New Posts

1st TERM ONLINE EXAM FOR PHYSICS | STANDARD 10 | UNITS 1,2,3


PHYSICS ONLINE EXAM




           10)0 ക്ലാസിലെ ഫിസിക്സിന്റെ ആദ്യ 3 യൂണിറ്റുകളായ "വൈദ്യൂത പ്രവാഹത്തിന്റെ ഫലങ്ങള്‍" ,"വൈദ്യൂത കാന്തിക പ്രേരണം" ,"വൈദ്യുത പവർ ഉൽപ്പാദനവും   വിതരണവും "എന്നീ യൂണിറ്റുകളെ ആസ്പദമാക്കിയുള്ള ഓണ്‍ലൈൻ പരീക്ഷ. ഇതിന്റെ  ചോദ്യ പേപ്പർ തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത്  ഏവർക്കും സുപരിചിതനായ മുടിക്കല്‍ സ്കൂളിലെ ഇബ്രാഹിം സാർ ആണ് . ഈയൊരു ആവശ്യം അറിയിച്ച ഉടൻ തന്നെ വളരെ നല്ലൊരു ചോദ്യ പേപ്പർ അദ്ദേഹം അയച്ചു തരികയായിരുന്നു .സാറിന്  അഭിനന്ദനം അറിയിക്കാൻ കൂടി ഈ അവസരം പ്രയോജനപ്പെടുത്തുന്നു .

         20 മാർക്കിന്റെ ഈ പരീക്ഷയുടെ ഉത്തരങ്ങൾ ചോദ്യങ്ങൾക്ക്  താഴെ തന്നെ നല്കിയിരിക്കുന്നു . ഉത്തരങ്ങൾ എഴുതിയ ശേഷം   ANSWER ക്ലിക്ക് ചെയ്ത്  അവ ശരിയാണോ എന്ന് കണ്ടെത്താം . ഈ പരീക്ഷയുടെ മറ്റൊരു പ്രധാന പ്രത്യേകത  ഇത്  OFFLINE ആയും ചെയ്യാം എന്നുള്ളതാണ്  ഇതോടൊപ്പം നല്കിയിട്ടുള്ള HTML ഫയൽ ഡൌണ്‍ലോഡ് ചെയ്ത്  നെറ്റ് കണക്ഷൻ  ഇല്ലാതെയും പരീക്ഷ ചെയ്ത്  നോക്കാം ഇക്കാരണത്താൽ തന്നെ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യൽ അത് പ്രവർത്തിപ്പിക്കുക തുടങ്ങിയ സങ്കീർണതകൾ ഒഴിവായിക്കിട്ടും.


ONLINE EXAM HTML FILE







BIO-VISION'S ONLINE EXAM

PHYSICS | STANDARD 10 | UNITS 1,2,3

INSTRUCTION
Click the answer button to see the correct answer.

  1. ഒരു ജനറേറ്ററിലെ ആര്‍മേച്ചറിന്റെ പ്രതലം കാന്തികബലരേഖകളുമായി (magnetic field lines) എത്രകോണിലാകുമ്പോഴാണ് പ്രേരിത വൈദ്യുതി പരമാവധിയിലെത്തുന്നത്?
    1. 0 ഡിഗ്രി
    2. ഇതൊന്നുമല്ല.
    3. 90 ഡിഗ്രി

  2. ഒരു DC ജനറേറ്ററില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി ....
    1. ദിശാ വ്യതിയാനം സംഭവിക്കാത്ത വൈദ്യുതി.
    2. അളവിലും ദിശയിലും വ്യതിയാനം സംഭവിക്കുന്ന വൈദ്യുതി.
    3. അളവിലും ദിശയിലും മാറ്റം വരാത്ത വൈദ്യുതി

  3. താഴെതന്നിട്ടുള്ളവയില്‍ വൈദ്യുതകാന്തീകപ്രേരണതത്വം (Electromagnetic Induction) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണമേത്?
    1. മൂവിങ്ങ് കോയില്‍ ലൗഡ്സ്പീക്കര്‍.
    2. ഇലക്ട്രിക് മോട്ടോര്‍
    3. മൂവിങ്ങ് കോയില്‍ മൈക്രോഫോണ്‍

  4. ഭാരതത്തില്‍ പവര്‍ സ്റ്റേഷനുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് എത്ര വോള്‍ട്ടതയിലാണ്?
    1. 220kV
    2. 110kV
    3. 11kV

  5. വ്യത്യസ്ത പവറുള്ള ഗാര്‍ഹീക ഉപകരണങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് (1) ഒരേ വോള്‍ട്ടതയിലും (2) വ്യത്യസ്ത കറന്റിലുമാണ്. ഇതില്‍ ശരിയായത് ഏത്?
    1. (1) ഉം (2) ഉം ശരിയാണ്.
    2. (1) തെറ്റും (2) ശരിയുമാണ്.
    3. (1) ശരിയും (2) തെറ്റുമാണ്.

