New Posts

ONLINE UNIT TEST | STANDARD 10


SELF EVALUATION TOOL | ONLINE UNIT TEST



ONLINE UNIT TEST FOR BIOLOGY


                 ബയോ വിഷൻ തയ്യാറാക്കിയ ഒരു ഓണ്‍ലൈൻ യൂണിറ്റ്  ടെസ്റ്റ്‌ ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് . 10 )0 ക്ലാസ്സ്‌ ബയോളജിയിലെ ആദ്യ യൂണിറ്റായ   "ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം" എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി 20 മാർക്കിന്റെ മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളാണ്  ഈ  യൂണിറ്റ്  ടെസ്റ്റ്‌ .    അധ്യാപകന്റെ സഹായം കൂടാതെ തന്നെ സ്വയം ചെയ്ത്  മാർക്ക്‌ അറിയുന്നതിനും  ഉത്തരങ്ങൾ ഒത്തു നോക്കുന്നതിനും സഹായകരമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത് . സ്കൂളുകളിൽ കുട്ടികളെ ഓരോരുത്തരെയായി ചെയ്യിക്കുകയോ  പ്രോജെക്ടർ ഉപയോഗിച്ച്  ഒരു ക്ലാസ്സ്‌ മുഴുവനായി ടെസ്റ്റ്‌ നടത്തുകയോ  ചെയ്യാവുന്നതാണ് . ടെസ്റ്റ്‌ കഴിഞ്ഞ ശേഷം SHOW | HIDE  BUTTON ക്ലിക്ക് ചെയ്ത്  ഉത്തര സൂചിക കാണാം . ടെസ്റ്റ്‌ കഴിഞ്ഞയുടൻ സ്കോറും   ഉത്തര സൂചികയും കിട്ടുന്നതിനാൽ ഈ ഓണ്‍ലൈൻ ടെസ്റ്റ്‌  വളരെയധികം പ്രയോജനകരമാകുമെന്ന്  പ്രതീക്ഷിക്കുന്നു . തുടക്കമെന്ന നിലയിൽ അപാകതകൾ അറിയിക്കുമല്ലോ ഒപ്പം വിലയേറിയ നിർദ്ദേശങ്ങളും . മറ്റ്  വിഷയങ്ങളുടെ മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ തയ്യാറാക്കാൻ താൽപ്പര്യമുള്ളവർ അവ  അയച്ച്  തന്നാൽ ഉപകാരപ്രദമായിരുന്നു .


1. അകലെയുള്ള വസ്തുവിനെ നോക്കുമ്പോള്‍ കണ്ണിലെ സീലിയറി പേശികള്‍.....
സീലിയറി പേശി അയയുന്നു
ഒരു മാറ്റവുമില്ല
സീലിയറി പേശി ചുരുങ്ങുന്നു

2. കൃഷ്ണ മണി ചുരുങ്ങാൻ സഹായിക്കുന്ന പേശി ?
സീലിയറി പേശി
റേഡിയൽ പേശി
വലയ പേശി

3. ഒറ്റപ്പെട്ടത് ഏത് ?
യൂട്രിക്കിൾ
സായ്ക്യൂൾ
കോക്ലിയ
അർദ്ധവൃത്താകാരകുഴലുകൾ
4. ദീർഘ ദൃഷ്ടി ...... ലെൻസുപയോഗിച്ച് പരിഹരിക്കാം
കോണ്‍ കേവ്
സിലിണ്ട്രിക്കൽ
കോണ്‍ വെക്സ്

5. കൂട്ടത്തിൽ പെടാത്തത് ഏത് ?
ചൂട്
വേദന
തണുപ്പ്
സ്പർശം
6. ശരീരത്തിന്റെ തുലന നില പാലനത്തിന് സഹായിക്കുന്ന തലച്ചോറിന്റെ ഭാഗം ?
സെറിബ്രം
മെഡുല്ല ഒബ്ലൊംഗേറ്റ
സെറിബെല്ലം

7. രണ്ട് നാഡീ കോശങ്ങൾ പരസ്പരം ബന്ധപ്പെടുന്ന ഭാഗമാണ് ........ ?
സിനാപ്സ്
സിനാപ്സ് വിടവ്
സിനാപ്ടിക് നോബ്

