New Posts

പ്ലസ്ടുവിനു ശേഷം? മികച്ച കോഴ്‌സുകൾ, പുത്തൻ അവസരങ്ങൾ



പ്ലസ്ടുവിനു ശേഷം

 
              പ്ലസ്ടു റിസൾട്ട് വന്നതോടെ രക്ഷിതാക്കളും വിദ്യാർത്ഥികളും ഉപരിപഠനമേഖല തിരഞ്ഞെടുക്കാനുള്ള ബദ്ധപ്പാടിലാണ്. മികച്ച ജോലി, ആകർഷകമായ ശമ്പളം എന്നിവയ്ക്കിണങ്ങിയ കോഴ്‌സുകളാണ് ഏവരുടെയും സ്വപ്നം. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുത്തൻ തൊഴിൽമേഖലകളും കോഴ്‌സുകളും രൂപപ്പെട്ടുവരുന്നു. 2014-15ലെ തൊഴിൽസാധ്യതാ നിരക്കിൽ പെൺകുട്ടികളാണ് മുന്നിൽ. തൊഴിൽ പരസ്യങ്ങളിൽ ഓൺലൈൻ വെബ് പോർട്ടലുകൾക്കും സോഷ്യൽ നെറ്റ് വർക്കുകൾക്കും പ്രാധാന്യമേറിവരുന്നുതൊഴിൽ മേഖലയിൽ പ്രവർത്തന മികവിന് പ്രസക്തിയേറുന്നു. ദേശീയ സ്‌കിൽ വികസന കോർപ്പറേഷൻ പ്രവർത്തന മികവിൽ ഊന്നിയുള്ള ബിരുദ പ്രോഗ്രാമായ ബി (വൊക്) തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.റീട്ടെയിൽ, അഗ്രിബിസിനസ്, ഊർജ്ജം, പെട്രോളിയം, എൻജിനീയറിംഗ്, കമ്മ്യൂണിക്കേഷൻ, ഇൻഷ്വറൻസ്, സാമൂഹ്യ സേവനം, നിർമ്മാണം, ഭൗതിക സൗകര്യവികസനം, മാനേജ്‌മെന്റ്, അക്കൗണ്ടിംഗ് എന്നിവയിൽ വൻ തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. കാർഷിക മേഖലയെ അപേക്ഷിച്ച് കൂടുതൽ തൊഴിലവസരങ്ങളാണ് വ്യവസായ, സേവന മേഖലകളിൽ
വരാനിരിക്കുന്നത്.ആയിരക്കണക്കിന് സ്റ്റാർട്ട് അപ്പ് കമ്പനികളാണ് രാജ്യത്ത് നിലവിലുള്ളത്. ഭക്ഷ്യ സംസ്‌കരണ രംഗത്ത് വാർഷിക വളർച്ചാ നിരക്ക് 18%ത്തിലധികമാണ്. ഉപരിപഠനത്തിനായി പ്ലസ്ടുവിനു ശേഷം യൂറോപ്യൻ രാജ്യങ്ങളും സിങ്കപ്പൂർ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യൻ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന മികച്ച രാജ്യങ്ങളായി മാറിക്കഴിഞ്ഞു. നമ്മുടെ നാട്ടിൽ ഉപരിപഠന സാധ്യതയില്ലെന്ന് കരുതുന്ന മിക്ക കോഴ്‌സുകൾക്കും വിദേശത്ത് ഉപരിപഠന, ഗവേഷണ, തൊഴിൽ സാധ്യതകളേറെയുണ്ട്. സയൻസ്, ടെക്‌നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെടുന്ന സ്റ്റെം (STEM) കോഴ്‌സുകൾക്കാണ് സാധ്യതയേറെയും. ജീവശാസ്ത്ര കോഴ്‌സുകൾക്ക് വിദേശത്ത് ഉപരിപഠന, തൊഴിൽ സാധ്യതകളേറെയുണ്ട്.രാജ്യത്ത് 15-29 വയസ്സ് പ്രായമുള്ളവരിൽ തൊഴിലില്ലായ്മാ നിരക്ക് 6.1-15.6 ശതമാനമാണ്. വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ തൊഴിലില്ലായ്മയിൽ സ്ത്രീകളാണ് മുന്നിൽ. ആശയവിനിമയം, പ്രവർത്തനമികവ്, തൊഴിൽലഭ്യതാ നിരക്ക് എന്നിവയിൽ രാജ്യത്തെ 75% ബിരുദധാരികളും പിറകിലാണെന്ന് നാസ്‌കോമിന്റെയും ക്രിസിലിന്റെയും പഠനങ്ങൾ വ്യക്തമാക്കുന്നു.രാജ്യത്ത് മികച്ച തൊഴിൽ സാധ്യതയുള്ള, ഉയർന്ന ശമ്പളം ലഭിക്കുന്ന തൊഴിലുകളാണ് ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്, പെട്രോളിയം എൻജിനീയർ, മാനേജ്‌മെന്റ് വിദഗ്ദ്ധൻ, സൗണ്ട് എൻജിനീയർ, മാർക്കറ്റ് റിസർച്ച് അനലിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, ലോജിസ്റ്റീഷ്യൻസ്, സോഫ്‌റ്റ്‌വെയർ ഡെവലപ്പേഴ്‌സ്, കൺവെൻഷൻ ആന്റ് ഇവന്റ് പ്ലാനേഴ്‌സ്, അക്കൗണ്ടന്റ്, ട്രെയിനിംഗ് ആന്റ് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, ക്ലൗഡ് കംപ്യൂട്ടിംഗ് വിദഗ്ദ്ധർറീട്ടെയിൽ മാനേജ്‌മെന്റ്, ഭക്ഷ്യസംസ്‌കരണം, ഡെവലപ്‌മെന്റൽ സയൻസ്, അഗ്രി ബിസിനസ്, ഹെൽത്ത് ആന്റ് സേഫ്‌റ്റി ഇൻഷ്വറൻസ്, ടെലികോം, നിർമ്മാണം, ബാങ്കിംഗ്, ടൂറിസം, ഭൗതിക സൗകര്യവികസനം എന്നിവ.