.
SAMAGRA



Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക


Tuesday, December 24, 2013
Saturday, December 21, 2013
SECOND TERM EXAM 2013 - ANSWER KEY FOR ALL SUBJECTS
IInd TERM EXAM ANSWER KEY - HS SECTION
കൂടുതൽ ഉത്തര സൂചികകൾ ലഭ്യ മാകുന്ന മുറയ്ക്ക് ചേർക്കുന്നതാണ് .ഉത്തര സൂചികകൾ biovisionvideoblog@gmail.com എന്ന അഡ്രസിൽ അയക്കാവുന്നതാണ് .
സെക്കന്റ് ടേം പരീക്ഷയുടെ ലഭ്യ മായ ഉത്തര സൂചികകൾ പ്രസിദ്ധീകരിക്കുന്നു.ഇവയിൽ പലതും പരീക്ഷ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കകം തയ്യാറാക്കിയ ആയതിനാൽ തെറ്റുകൾ കടന്ന് കൂടിയിട്ടുണ്ടെങ്കിൽ അറിയിക്കുമല്ലോ. ഉത്തര സൂചികകൾ തയാറാക്കി അയച്ചുതന്ന എല്ലാ അധ്യാപർക്കും നന്ദി അറിയിക്കുന്നു, പ്രത്യേകിച്ചും സ്പന്ദനം ബ്ലോഗിന്റെ പിന്നിലെ അധ്യാപരായ തങ്ങൾ സെക്കന്ററി സ്കൂൾ, വടക്കുംകരയിലെ എല്ലാ അധ്യാപർക്കും.
കൂടുതൽ ഉത്തര സൂചികകൾ ലഭ്യ മാകുന്ന മുറയ്ക്ക് ചേർക്കുന്നതാണ് .ഉത്തര സൂചികകൾ biovisionvideoblog@gmail.com എന്ന അഡ്രസിൽ അയക്കാവുന്നതാണ് .
IInd TERM EXAM 2013 ANSWER KEY | ||
---|---|---|
SUBJECT | STANDARD | SCHOOL |
ENGLISH | 10 | M A Rasack, K.A Jaleel & N.P Ummer, TSS, Vadakkangara |
PHYSICS | 10 | Shaji. A, Govt.HSS Pallickal,Trivandrum |
PHYSICS | 10 | Sreeraj.S,Girls HSS Mithirmala,Trivandrum |
PHYSICS | 10 | Jeny K Thomas &Jaifar. M.K, TSS, Vadakkangara |
BIOLOGY | 10 | Swaminathan.TA and Ajithakumary.KL, SM HSS Ayalur,Palakkadu. |
SOCIAL SCIENCE | 10 | Alice Mathew,GHS Vechoor, Vaikkom |
MATHS | 10 | Baburaj.P , PHSS Pandallur, Malappuram |
MATHS | 10 | Daisy.MA, GHSS, Chalissery |
MATHS ![]() | 10 | PM Anees, TSS, Vadakkangara, Malappuram |
ENGLISH | 9 | M A Rasack Vellila & Abdu Rashid. V, TSS, Vadakkangara |
PHYSICS | 9 | Shaji. A, Govt.HSS Pallickal,Trivandrum |
SOCIAL SCIENCE | 9 | Alice Mathew,GHS Vechoor, Vaikkom |
MATHS | 9 | Gigi varughese,St Thomas HSS,Eruvellipra,Pathanamthitta |
MATHS | 9 | Muraleedharan C R, GHSS, Chalissery |
MATHS | 9 | PM Anees, TSS, Vadakkangara, Malappuram |
ENGLISH | 8 | M A Rasack Vellila & K.A Jaleel, TSS, Vadakkangara |
PHYSICS | 8 | Simly Jas K N, TSS, Vadakkangara |
CHEMISTRY | 8 | Suneera V, TSS, Vadakkangara |
BIOLOGY | 8 | Swaminathan.TA and Ajithakumary.KL, SM HSS Ayalur,Palakkadu. |
SOCIAL SCIENCE | 8 | Jatheesh K, Govt. Achuthan Girls HS, Chalappuram,Kozhikkodu |
MATHS | 8 | Sunny.P.O,GHSS Thodiyoor,Karunagappally, Kollam |
MATHS | 8 | PM Anees, TSS, Vadakkangara |
Labels:
BIO-VISION,
STANDARD 10,
STANDARD 8,
STANDARD 9
Sunday, December 15, 2013
ബയോ വിഷൻ 5 )0 വർഷത്തിലേയ്ക്ക് !
