.

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Wednesday, April 23, 2014

LAUGHING TREE / ചിരിക്കുന്ന മരം


LAUGHING TREE


         

           തൊടുകയോ തലോടുകയോ ഇക്കിളിയിടുകയോ ചെയ്താൽ ചില്ലകളിളക്കി ചിരിക്കുന്ന മരം! നൈനിറ്റാൾ ജില്ലയിലെ കാലാധുംഗി വനത്തിലെ ഈ മരം ടൂറിസ്റ്റുകൾക്ക് ഹരമാണ്. ഗവേഷകർക്ക്  പഠന വിഷയവും.സ്ഥലവാസികളാണ് 'ചിരിക്കുന്ന മരം" എന്ന വിസ്മയത്തെപ്പറ്റി ഏറെ പ്രചരിപ്പിച്ചിട്ടുള്ളത്. വലിയ വണ്ണമൊന്നുമില്ല ചിരിക്കും മരത്തിന്റെ  തായ് തടിക്ക്.  താഴെ നിന്നു തന്നെ മൂന്നോ നാലോ വണ്ണം കുറഞ്ഞ ശിഖരങ്ങൾ. അതിൽ  വള്ളികൾപോലെ വളർന്നു പടർന്നു കിടക്കുന്ന ശാഖകൾ. നിറയെ ഇലകൾ.മനുഷ്യർ  തായ് തടിയിൽ തൊട്ടു തലോടിയാൽ  മരത്തിന്റെ ചില്ലകൾ ഇളകും.  മരം ചിരിച്ചു തുള്ളുന്ന  പ്രതീതിയാകും....

       സമുദ്രനിരപ്പിൽ നിന്ന് 300 മീറ്റർ മുതൽ 1300 മീറ്റർ വരെ ഉയരമുള്ള  പ്രദേശങ്ങളിലാണ് സാധാരണ ഈ മരങ്ങൾ വളരുക.  കാലാധുംഗി വനത്തിൽ മാത്രമല്ല രാംനഗറിലെ ക്യാരി വനത്തിലും ഇത്തരം മരം ഉണ്ട്. സ്പർശനത്തോട് ആ മരങ്ങൾ പ്രത്യേകതരത്തിൽ  പ്രതികരിക്കുന്നുവെന്നത് വിസ്മയകരവും കൗതുകകരവുമാണ്. രണ്ട് വനങ്ങളിലെയും  ആ രണ്ട് ചിരിക്കുന്ന മരങ്ങൾ വൻ ഹിറ്റായിക്കഴിഞ്ഞു.








 

SSLC EXAM 2014 - REVALUATION, SCRUTINY, SAY EXAM ....


SSLC EXAM 2014




പുനർമൂല്യനിർണയത്തിന് 24 മുതൽ 28 വരെ അപേക്ഷിക്കാം

             എസ്.എസ്.എൽ.സി പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം, പകർപ്പ്, സൂക്ഷ്‌മ പരിശോധന എന്നിവയ്ക്ക് 24 മുതൽ 28ന് ഉച്ചയ്ക്ക് ഒരു മണിവരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷയുടെ പ്രിന്റ്  ഔട്ടും ഫീസും പരീക്ഷയെഴുതിയ സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് 28ന് വൈകിട്ട് 4ന് മുമ്പ്  ലഭിക്കണം. ഒരു വിഷയത്തിന്റെ പുനർ മൂല്യനിർണയത്തിന് 400, പകർപ്പിന് 200, സൂക്ഷ്‌മപരിശോധനയ്ക്ക് 50 രൂപ വീതമാണ് ഫീസ്. പുനർ മൂല്യനിർണയം, സൂക്ഷ്‌മ പരിശോധന എന്നിവയുടെ ഫലം മേയ് 31ന് മുമ്പ് നൽകും. പുനർ മൂല്യനിർണയത്തിന് അപേക്ഷിച്ച വിഷയങ്ങളിൽ സൂക്ഷ്‌മ പരിശോധനയ്ക്ക് പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. പുനർ മൂല്യനിർണയത്തിൽ ഗ്രേഡ് വ്യത്യാസപ്പെട്ടാൽ പരീക്ഷാർത്ഥിക്ക് ഫീസ് തിരികെ ലഭിക്കും.