ഇന്റർനാഷണൽ ബിസിനസ്, കയറ്റുമതി, ന്യൂമീഡിയ ആന്റ് റിസർച്ച് എന്നിവയിലും കൂടുതൽ തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. ഇന്ത്യയിൽ മൊത്തം തൊഴിൽ ലഭ്യതാനിരക്ക് 34% ആണ്. ഫാർമസ്യൂട്ടിക്കൽ മേഖലയിലിത് 54%വും എൻജിനീയറിംഗിൽ 51%വുമാണ്.മാനേജ്‌മെന്റ് എൻജിനീയറിംഗ്, സാമ്പത്തികം, ശാസ്ത്ര ഗവേഷണം, ഡിസൈനിംഗ്, ഫാഷൻ ടെക്‌നോളജി, .ടി, വിദേശഭാഷ തുടങ്ങിയ മേഖലകൾ മികച്ച തൊഴിലും ആകർഷകമായ ശമ്പളവും വാഗ്ദാനം ചെയ്യുമ്പോൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ഇത്തരം കോഴ്‌സുകൾ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. എൻജിനീയറിംഗ് മേഖലയിൽ ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻസ്ട്രുമെന്റേഷൻ, മീഡിയ എൻജിനീയറിംഗ്, ഓയിൽ ആന്റ് പെട്രോളിയം എൻജിനീയറിംഗ് എന്നിവയ്ക്ക് സാധ്യതയേറുന്നു. 2020ഓടെ മികച്ച തൊഴിലവസരങ്ങളാണ് ഇവ ഉറപ്പുവരുത്തുന്നത്.ഹൈഡ്രോ കാർബണിന്റെ, അതായത് എണ്ണ, പ്രകൃതിവാതകം എന്നിവയുടെ കണ്ടെത്തൽ, ഉല്പാദനം എന്നിവയുമായി ബന്ധപ്പെട്ട എൻജിനീയറിംഗ് ശാഖയാണ് ഓയിൽ ആന്റ് പെട്രോളിയം എൻജിനീയറിംഗ്. ജിയോ ഫിസിക്‌സ്, പെട്രോളിയം ജിയോളജി, ഡ്രില്ലിംഗ്, ഇക്കണോമിക്‌സ്, ഡ്രിൽ എൻജിനീയറിംഗ്, ഓയിൽ ആന്റ് ഗ്യാസ് എൻജിനീയറിംഗ് എന്നിവ ഇതിൽപ്പെടുന്നു. ഏറെ വെല്ലുവിളികൾ നേരിടുന്ന, ഓഫ്‌ഷോറിൽ പ്രവർത്തിക്കാവുന്ന തൊഴിലാണിത്. പുത്തൻ സാങ്കേതികവിദ്യ പ്രാവർത്തികമാക്കി പ്രവർത്തനമികവോടെ തൊഴിൽ ചെയ്യാൻ താത്പര്യമുള്ള ആൺകുട്ടികൾക്ക് പെട്രോളിയം എൻജിനീയറിംഗ് തിരഞ്ഞെടുക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, പ്ലസ്ടു തലത്തിൽ പഠിച്ചവർക്ക് അപേക്ഷിക്കാം.മാദ്ധ്യമരംഗത്തെ വളർച്ചയ്ക്ക് വിവരസാങ്കേതികവിദ്യയും ഡിജിറ്റലൈസേഷനും വഴിയൊരുക്കുന്നു. വെബ് ടെലിവിഷനും വെബ് റേഡിയോയും വ്യാപകമാകുമ്പോൾ പുത്തൻ സാങ്കേതികവിദ്യകൾ പ്രാവർത്തികമാക്കാൻ മീഡിയ എൻജിനീയറിംഗ് സഹായിക്കും. മീഡിയ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്റ് മീഡിയ എൻജിനീയറിംഗ്, സൗണ്ട് എൻജിനീയറിംഗ് തുടങ്ങി വിവിധ എൻജിനീയറിംഗ് ശാഖകളിതിലുണ്ട്. റിക്കാർഡിംഗ്, എഡിറ്റിംഗ്, മിക്‌സിംഗ്, ശബ്ദതരംഗങ്ങളുടെ വിനിമയം മുതലായവയും, പ്രോഗ്രാം നിർമ്മാണത്തിന് മുമ്പും പിമ്പുമുള്ള പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ടെലിവിഷൻ, പരസ്യം, സംപ്രേഷണം, പ്രക്ഷേപണം, ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയ മേഖലകളിൽ തൊഴിൽ ലഭിയ്ക്കും.ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിംഗിലെ വളർച്ചയാണ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗിന് രൂപം നൽകിയത്. ഊഷ്മാവ്, മർദ്ദം, ഒഴുക്ക് എന്നിവ അളക്കാനുള്ള ഉപകരണങ്ങളുടെ നിർമ്മാണം, ഡിസൈനിംഗ്, കേടുപാട് പരിഹരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പഠനം ഇതിൽ ഉൾപ്പെടുന്നു.ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പ്ലസ്ടു തലത്തിൽ പഠിച്ചവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. ബിറ്റ്‌സ് പിലാനി www.bits-pilani.ac.in, രാജ്യത്തെ എൻ..ടികൾ, ..ടികൾ എന്നിവയിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ് പ്രോഗ്രാമുകളുണ്ട്.