ബയോ വിഷൻ 5 )0 വർഷത്തിലേയ്ക്ക്
ബയോ വിഷൻ വീഡിയോ ബ്ലോഗിന്റെ നാലാമത് പിറന്നാള്‍ ദിനമാണിന്ന് (15.12.2013 ) ജീവശാസ്ത്ര പഠനത്തിന് ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പാഠഭാഗത്തിന് ഏറ്റവും അനുയോജ്യമായ വീഡിയോകള്‍ കണ്ടെത്തി നല്‍കാനായി 2009 ൽ തുടങ്ങിയ ബയോ വിഷൻ ഇന്ന് 390 -ലധികം പോസ്റ്റുകളും 56000 -ലധികം യുണീക് വിസിറ്റേർസ്സും 154000 -ലധികം ഹിറ്റ് സും കടന്ന് മറ്റ് ബ്ലോഗ് കൂട്ടായ്മകളോടൊപ്പം ഈ വ്യക്തി ഗത ബ്ലോഗ് എത്തിച്ചേർന്നിരിക്കുന്നു. എല്ലാ വിഷയങ്ങളുടെയും വൈവിധ്യമാർന്ന പഠന വിഭവങ്ങൾ മുടക്കം കൂടാതെ ഒരുക്കുന്നത് വഴിയാണ് ഈ നേട്ടം കൈവരിക്കാനായത് .ഇവയിൽ എടുത്ത് പറയേണ്ടവ ബയോ വിഷൻ തയ്യാറാക്കിയ എഡ്യുക്കേഷനൽ ഗെയിം , ഓണ്‍ലൈൻ ക്ലാസ്സ് ടെസ്റ്റുകൾ, ഓഫ് ലൈൻ ക്ലാസ്സ് ടെസ്റ്റുകൾ, ഓണ്ലൈൻക്വിസ്സുകൾ , വൈവിധ്യമാർന്ന ഇന്റെറാക്ടീസ് എന്നിവയും അക്ഷരമുറ്റം, K-TET , NTSE ,LSS - USS, SET എന്നീ പരീക്ഷകളുടെ ക്യസ്റ്റിയൻ ബാങ്ക് തുടങ്ങിയവയും പരീക്ഷകളുടെ ഉത്തര സൂചികകൾ , മോഡൽ ചോദ്യ പേപ്പറുകൾ , നോട്ടുകൾ , വീഡിയോകൾ എന്നിവയും യഥാ സമയം നല്കുവാനായതാണ് .
2012 SSLC പരീക്ഷാ വേളയിൽ പത്ര മാധ്യമങ്ങളിൽ വന്ന മോഡൽ ചോദ്യ പേപ്പറുകൾ ശേഖരിച്ച് സ്കാൻ ചെയ്ത് EXAM PACKAGE എന്ന പേരിൽ ഓരോ ദിവസവും ഓരോ വിഷയത്തിന്റെ ഒരു പോസ്റ്റ് വീതം ചേർക്കുകയുണ്ടായി. ആ മാർച്ച് മാസത്തിൽ മാത്രം 23 പോസ്റ്റുകളാണ് ബയോ വിഷനിൽ ചേർത്തത് .ഇവയെല്ലാം വളരെ ഉപകാരപ്രദമായതായി നിങ്ങളുടെ കമന്റ്റുകളിൽ (കാണുക) നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് .നിങ്ങളുടെ കമന്റ്റ്റു കളാണ് ബ്ലോഗിന്റെ വളർച്ചയ്ക്ക് ഊർജം പകരുന്നത് . പലപ്പോഴും നേരിട്ടും സന്ദേശമായും അഭിനന്ദനങ്ങൾ അറിയിച്ച സുഹൃത്തുക്കൾക്കും വിദേശത്തുള്ള സുഹൃത്തുക്കൾക്കും കൂടാതെ നിർലോഭമായ പ്രോത്സാഹനം നല്കുന്ന അധ്യാപക സുഹൃത്തുക്കൾക്കും എല്ലാവരുടെയും പേരുകൾ പരാമർശിക്കാൻ കഴിയാത്തതിനാൽ മുതിരുന്നില്ല ബ്ലോഗിന്റെ വളർച്ചയ്ക്ക് എന്നെന്നും ഒപ്പം നില്ക്കുന്ന മാത്സ് ബ്ലോഗ് , ഇംഗ്ലീഷ് ബ്ലോഗ് എന്നിവർക്കും പ്രത്യേക നന്ദി അറിയിക്കുന്നു.