സേ പരീക്ഷ മേയ് 12 മുതൽ 17 വരെ

          എസ്.എസ്.എൽ.സി പരീക്ഷയിൽ  ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിദ്യാർത്ഥികൾക്ക് മേയ് 12 മുതൽ 17 വരെ 'സേ' പരീക്ഷ നടത്തും.
ഇതിനുള്ള പ്രത്യേക വിജ്ഞാപനം പരീക്ഷാഭവൻ ഉടൻ പുറത്തിറക്കും. വിദ്യാർത്ഥികൾ പൊതുപരീക്ഷയെഴുതിയ സ്കൂളിൽ തന്നെ ഏപ്രിൽ 24 മുതൽ 28 വരെ 'സേ' പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസും ഗ്രേഡ് വ്യക്തമാക്കുന്ന പ്രിന്റ് ഔട്ട് സഹിതം എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റർക്ക് അപേക്ഷ നൽകണം. ഫലം മേയ് അവസാനം പ്രസിദ്ധീകരിക്കും.













Saturday, April 19, 2014

MEDICAL ENGINEERING ENTRANCE EXAM 2014


ENTRANCE EXAM 2014




മെഡിക്കൽ, എൻജിനീയറിംഗ് പ്രവേശനപരീക്ഷ തിങ്കളാഴ്‌ച മുതൽ

മെഡിക്കൽ, എൻജിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ  തിങ്കളാഴ്‌ച തുടങ്ങും. 21, 22 തീയതികളിൽ എൻജിനീയറിംഗിന്റെ രണ്ടു പരീക്ഷകളും 23ന് രാവിലെയും ഉച്ചയ്ക്കുമായി മെഡിക്കലിന്റെ രണ്ട് പരീക്ഷകളും നടക്കും.  മെഡിക്കൽ പരീക്ഷാഫലം മേയ്‌  20-നു മുമ്പും എൻജിനിയറിംഗ്‌ ഫലം ജൂൺ 25-നു മുമ്പും പ്രസിദ്ധീകരിക്കും.
                         എൻജിനിയറിംഗ് ഒന്നാം പേപ്പറിൽ ഫിസിക്സിൽ നിന്ന് 72ഉം  കെമിസ്ട്രിയിൽ നിന്ന് 48ഉം ചോദ്യങ്ങളുണ്ടാവും. മെഡിക്കൽപരീക്ഷയുടെ രണ്ടാംപേപ്പറായ ബയോളജിയിൽ ബോട്ടണി, സുവോളജി എന്നിവയിൽ നിന്നായി 120 ചോദ്യങ്ങളുണ്ടാവും. ഒബ്‌ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങൾക്ക്  A, B, C, D, E എന്നിങ്ങനെ അഞ്ച് ഒാപ്ഷനുകളുണ്ട്. ശരിയുത്തരത്തിനു നേരയുള്ള കോളത്തിൽ നീല/ കറുത്ത മഷിയുള്ള ബോൾപോയിന്റ് പേനയുപയോഗിച്ച് പൂർണമായും കറുപ്പിച്ചാണ് ഉത്തരം രേഖപ്പെടുത്തേണ്ടത്. ഓരോ ശരിയുത്തരത്തിനും 4 മാർക്ക് ലഭിക്കും, ഉത്തരം തെറ്റാണെങ്കിൽ ഒരു മാർക്ക് നഷ്ടപ്പെടും.
ഒാരോ പേപ്പറിലും ചുരുങ്ങിയത് 10 മാർക്കെങ്കിലും നേടുന്നവരെ മാത്രമേ  റാങ്ക് പട്ടികയിലേക്ക് പരിഗണിക്കൂ. പട്ടികവിഭാഗക്കാർക്ക് ഇത് ബാധകമല്ല.
               പരീക്ഷയ്ക്കുള്ള അഡ്മിറ്റ്  കാർഡ്‌  ഡൌണ്‍ലോഡ് ലിങ്ക് , ടൈം ടേബിൾ എന്നിവ ചുവടെ  ചേർക്കുന്നു . ഏവർക്കും വിജയാശംസകൾ!  



