New Posts

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2014 : പോളിംഗ് ബൂത്തിൽ എത്തുമ്പോൾ


 പോളിംഗ് ബൂത്തിൽ എത്തുമ്പോൾ



      ഏതെങ്കിലും കാരണവശാൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്‌  കൈവശമില്ലാത്തവർക്ക്  താഴെ പറയുന്ന ഏതെങ്കിലുമൊരു  ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ഹാജരാക്കി വോട്ട്  ചെയ്യാവുന്നതാണ് .





          വോട്ടുചെയ്യാൻ പോളിംഗ് ബൂത്തിലെത്തുന്നവർ പേര് വോട്ടർ പട്ടികയിലുണ്ടെന്ന് മുൻകൂട്ടി ഉറപ്പ് വരുത്തണം. ബൂത്തിന് സമീപത്തുള്ള ബൂത്ത്തല ഉദ്യോഗസ്ഥന്റെ (ബി.എൽ.ഒ) പക്കൽ നിന്ന് വോട്ടർപട്ടിക നോക്കി പേര് കണ്ടെത്താം. ഇവിടെനിന്ന്  നൽകുന്ന ഫോട്ടോയുള്ള സ്ലിപ്പ്, സ്ഥാനാർത്ഥിയുടെ പ്രതിനിധികൾ നൽകുന്ന അനൗദ്യോഗിക സ്ലിപ്പ് എന്നിവ കരുതിയാൽ  പേര്  വേഗം കണ്ടെത്താൻ കഴിയും. പാർട്ടിയുടെ പേര്, ചിഹ്നം, സ്ഥാനാർത്ഥികളുടെ പട്ടിക എന്നിവയൊന്നും  സ്ലിപ്പിൽ ഉണ്ടാവരുത്.

 പോളിംഗ് ബൂത്തിനുള്ളിൽ

ആദ്യം ഒന്നാം പോളിംഗ് ഓഫീസറുടെ സമീപം എത്തണം. മാർക്ക് ചെയ്ത വോട്ടർപട്ടിക നോക്കി ഒന്നാം പോളിംഗ് ഓഫീസർ സമ്മതിദായകന്റെ പേര് കണ്ടെത്തി ഉറക്കെ വായിക്കും. പോളിംഗ് ഓഫീസർ പരിശോധിച്ച് വോട്ടറെ തിരിച്ചറിയും. പോളിംഗ് ഏജന്റുമാർ തർക്കം ഉന്നയിക്കാതിരുന്നാൽ വോട്ടർക്ക് രണ്ടാം പോളിംഗ് ഓഫീസർ ഇടതു ചൂണ്ടുവിരലിൽ മായാത്ത മഷി പുരട്ടും. സമ്മതിദായകന്റെ ഒപ്പ് അഥവാ വിരലടയാളം രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം വോട്ടു ചെയ്യാനുള്ള സ്ലിപ്പും നൽകും. സ്ലിപ്പിൽ വോട്ട് രജിസ്റ്ററിലെയും വോട്ടർപട്ടികയിലെയും സീരിയൽ നമ്പർ രേഖപ്പെടുത്തിയിരിക്കും. തുടർന്ന് വോട്ടിംഗ് യന്ത്രത്തിന്റെ നിയന്ത്രണ ചുമതലയുള്ള  മൂന്നാം പോളിംഗ് ഓഫീസറോ പ്രിസൈഡിംഗ് ഓഫീസറോ സ്ലിപ്പ് വാങ്ങിയ ശേഷം വോട്ടറുടെ വിരലിലെ മഷി ഉണങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി വോട്ട് രേഖപ്പെടുത്താൻ വോട്ടിംഗ് യന്ത്രത്തിനടുത്തേക്ക് പോകാനനുവദിക്കും.

 
വോട്ടിംഗ് യന്ത്രത്തിൽ വോട്ട് ചെയ്യാൻ

യന്ത്രത്തിലെ ബാലറ്റ് ബട്ടൺ അമർത്തി പോളിംഗ് ഓഫീസർ യന്ത്രം വോട്ടിംഗിന് സജ്ജമാക്കും. വോട്ടർ രജിസ്റ്ററിലെ ക്രമനമ്പർ പ്രകാരമായിരിക്കും വോട്ടു രേഖപ്പെടുത്താൻ അനുവദിക്കുക. ബാലറ്റ് ബട്ടൺ അമർത്തുമ്പോൾ കൺട്രോൾ യൂണിറ്റിലെ  ബൾബ് ചുവപ്പ് നിറത്തിൽ പ്രകാശിക്കും. വോട്ടിംഗ് കമ്പാർട്ട്‌മെന്റിൽ വച്ചിട്ടുള്ള ബാലറ്റ് യൂണിറ്റിൽ റെഡി എന്നു രേഖപ്പെടുത്തിയ ബൾബ് പച്ചനിറത്തിൽ പ്രകാശിക്കും. സമ്മതിദായകൻ വോട്ടുരേഖപ്പെടുത്താനായി സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീലബട്ടൺ അമർത്തണം. അപ്പോൾ റെഡി ബൾബ് അണഞ്ഞ് വോട്ട് ലഭിച്ച സ്ഥാനാർത്ഥിയുടെ പേരിനുനേരെയുള്ള ലൈറ്റ് ചുവന്നതായി പ്രകാശിക്കും. ഒപ്പം കൺട്രോൾ യൂണിറ്റിൽ നിന്നും ബീപ് ശബ്ദം കേൾക്കാനാവും. സെക്കൻ‌ഡുകൾക്കകം ചുവപ്പ് പ്രകാശം അണഞ്ഞ് ബീപ് ശബ്ദം നിലയ്ക്കും. അടുത്ത വോട്ടർക്ക് വോട്ടുചെയ്യാൻ പോളിംഗ് ഓഫീസർ വീണ്ടും കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തണം. വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നതിൽ സംശയമുള്ളവർക്ക് പ്രിസൈഡിംഗ് ഓഫീസർ തന്റെ വശമുള്ള മാതൃകായന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തുന്നവിധം കാണിച്ചുകൊടുക്കും.









Read also

Comments