New Posts

MEDICAL ENGINEERING ENTRANCE EXAM 2014


ENTRANCE EXAM 2014




മെഡിക്കൽ, എൻജിനീയറിംഗ് പ്രവേശനപരീക്ഷ തിങ്കളാഴ്‌ച മുതൽ

മെഡിക്കൽ, എൻജിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ  തിങ്കളാഴ്‌ച തുടങ്ങും. 21, 22 തീയതികളിൽ എൻജിനീയറിംഗിന്റെ രണ്ടു പരീക്ഷകളും 23ന് രാവിലെയും ഉച്ചയ്ക്കുമായി മെഡിക്കലിന്റെ രണ്ട് പരീക്ഷകളും നടക്കും.  മെഡിക്കൽ പരീക്ഷാഫലം മേയ്‌  20-നു മുമ്പും എൻജിനിയറിംഗ്‌ ഫലം ജൂൺ 25-നു മുമ്പും പ്രസിദ്ധീകരിക്കും.
                         എൻജിനിയറിംഗ് ഒന്നാം പേപ്പറിൽ ഫിസിക്സിൽ നിന്ന് 72ഉം  കെമിസ്ട്രിയിൽ നിന്ന് 48ഉം ചോദ്യങ്ങളുണ്ടാവും. മെഡിക്കൽപരീക്ഷയുടെ രണ്ടാംപേപ്പറായ ബയോളജിയിൽ ബോട്ടണി, സുവോളജി എന്നിവയിൽ നിന്നായി 120 ചോദ്യങ്ങളുണ്ടാവും. ഒബ്‌ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങൾക്ക്  A, B, C, D, E എന്നിങ്ങനെ അഞ്ച് ഒാപ്ഷനുകളുണ്ട്. ശരിയുത്തരത്തിനു നേരയുള്ള കോളത്തിൽ നീല/ കറുത്ത മഷിയുള്ള ബോൾപോയിന്റ് പേനയുപയോഗിച്ച് പൂർണമായും കറുപ്പിച്ചാണ് ഉത്തരം രേഖപ്പെടുത്തേണ്ടത്. ഓരോ ശരിയുത്തരത്തിനും 4 മാർക്ക് ലഭിക്കും, ഉത്തരം തെറ്റാണെങ്കിൽ ഒരു മാർക്ക് നഷ്ടപ്പെടും.
ഒാരോ പേപ്പറിലും ചുരുങ്ങിയത് 10 മാർക്കെങ്കിലും നേടുന്നവരെ മാത്രമേ  റാങ്ക് പട്ടികയിലേക്ക് പരിഗണിക്കൂ. പട്ടികവിഭാഗക്കാർക്ക് ഇത് ബാധകമല്ല.
               പരീക്ഷയ്ക്കുള്ള അഡ്മിറ്റ്  കാർഡ്‌  ഡൌണ്‍ലോഡ് ലിങ്ക് , ടൈം ടേബിൾ എന്നിവ ചുവടെ  ചേർക്കുന്നു . ഏവർക്കും വിജയാശംസകൾ!  



 DOWNLOAD ADMIT CARD [ Click here.......]



Re-scheduled dates of Examinations

Stream
Subject
Date
Time
Engineering
Paper I
Physics & Chemistry
21.04.2014   (Monday)
10 AM - 12.30 PM
Paper II
Mathematics
22.04.2014   (Tuesday)
10 AM - 12.30 PM
Medical
Paper I
Chemistry & Physics
23.04.2014 (Wednesday)
10 AM - 12.30 PM
Paper II
Biology
23.04.2014 (Wednesday)
2.30 PM - 5 PM








Read also

Comments