 DOWNLOAD ADMIT CARD [ Click here.......]



Re-scheduled dates of Examinations

Stream
Subject
Date
Time
Engineering
Paper I
Physics & Chemistry
21.04.2014   (Monday)
10 AM - 12.30 PM
Paper II
Mathematics
22.04.2014   (Tuesday)
10 AM - 12.30 PM
Medical
Paper I
Chemistry & Physics
23.04.2014 (Wednesday)
10 AM - 12.30 PM
Paper II
Biology
23.04.2014 (Wednesday)
2.30 PM - 5 PM








Wednesday, April 16, 2014

SSLC RESULT 2014 PUBLISHED


 SSLC RESULT 2014





            ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 95.47 ശതമാനം വിജയം കഴിഞ്ഞ വർഷത്തെക്കാൾ 1.3 ശതമാനം കൂടുതലാണിത് . പരീക്ഷയെഴുതിയ 4,​60,​319 വിദ്യാർത്ഥികളിൽ 4,​42,​620 പേർ ഉപരിപഠനത്തിന് അർഹത നേടി. ആൺകുട്ടികളുടെ വിജയശതമാനം 94.44ഉം പെൺകുട്ടികളുടേത് 96.55 ശതമാനവുമാണ്. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരിലും കുറവ് പാലക്കാട് ജില്ലയിലുമാണ്. സംസ്ഥാനത്തെ 934 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. 281 സർക്കാർ സ്കൂളുകളും നൂറു ശതമാനം വിജയം നേടി. 14,​802 പേരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയത്. ലക്ഷദ്വീപിൽ 76.5 ശതമാനവും പ്രൈവറ്റായി പരീക്ഷ എഴുതിയവരിൽ 62.8 ശതമാനവുമാണ് വിജയം. ഗൾഫിൽ വിജയശതമാനം 99.2 ആണ്. സർട്ടിഫിക്കറ്റുകൾ മേയ് 15 മുതൽ വിതരണം ചെയ്യും .   പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷ മേയ് 12 മുതൽ 17വരെ നടക്കും.



Studentwise Result / Schoolwise result



Click to check SSLC Result 2014:-    Link 1  |  Link 2 | Link 3





SSLC RESULT 2014

                                                   
                                               SSLC  RESULT 2014



         എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന്   വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം ഔദ്യോഗികമായി നടത്തിക്കഴിഞ്ഞാല്‍ വിവിധ വെബ്സൈറ്റുകളില്‍ റിസല്‍ട്ട് ലഭ്യമാകും. പരീക്ഷാ ഫലം അറിയാനുള്ള   പ്രധാന സൈറ്റുകളുടെ ലിങ്കുകള്‍ ചുവടെ .  പരീക്ഷ എഴുതിയ എല്ലാവർക്കും ഉന്നത വിജയം ആശംസിക്കുന്നു. 