8. നേത്രനാഡി പുറപ്പെടുന്ന ഭാഗമാണ്....?
അന്ധബിന്ദു
പീതബിന്ദു
രക്തപടലം

9. കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക ?
ചിന്ത
ഭാവന
ഓർമ്മ
ഹൃദയ സ്പന്ദനം
10. ഫോട്ടോപ്സിനിലെ മാംസ്യമാണ്....?
റെറ്റിനാല്‍
ഓപ്സിന്‍
മെലാനിൻ

11. മെഡുല്ല ഒബ്ലൊംഗേറ്റയുടെ തുടർച്ചയായ ഭാഗമാണ് .....?
സുഷുമ്ന
തലാമസ്
ഹൈപ്പോ തലാമസ്

12. കാഴ്ചയ്ക്കാവശ്യമായ ജീവകം?
വിറ്റാമിൻB
വിറ്റാമിൻC
വിറ്റാമിൻ A

13. ഇവയിൽ പ്രാഥമിക സ്വാദ് അല്ലാത്തതേത് ?
മധുരം
പുളിപ്പ്
ഉപ്പ്
എരിവ്
14. മൂന്നിനം കോണുകളും ഉത്തേജിപ്പിക്കപ്പെട്ടാല്‍ ദൃശ്യമാവുന്നത് ?
കറുപ്പ്
വെളുപ്പ്
നിറമില്ല

15. ഇവയിൽ ഒറ്റപ്പെട്ടത് ഏത് ?
ദീർഘ ദൃഷ്ടി
തിമിരം
ചെങ്കണ്ണ്
ഹ്രസ്വ ദൃഷ്ടി
16. സെറിബ്രത്തിലേയ്ക്കുള്ള ആവേഗങ്ങളുടെ പുന പ്രസരണ കേന്ദ്രമാണ് ...... ?
തലാമസ്
ഹൈപ്പോ തലാമസ്
മെഡുല്ല ഒബ്ലൊംഗേറ്റ

17. നേത്രഗോളത്തിന്റെ ഏറ്റവും ഉള്ളിലുള്ള പാളിയാണ്?
ദൃഢപടലം
ദൃഷ്ടിപടലം
രക്തപടലം

18. കണ്ണില്‍ ലെന്‍സിനും കോര്‍ണിയയ്ക്കുമിടയിലുള്ള ദ്രവമാണ് ?
വിട്രിയസ്സ് ദ്രവം
അക്വസ് ദ്രവം
രക്തം

19. ജനിതകപരമായി ഉണ്ടാകുന്ന ദൃഷ്ടിവൈകല്യം?
വര്‍ണ്ണാന്ധത
നിശാന്ധത
അന്ധത

20. കേന്ദ്ര നാഡീ വ്യവസ്ഥയിൽ നിന്ന് ശരീര ഭാഗങ്ങളിലേക്ക് ആവേഗങ്ങൾ സഞ്ചരിക്കുന്നത് .... വഴിയാണ്
പ്രേരക നാഡീ
സമ്മിശ്ര നാഡീ
സംവേദ നാഡീ

Score =


Copyright 2013 by SUBHASH.S ,BIO-VISION VIDEO BLOG (biovisionvideoblog@gmail.com)
ONLINE UNIT TEST | STANDARD X | BIOLOGY UNIT 1 is at http://bio-vision-s.blogspot.in/

SHOW/HIDE  ANSWER KEY 


1. സീലിയറി പേശി അയയുന്നു 2. വലയ പേശി 3. കോക്ലിയ 4. കോണ്‍ വെക്സ് 5. വേദന 6. സെറിബെല്ലം 7. സിനാപ്സ് 8. അന്ധബിന്ദു 9. ഹൃദയ സ്പന്ദനം 10. ഓപ്സിന്‍ 11. സുഷുമ്ന 12. വിറ്റാമിൻ A 13. എരിവ് 14. വെളുപ്പ് 15. ചെങ്കണ്ണ് 16. തലാമസ് 17. ദൃഷ്ടിപടലം 18. അക്വസ് ദ്രവം 19. വര്‍ണ്ണാന്ധത 20. പ്രേരക നാഡീ

Copyright 2013 by SUBHASH.S ,BIO-VISION VIDEO BLOG








Read also

Comments