  6. ഒരു 60W ബള്‍ബും 100W ബള്‍ബും ശ്രേണീരീതിയില്‍ ( Series) സര്‍ക്യൂട്ടില്‍ ബന്ധിപ്പിച്ചാല്‍
    1. 100W ബള്‍ബ് നന്നായി പ്രകാശിക്കും.
    2. 60 W ബള്‍ബ് നന്നായി പ്രകാശിക്കും.
    3. രണ്ടും ഒരേപോലെ പ്രകാശിക്കും.

  7. ഫേസ് ലൈനിലാണ് ഫ്യൂസ് ഘടിപ്പിക്കേണ്ടത്. എന്നാല്‍ ന്യൂട്രല്‍ ലൈനില്‍ ഫ്യസ് ഘടിപ്പിച്ചാല്‍ സര്‍ക്യൂട്ടില്‍ അമിതവൈദ്യുതപ്രവാഹമുണ്ടാകുമ്പോള്‍
    1. സ്വിച്ച് ഓണാക്കിയാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിങ്ങ് സംഭവിക്കും.
    2. ഫ്യൂസ് ഉരുകി സര്‍ക്യൂട്ട് വിഛേദിക്കപ്പെടുകയില്ല.
    3. സര്‍ക്യൂട്ട് വിഛേദിക്കപ്പെടും എന്നാല്‍ സര്‍ക്യൂട്ടില്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നില്ല.

  8. ന്യൂട്രല്‍ ലൈനും എര്‍ത്ത് ലൈനും തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം (PD) എത്ര?
    1. 230V
    2. 400V
    3. 0V

  9. ഒരു സ്റ്റപ്പപ്പ് ട്രാന്‍സ്ഫോമറിന്റെ പ്രൈമറിയില്‍ ഒരു DC ജനറേറ്റരില്‍നിന്നുള്ള വൈദ്യുതി നല്‍കിയാല്‍ സെക്കന്ററിയില്‍ വൈദ്യുതി
    1. ലഭിക്കില്ല
    2. ലഭിക്കും
    3. വ്യതിയാനം സംഭവിക്കാത്ത വൈദ്യുതി ലഭിക്കും.

  10. ഒരു സ്റ്റപ്പപ്പ് ട്രാന്‍സ്ഫോമറിന്റെ പ്രൈമറിയിലെയും സെക്കന്ററിയിലെയും ചുറ്റുകളുടെ എണ്ണങ്ങള്‍ തമ്മിലുള്ള അംശബന്ധം 10:1 ആയാല്‍ അവയിലെ വൈദ്യുതപ്രവാഹതീവ്രതകള്‍ തമ്മിലുള്ള അംശബന്ധം എന്ത്?
    1. 1: 10
    2. 10:1
    3. ഇതൊന്നുമല്ല.

  11. താഴെ തന്നിട്ടുള്ളവയില്‍ ശരിയല്ലാത്തതേത്?
    1. റെസിസ്റ്റന്‍സ് R = ρℓ/A.
    2. റെസിസ്റ്റിവിറ്റി ρ=AR/ℓ.
    3. റെസിസ്റ്റിവിറ്റി ρ= ℓ/AR

  12. ഒരു ചാലകത്തിന്റെ വണ്ണം കൂടുമ്പോള്‍ റെസിസ്റ്റിവിറ്റി ρ......
    1. മാറ്റം സംഭവിക്കുന്നില്ല.
    2. കൂടുന്നു
    3. കുറയുന്നു

  13. ഒരു കമ്പി വലിച്ചുനീട്ടുമ്പോള്‍ (1) റെസിസ്റ്റന്‍സ് കൂടുന്നു (2) റെസിസ്റ്റിവിറ്റി കുറയുന്നു. ഈ പ്രസ്താവനകളില്‍
    1. (1) ശരിയാണ് (2) തെറ്റാണ്
    2. (1) ഉം (2) ഉം ശരിയാണ്
    3. (1) ഉം (2) ഉം തെറ്റാണ്.