Sunday, April 13, 2014

BLOOD MOON / രക്തചന്ദ്രൻ


രക്തചന്ദ്രൻ




                സമ്പൂർണ ചന്ദ്രഗ്രഹണത്തോടൊപ്പം ചന്ദ്രൻ ചുവക്കുന്ന പ്രതിഭാസമാണ് രക്തചന്ദ്രൻ (Blood Moon).ചന്ദ്രനും സൂര്യനുമിടക്ക് ഭൂമി പ്രത്യക്ഷപ്പെടുകയും ഭൂമിയുടെ നിഴൽ ചന്ദ്രനെ മറയ്ക്കുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. ഈ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികൾ വക്രീകരിക്കപ്പെടുമ്പോൾ  അല്ലെങ്കിൽ മാർഗഭ്രംശം സംഭവിച്ച് ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രൻ ചുവപ്പായി കാണുന്നത്. സൂര്യാസ്തമയത്തിൽ സംഭവിക്കുന്നതും ഇതുപോലെയാണ് .
                  അപൂർവ ജ്യോതിശാസ്‌ത്ര പ്രതിഭാസമായ രക്തചന്ദ്ര പരമ്പരയിലെ ആദ്യ ഉദയം ഇത്തവണ വിഷുവിന്. സമ്പൂർണ ചന്ദ്രഗ്രഹണത്തോടൊപ്പം ചന്ദ്രൻ ചുവക്കുന്ന പ്രതിഭാസം  
ഏപ്രിൽ 14​,​ 15 തിയതികളിൽ ദൃശ്യമാകും.തുടർന്ന്  2014 ഏപ്രിൽ,​ ഒക്ടോബർ,​ 2015 ഏപ്രിൽ,​ സെപ്റ്റംബർ എന്നിവയാണ് സമ്പൂർണമായ  ചന്ദ്രഗ്രഹണങ്ങൾ അരങ്ങേറുന്ന ദിനങ്ങൾ. ഇതിൽ ആദ്യത്തേതുതന്നെ രക്തചന്ദ്രനായി മാറുന്നതും അപൂർവമാണ് .






 

Friday, April 11, 2014

FM RADIO STATIONS / html file ഉപയോഗിച്ച് FM റേഡിയോ കേൾക്കാൻ !


html file ഉപയോഗിച്ച് FM റേഡിയോ കേൾക്കാം 



“Music gives a soul to the universe, wings to the mind, flight to the imagination
and life to everything.”
― Plato


സംഗീതപ്പെരുമഴ  !!! 
ഈ അവധിക്കാലം അടിച്ചു പൊളിക്കാൻ ഇതാ നോണ്‍ സ്റ്റോപ്പ്‌  ഗാനങ്ങളുമായി ബയോ വിഷൻ!
ഓണ്‍ലൈൻ എഫ് . എം റേഡിയോ ചാനലുകളിലൂടെ മലയാളം,തമിഴ്, ഹിന്ദി ഗാനങ്ങൾ തുടർച്ചയായി ....... 
ഏറ്റവും പുതിയതും പഴയതുമായ  ഗാനങ്ങൾ....... 
പാട്ടുകൾ തെരഞ്ഞ്  സമയം കളയേണ്ട ..... 
ചുവടെയുള്ള html ഫയലുകൾ ഡൌണ്‍ലോഡ്  ചെയ്യൂ !
അവ ഡബിൾ ക്ലിക്ക്  ചെയ്ത്  (നെറ്റ്  കണക്റ്റ്‌ഡ്  ആയിരിക്കണം ) ഗാനം ശ്രവിച്ചോളൂ !!!





Wednesday, April 09, 2014

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2014 : പോളിംഗ് ബൂത്തിൽ എത്തുമ്പോൾ


 പോളിംഗ് ബൂത്തിൽ എത്തുമ്പോൾ



      ഏതെങ്കിലും കാരണവശാൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്‌  കൈവശമില്ലാത്തവർക്ക്  താഴെ പറയുന്ന ഏതെങ്കിലുമൊരു  ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ഹാജരാക്കി വോട്ട്  ചെയ്യാവുന്നതാണ് .





