New Posts

CENSUS



                                                     CENSUS

     സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഈയടുത്ത ദിവസങ്ങളില്‍ ഇറങ്ങിയ 2 ഉത്തരവുകളും പത്ര വാര്‍ത്തയുമാണ്   ഈ പോസ്റ്റിനു ആധാരം.

1. 2010ല്‍ സെന്‍സസ് ഡ്യൂട്ടി ചെയ്ത അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി
                                   
             2010ല്‍ സെന്‍സസ് ഡ്യൂട്ടി ചെയ്ത അധ്യാപകരുടെ 24 ദിവസമായിരുന്ന  ലീവ് സറണ്ടര്‍ 8 ദിവസമാക്കി ചുരുക്കിയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവിന് മുന്‍കാലപ്രാബല്യമുള്ളതിനാല്‍ പണം മാറിയ അധ്യാപകര്‍ അത് തിരികെ അടയ്ക്കേണ്ടിയിരിക്കുന്നു .
                       ഉത്തരവിന്റെ പ്രസക്ത ഭാഗം


2. സാമ്പത്തിക ജാതി സെന്‍സസ്   2012 ല്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക്  പ്രതിഭലം നല്‍കാതെ വീണ്ടും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍
                  
          2 ) ത്തെ ഉത്തരവ്  സാമ്പത്തിക ജാതി സെന്‍സസില്‍ പങ്കെടുത്ത ജീവനക്കാരെ പ്രതിഭലം നല്‍കാതെ വീണ്ടും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതാണ് . ഇത് പ്രകാരം സെന്‍സസ് വേളയില്‍ പൂട്ടിയിട്ട വീടുകളും കണ്ടെത്താന്‍ കഴിയാഞ്ഞ വീടുകളും  കണ്ടെത്തുന്ന ജോലി വീണ്ടും ഏല്‍പ്പിക്കുന്നു .
                              ഉത്തരവിന്റെ പ്രസക്ത ഭാഗം


3. ആറാമത് സാമ്പത്തിക സെന്‍സസ്  പരിശീലന പരിപാടി തുടങ്ങി.
              

                           
                  3 )ത്തെ വാര്‍ത്ത സാമ്പത്തിക സെന്‍സസ്  പരിശീലന പരിപാടി തുടങ്ങി എന്നുള്ളതാണ് .രാജ്യത്തിനകത്തെ കാര്‍ഷികവും കാര്‍ഷികേതരവുമായ മുഴുവന്‍ സാമ്പത്തിക സംരംഭങ്ങളെയും സ്ഥാപനങ്ങളെയും എണ്ണിത്തിട്ടപ്പെടുത്തുന്നതിനുള്ള ആറാമത് സാമ്പത്തിക സെന്‍സസിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കായുള്ള മേഖലാ പരിശീലന പരിപാടി തിരുവനന്തപുരത്ത്  നടന്നു.

Read also

Comments