  14. ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ട് ജലത്തെ അതിന്റെ ഘടകങ്ങളായി വേര്‍തിരിക്കാം. ഈ പ്രവര്‍ത്തനത്തില്‍ വൈദ്യുതിയുടെ ഏത് ഫലമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്?
    1. കാന്തികഫലം.
    2. രാസഫലം (chemical effect)
    3. താപഫലം (heating effect)

  15. 40W, 100W ബള്‍ബുകള്‍ ഒരു സര്‍ക്യൂട്ടില്‍ സമാന്തരമായി ( Parallel) ക്രമീകരിച്ചാല്‍ അവക്ക് (1) ഒരേകറന്റും (2) വ്യത്യസ്ത വോള്‍ട്ടതയും ലഭിക്കും. ഈ പ്രസ്താവനകളില്‍
    1. (1) ഉം (2) ഉം ശരിയാണ്
    2. (1) ശരിയാണ് (2) തെറ്റാണ്
    3. (1) ഉം (2) ഉം തെറ്റാണ്.

  16. ഒരേ നീളമുള്ള ഒരു അലൂമിനിയം കമ്പിയുടെയും നിക്രോം കമ്പിയുടെയും പ്രതിരോധം ( Resistance) തുല്യമാണെങ്കില്‍
    1. രണ്ടിനും ഒരേവണ്ണമായിരിക്കും.
    2. അലൂമിനിയത്തിന് വണ്ണം കൂടുതലായിരിക്കും
    3. നിക്രോമിന് വണ്ണം കൂടുതലായിരിക്കും

  17. 2 മീറ്റര്‍ നീളമുള്ള ചെമ്പുകമ്പി ചുരുള്‍ രൂപത്തിലാക്കുമ്പോള്‍ അതിന്റെ പ്രതിരോധം ( Resistance)
    1. വ്യത്യാസം വരുന്നില്ല.
    2. കുറയുന്നു
    3. കൂടുന്നു.

  18. ഒരു ട്രാന്‍സ്ഫോമറിലെ പ്രൈമറിയിലെയും സെക്കന്ററിയിലെയും വോള്‍ട്ടതകള്‍ തമ്മിലുള്ള അംശബന്ധം 1:5 ആയാല്‍ ഇവയിലെ വൈദ്യുതപ്രവാഹതീവ്രതകള്‍ ( Current Intensity) തമ്മിലുള്ള അംശബന്ധം
    1. 5:1
    2. 1: 5
    3. ഇതൊന്നുമല്ല.

  19. ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു ബള്‍ബിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ന്യൂട്രല്‍ ലൈനില്‍ തൊട്ടാല്‍ ഇലക്ട്രിക് ഷോക്കേല്‍ക്കുന്നില്ല. ന്യൂട്രല്‍ ലൈനിലെ കറന്റ്
    1. ഫേസ് ലൈനിലുള്ളതിനേക്കാള്‍ കുറവാണ്
    2. പൂജ്യമാണ്.
    3. ഫേസ് ലൈനിലേതു തന്നെയാണ്

  20. ഒരു 60W ബള്‍ബും 100W ബള്‍ബും ശ്രേണീരീതിയില്‍ ( Series) സര്‍ക്യൂട്ടില്‍ ബന്ധിപ്പിച്ചാല്‍
    1. 100W ബള്‍ബിലൂടെ കൂടുതല്‍ കറന്റ് പ്രവഹിക്കും
    2. രണ്ടിലൂടെയും ഒരേ കറന്റ് പ്രവഹിക്കും
    3. 60W ബള്‍ബിലൂടെ കൂടുതല്‍ കറന്റ് പ്രവഹിക്കും.




Copyright (C) 2013 by
SUBHASH.S, BIO-VISION VIDEO BLOG, visit BIO-VISION VIDEO BLOG at: http://bio-vision-s.blogspot.in/



Read also

Comments

  1. pranavam
    ഉന്നതനിലവാരമുള്ളതും ചിന്തിച്ച് ഉത്തരം കാണേണ്ടതുമായ ചോദ്യങ്ങള്‍
    അഭിനന്ദനങ്ങള്‍
    10 -ാം ചോദ്യത്തിലെ തെറ്റ് തിരുത്തണേ