          വോട്ടുചെയ്യാൻ പോളിംഗ് ബൂത്തിലെത്തുന്നവർ പേര് വോട്ടർ പട്ടികയിലുണ്ടെന്ന് മുൻകൂട്ടി ഉറപ്പ് വരുത്തണം. ബൂത്തിന് സമീപത്തുള്ള ബൂത്ത്തല ഉദ്യോഗസ്ഥന്റെ (ബി.എൽ.ഒ) പക്കൽ നിന്ന് വോട്ടർപട്ടിക നോക്കി പേര് കണ്ടെത്താം. ഇവിടെനിന്ന്  നൽകുന്ന ഫോട്ടോയുള്ള സ്ലിപ്പ്, സ്ഥാനാർത്ഥിയുടെ പ്രതിനിധികൾ നൽകുന്ന അനൗദ്യോഗിക സ്ലിപ്പ് എന്നിവ കരുതിയാൽ  പേര്  വേഗം കണ്ടെത്താൻ കഴിയും. പാർട്ടിയുടെ പേര്, ചിഹ്നം, സ്ഥാനാർത്ഥികളുടെ പട്ടിക എന്നിവയൊന്നും  സ്ലിപ്പിൽ ഉണ്ടാവരുത്.

 പോളിംഗ് ബൂത്തിനുള്ളിൽ

ആദ്യം ഒന്നാം പോളിംഗ് ഓഫീസറുടെ സമീപം എത്തണം. മാർക്ക് ചെയ്ത വോട്ടർപട്ടിക നോക്കി ഒന്നാം പോളിംഗ് ഓഫീസർ സമ്മതിദായകന്റെ പേര് കണ്ടെത്തി ഉറക്കെ വായിക്കും. പോളിംഗ് ഓഫീസർ പരിശോധിച്ച് വോട്ടറെ തിരിച്ചറിയും. പോളിംഗ് ഏജന്റുമാർ തർക്കം ഉന്നയിക്കാതിരുന്നാൽ വോട്ടർക്ക് രണ്ടാം പോളിംഗ് ഓഫീസർ ഇടതു ചൂണ്ടുവിരലിൽ മായാത്ത മഷി പുരട്ടും. സമ്മതിദായകന്റെ ഒപ്പ് അഥവാ വിരലടയാളം രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം വോട്ടു ചെയ്യാനുള്ള സ്ലിപ്പും നൽകും. സ്ലിപ്പിൽ വോട്ട് രജിസ്റ്ററിലെയും വോട്ടർപട്ടികയിലെയും സീരിയൽ നമ്പർ രേഖപ്പെടുത്തിയിരിക്കും. തുടർന്ന് വോട്ടിംഗ് യന്ത്രത്തിന്റെ നിയന്ത്രണ ചുമതലയുള്ള  മൂന്നാം പോളിംഗ് ഓഫീസറോ പ്രിസൈഡിംഗ് ഓഫീസറോ സ്ലിപ്പ് വാങ്ങിയ ശേഷം വോട്ടറുടെ വിരലിലെ മഷി ഉണങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി വോട്ട് രേഖപ്പെടുത്താൻ വോട്ടിംഗ് യന്ത്രത്തിനടുത്തേക്ക് പോകാനനുവദിക്കും.

