New Posts

ബയോ വിഷൻ 5 )0 വർഷത്തിലേയ്ക്ക് !





 ബയോ വിഷൻ 5 )0 വർഷത്തിലേയ്ക്ക് 

                 ബയോ വിഷൻ വീഡിയോ ബ്ലോഗിന്റെ   നാലാമത്  പിറന്നാള്‍ ദിനമാണിന്ന് (15.12.2013 ) ജീവശാസ്ത്ര പഠനത്തിന്  ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പാഠഭാഗത്തിന് ഏറ്റവും അനുയോജ്യമായ വീഡിയോകള്‍ കണ്ടെത്തി നല്‍കാനായി  2009 ൽ  തുടങ്ങിയ ബയോ വിഷൻ ഇന്ന്    390  -ലധികം പോസ്റ്റുകളും 56000 -ലധികം യുണീക്  വിസിറ്റേർസ്സും  154000 -ലധികം ഹിറ്റ് സും  കടന്ന്  മറ്റ് ബ്ലോഗ് കൂട്ടായ്മകളോടൊപ്പം  ഈ  വ്യക്തി ഗത ബ്ലോഗ്‌  എത്തിച്ചേർന്നിരിക്കുന്നു. എല്ലാ വിഷയങ്ങളുടെയും വൈവിധ്യമാർന്ന  പഠന വിഭവങ്ങൾ മുടക്കം കൂടാതെ ഒരുക്കുന്നത് വഴിയാണ്  ഈ നേട്ടം കൈവരിക്കാനായത് .ഇവയിൽ എടുത്ത്  പറയേണ്ടവ ബയോ വിഷൻ തയ്യാറാക്കിയ  എഡ്യുക്കേഷനൽ  ഗെയിം , ഓണ്‍ലൈൻ ക്ലാസ്സ്‌  ടെസ്റ്റുകൾ, ഓഫ് ലൈൻ ക്ലാസ്സ്‌  ടെസ്റ്റുകൾ, ഓണ്‍ലൈൻക്വിസ്സുകൾ ,   വൈവിധ്യമാർന്ന ഇന്റെറാക്ടീസ് എന്നിവയും അക്ഷരമുറ്റം, K-TET , NTSE ,LSS - USS, SET എന്നീ പരീക്ഷകളുടെ ക്യസ്റ്റിയൻ  ബാങ്ക്  തുടങ്ങിയവയും  പരീക്ഷകളുടെ ഉത്തര സൂചികകൾ , മോഡൽ ചോദ്യ പേപ്പറുകൾ , നോട്ടുകൾ , വീഡിയോകൾ എന്നിവയും യഥാ സമയം നല്കുവാനായതാണ് . 

                       2012 SSLC പരീക്ഷാ വേളയിൽ പത്ര മാധ്യമങ്ങളിൽ വന്ന മോഡൽ ചോദ്യ  പേപ്പറുകൾ ശേഖരിച്ച്  സ്കാൻ ചെയ്ത്  EXAM PACKAGE എന്ന പേരിൽ ഓരോ ദിവസവും ഓരോ വിഷയത്തിന്റെ ഒരു പോസ്റ്റ്‌ വീതം ചേർക്കുകയുണ്ടായി. ആ മാർച്ച്‌ മാസത്തിൽ മാത്രം 23 പോസ്റ്റുകളാണ്  ബയോ വിഷനിൽ ചേർത്തത് .ഇവയെല്ലാം വളരെ ഉപകാരപ്രദമായതായി നിങ്ങളുടെ കമന്റ്റുകളിൽ (കാണുക) നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് .നിങ്ങളുടെ കമന്റ്റ്റു കളാണ്  ബ്ലോഗിന്റെ വളർച്ചയ്ക്ക്  ഊർജം പകരുന്നത് . പലപ്പോഴും നേരിട്ടും സന്ദേശമായും അഭിനന്ദനങ്ങൾ അറിയിച്ച സുഹൃത്തുക്കൾക്കും വിദേശത്തുള്ള സുഹൃത്തുക്കൾക്കും  കൂടാതെ നിർലോഭമായ പ്രോത്സാഹനം നല്കുന്ന അധ്യാപക സുഹൃത്തുക്കൾക്കും എല്ലാവരുടെയും പേരുകൾ പരാമർശിക്കാൻ കഴിയാത്തതിനാൽ മുതിരുന്നില്ല   ബ്ലോഗിന്റെ വളർച്ചയ്ക്ക്  എന്നെന്നും ഒപ്പം നില്ക്കുന്ന മാത്സ് ബ്ലോഗ്‌ , ഇംഗ്ലീഷ് ബ്ലോഗ്‌  എന്നിവർക്കും പ്രത്യേക നന്ദി അറിയിക്കുന്നു. 

              ഈ പിറന്നാള്‍ ദിനത്തില്‍ ഒരിക്കൽ കൂടി  നന്ദിയും സ്നേഹവും അറിയിക്കുന്നതൊടൊപ്പം തുടർന്നും  ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ കൂടി പങ്കാളികളായി  പഠന വിഭവങ്ങൾ അയച്ചുതന്നും നിർദേശങ്ങൾ നല്കിയും  ഒപ്പം ഉണ്ടാകുമെന്ന  പ്രതീക്ഷയോടെ, 
    സസ്നേഹം,
                                    സുഭാഷ്‌ . എസ്
                                  ബയോ വിഷൻ.

 

Read also

Comments