ഈ പിറന്നാള്‍ ദിനത്തില്‍ ഒരിക്കൽ കൂടി നന്ദിയും സ്നേഹവും അറിയിക്കുന്നതൊടൊപ്പം തുടർന്നും ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ കൂടി പങ്കാളികളായി പഠന വിഭവങ്ങൾ അയച്ചുതന്നും നിർദേശങ്ങൾ നല്‍കിയും ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ,
സസ്നേഹം,
സുഭാഷ് . എസ്
ബയോ വിഷൻ.
Labels:
BIO-VISION,
GENERAL,
MESSAGE
Tuesday, December 10, 2013
SNAKES AND LADDERS GAME - TEST for 8th BIOLOGY
GAME TEST
"ഏണിയും പാമ്പും കളിക്കാം "
8 )0 സ്റ്റാൻഡേർഡ് ജീവശാസ്ത്രത്തിലെ കോശ ഘടനയും ധർമ്മവും ആസ്പദമാക്കിയുള്ള എഡ്യൂക്കേഷണൽ ഗെയിം ടെസ്റ്റ് .കോശത്തെക്കുറിച്ചുള്ള ഒബ് ജക്ടിവ് ടൈപ്പ് ചോദ്യങ്ങൾ. ശരിയായ ഉത്തരം നല്കുമ്പോൾ നമ്പർ കട്ട ക്ലിക്ക് ചെയ്ത് കളി തുടങ്ങാം . തെറ്റായി തെരഞ്ഞെടുക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം അപ്പോൾ തന്നെ അറിയാം . കളി തീരുമ്പോൾ നേടിയ ആകെ സ്കോറും . ഒരു സാധാരണ ഏണിയും പാമ്പും കളി തന്നെ ഒപ്പം പഠനവും. വളരെ രസകരമായ ഈ ഗയിമിലേക്ക് സ്വാഗതം .
GAME TEST
Labels:
BIO-VISION,
BIOLOGY,
GAME,
STANDARD 8
Friday, December 06, 2013
PHYSICS,CHEMISTRY NOTES & QUESTIONS FOR 10th STANDARD
NOTES & QUESTIONS
10 )0 സ്റ്റാൻഡേർഡ് ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളുടെ നോട്ടുകള്‍ , മാതൃകാ ചോദ്യങ്ങൾ , മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഏവർക്കും സുപരിചിതനായ ഇബ്രാഹിം സാറാണ് .ഇതിൽ ഫിസിക്സ് 10 )0 യൂണിറ്റ് " ഇലക്ട്രോണിക്സ് " കെമിസ്ട്രിയിലെ " ചില അലോഹ സംയുക്തങ്ങൾ " എന്ന 13 )0 യൂണിറ്റിന്റെയും നോട്ടുകള്‍ ഉൾപ്പെടുന്നു. നോട്ടുകൾ താഴെയുള്ള ലിങ്കിൽ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .
PHYSICS NOTES & QUESTIONS - UNIT 10
CHEMISTRY NOTES & QUESTIONS - UNIT 13
PHYSICS NOTES & QUESTIONS - UNIT 10
CHEMISTRY NOTES & QUESTIONS - UNIT 13
Labels:
BIO-VISION,
CHEMISTRY,
NOTES,
PHYSICS,
QUESTIONS,
STANDARD 10
Monday, December 02, 2013
MITOSIS
CELL DIVISION
9 )0 സ്റ്റാൻഡേർഡ് ജീവശാസ്ത്രത്തിലെ കോശ വിഭജന രീതിയായ
ക്രമഭംഗത്തെക്കുറിച്ചുള്ള അനിമേറ്റഡ് വീഡിയോ. ക്രമഭംഗത്തിന്റെ വിവിധ ഘട്ടങ്ങളും പ്രവർത്തനങ്ങളും വിവരിക്കുന്ന വീഡിയോ ഈ പാഠഭാഗം പഠിക്കാൻ
വളരെ പ്രയോജനകരമാണ് .
MORE VIDEOS
Labels:
BIO-VISION,
BIOLOGY,
STANDARD 9,
VIDEO
Subscribe to:
Posts (Atom)