 
വോട്ടിംഗ് യന്ത്രത്തിൽ വോട്ട് ചെയ്യാൻ

യന്ത്രത്തിലെ ബാലറ്റ് ബട്ടൺ അമർത്തി പോളിംഗ് ഓഫീസർ യന്ത്രം വോട്ടിംഗിന് സജ്ജമാക്കും. വോട്ടർ രജിസ്റ്ററിലെ ക്രമനമ്പർ പ്രകാരമായിരിക്കും വോട്ടു രേഖപ്പെടുത്താൻ അനുവദിക്കുക. ബാലറ്റ് ബട്ടൺ അമർത്തുമ്പോൾ കൺട്രോൾ യൂണിറ്റിലെ  ബൾബ് ചുവപ്പ് നിറത്തിൽ പ്രകാശിക്കും. വോട്ടിംഗ് കമ്പാർട്ട്‌മെന്റിൽ വച്ചിട്ടുള്ള ബാലറ്റ് യൂണിറ്റിൽ റെഡി എന്നു രേഖപ്പെടുത്തിയ ബൾബ് പച്ചനിറത്തിൽ പ്രകാശിക്കും. സമ്മതിദായകൻ വോട്ടുരേഖപ്പെടുത്താനായി സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീലബട്ടൺ അമർത്തണം. അപ്പോൾ റെഡി ബൾബ് അണഞ്ഞ് വോട്ട് ലഭിച്ച സ്ഥാനാർത്ഥിയുടെ പേരിനുനേരെയുള്ള ലൈറ്റ് ചുവന്നതായി പ്രകാശിക്കും. ഒപ്പം കൺട്രോൾ യൂണിറ്റിൽ നിന്നും ബീപ് ശബ്ദം കേൾക്കാനാവും. സെക്കൻ‌ഡുകൾക്കകം ചുവപ്പ് പ്രകാശം അണഞ്ഞ് ബീപ് ശബ്ദം നിലയ്ക്കും. അടുത്ത വോട്ടർക്ക് വോട്ടുചെയ്യാൻ പോളിംഗ് ഓഫീസർ വീണ്ടും കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തണം. വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നതിൽ സംശയമുള്ളവർക്ക് പ്രിസൈഡിംഗ് ഓഫീസർ തന്റെ വശമുള്ള മാതൃകായന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തുന്നവിധം കാണിച്ചുകൊടുക്കും.









Tuesday, April 08, 2014

ELECTION 2014 - updated


ELECTION 2014




ലോക സഭാ ഇലക്ഷൻ ഏപ്രിൽ 10 ന്  നടക്കുകയാണല്ലോ ഈയവസരത്തിൽ സുഗമമായി തെരഞ്ഞടുപ്പ്  ഡ്യൂട്ടി നിർവഹിക്കുന്നതിന്  സഹായകരമായ നിരവധി വിഭവങ്ങളുമായാണ്  ഈ പോസ്റ്റ്‌ . ഇതിൽ പ്രസന്റേഷനുകൾ, വോട്ടിങ് മെഷീന്റെ പ്രവര്‍ത്തന വീഡിയോ,പേപ്പർ സീൽ ഉറപ്പിക്കേണ്ട വിധം കാണിക്കുന്ന വീഡിയോ, ഇലക്ഷൻഹാൻഡ്‌ ബുക്ക്‌  എന്നിവയും ശ്രീ. കൃഷ്ണദാസ്‌  സാർ തയ്യാറാക്കിയ Easy Packing Instructions എന്ന പേരിൽ  ഇലക്ഷൻ കഴിഞ്ഞ ശേഷം റിക്കാർഡുകൾ വേഗത്തിൽ ശരിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ഹെല്‍പ്പ് ഫയല്‍ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.


ചുവടെയുള്ള വീഡിയോ ലിങ്കുകൾ കൂടി ചേർത്ത്  ഈ പോസ്റ്റ്‌ അപ്ഡേറ്റ്  ചെയ്തിരിക്കുന്നു .


animated gif

Conducting Mock Poll 

Just Before the Poll 

Polling day Preparations

 Electronic Voting Machine Do's & Don'ts



DOWNLOAD






PAPER SEAL FIXING




ELECTRONIC VOTING MACHINE










Friday, April 04, 2014

NUMBER GUESS TRICK


"Number Guess" TRICK
         നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന  നമ്പർ തെറ്റ്  കൂടാതെ പ്രവചിക്കുന്ന 
രസകരമായ ഒരു ഗെയിം .........
എന്താ തയ്യാറല്ലേ ..... എങ്കിൽ തുടങ്ങിക്കൊള്ളൂ .......




















Related Posts Plugin for WordPress, Blogger...