New Posts

EASY INCOME TAX CALCULATOR_V-2 (UBUNTU based)



Easy IT Calculator_V-2 (UBUNTU based)


എല്ലാവരും ഇൻകം ടാക്സ്  തയ്യാറാക്കുന്നതിന്റ അവസാന ഘട്ടത്തിലായിരിക്കുമല്ലോ ഇനിയും പൂർത്തിയാക്കാത്തവർക്കായി  ഇതാ ശ്രീ . ബാബുരാജ്  സാർ തയ്യാറാക്കിയ ഏറ്റവും പുതിയ ഇൻകം ടാക്സ്  കാൽക്കുലേറ്റർ  Easy IT Calculator_V-2 Updated _15-02-2014. ഉപയോഗ ക്രമം സാറിന്റെ തന്നെ വിശദീകരണത്തോടൊപ്പം ഡൌണ്‍ലോഡ്  ഫയൽ ചുവടെ നല്കുന്നു .

   ഇത് , ഉബുണ്ടു 10.04 അധിഷ്ഠിതമായി ഞാന്‍ തയ്യാറാക്കിയ ഒരു യൂട്ടിലിറ്റിയാണ്. ഒരു .ods ഫയലാണ് ഈ Easy IT Calculator_V-2 Updated_15-02-2014 by Baburaj. P. ഈ ഫയല്‍ ഷീറ്റില്‍, Disclaimer&User Guide , DataEntry , Statement , Old Form16 , New Form16 എന്നിങ്ങനെ അഞ്ച് Coloured Tab കള്‍ ഉണ്ട്. ആദ്യം Disclaimer&User Guide Tabല്‍ ക്ളിക്കു ചെയ്ത് കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കാവുന്നതാണ്. തുടര്‍ന്ന് DataEntry Tab ല്‍ ക്ളിക്കു ചെയ്ത് മഞ്ഞ നിറമുള്ള സെല്ലുകളില്‍ മാത്രം വിവരങ്ങള്‍ ടൈപ്പ് ചെയ്യുക. വെള്ള നിറമുള്ള സെല്ലുകളിലെ Data കള്‍ Delete ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യരുത്. കാരണം അവയില്‍ Formula, Function എന്നിവ ചേര്‍ക്കുകയോ , Link ചെയ്യുകയോ ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ ഓരോന്നും ടൈപ്പ് ചെയ്ത് Enter ബട്ടണ്‍ അമര്‍ത്തുക. DataEntry കഴിഞ്ഞ് ഷീറ്റ് മുഴുവനായി Save ചെയ്യുക. Statement, Old Form16, New Form16 എന്നിവയിലെ ഫീല്‍ഡുകള്‍ ആട്ടോമാറ്റിക്കായി Fill ചെയ്യപ്പെട്ടിട്ടുണ്ടാകും. അവയില്‍ ആവശ്യമുള്ളവയുടെ പ്രിന്റുകള്‍ വേണ്ടത്ര എണ്ണം Print ചെയ്തെടുക്കാവുന്നതാണ്. വേണമെങ്കില്‍ pdf ആയി export ചെയ്തും Print ചെയ്തെടുക്കാവുന്നതാണ്.

Feedback അറിയിക്കുമല്ലോ !!
(Mob.9447843891)

ബാബുരാജ്.പി.
എച്ച്.എസ്.എ മാത്‌‌ സ്, Joint SITC
പി.എച്ച്.എസ്.എസ്.പന്തല്ലൂര്‍.


Read also

Comments