മാനേജ്‌മെന്റ് കോഴ്‌സുകൾ

സേവനമേഖലയിൽ രാജ്യത്തെ തൊഴിലവസരങ്ങൾ ഉല്പാദനമേഖലയെ അപേക്ഷിച്ച് 60 ശതമാനത്തിലധികമാണ്. ഇവയ്ക്കുതകുന്ന അനവധി മാനേജ്‌മെന്റ് പ്രോഗ്രാമുകളുമുണ്ട്. ഇതിനായി രാജ്യത്തിനകത്തും വിദേശത്തും മികച്ച ബിസിനസ് സ്‌കൂളുകളുണ്ട്. പ്ലസ്ടു തലത്തിൽ കോമേഴ്‌സ്, ഹ്യുമാനിറ്റീസ്, സയൻസ് പഠിച്ചവർക്ക് ബികോം, ബി.ബി., ബി.ബി.എം പ്രോഗ്രാമിനും താത്പര്യമുള്ള മേഖലകളിൽ എം.ബി.എയ്ക്കും പഠിയ്ക്കാം. ലോജിസ്റ്റിക്‌സ്, റീട്ടെയിൽ, സപ്ലൈ ചെയിൻ, ഫെസിലിറ്റീസ്, അഗ്രിബിസിനസ് മാനേജ്‌മെന്റ് പ്രോഗ്രാമുകൾ ഏറെ മികവുറ്റതാണ്.

ഡിസൈനിംഗ് കോഴ്‌സുകൾ

ഡിസൈനിംഗ് കോഴ്‌സുകളിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി എന്നിവയുടെ കോഴ്‌സുകൾ മികച്ച വേതനം ഉറപ്പുവരുത്തുന്നവയാണ്. എൻ..ഡിയുടെ ഡിസൈനിംഗ് കോഴ്‌സുകൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജിയുടെ ബി.എഫ് ടെക് എന്നിവ മികച്ച പ്രോഗ്രാമുകളാണ്.പ്ലസ്ടു സയൻസ് ഗ്രൂപ്പെടുത്ത് പഠിച്ച വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയിലൂടെ അഡ്മിഷൻ നേടാം.ഡിസൈനിംഗ് കോഴ്‌സുകൾക്ക് ചേരുന്നതിന് മുമ്പും വിദ്യാർത്ഥിയുടെ അഭിരുചി പ്രത്യേകം വിലയിരുത്തണം.

സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകൾ

സേവനമേഖല ശക്തിപ്പെടുമ്പോൾ കൃത്യമായ സാമ്പത്തിക വിശകലനം നടത്താനുതകുന്ന കോഴ്‌സുകൾക്ക് പ്രസക്തിയേറുന്നു. ബാങ്കിംഗ്, ഇൻഷ്വറൻസ്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകൾക്ക് സാധ്യതകളിന്നുണ്ട്.

ശാസ്ത്ര ഗവേഷണം

ശാസ്ത്ര വിഷയങ്ങളിൽ ഉപരിപഠനം, ഗവേഷണം എന്നിവയ്ക്ക് സാധ്യതയേറുന്നു. മികച്ച ശാസ്ത്ര അദ്ധ്യാപകരെ വാർത്തെടുക്കാൻ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു കീഴിൽ അനവധി സ്ഥാപനങ്ങളുണ്ട്. പുത്തൻ തലമുറകളിൽ ശാസ്ത്രാവബോധം വളർത്താനും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. സി.എസ്..ആറിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ ഗവേഷണം നടത്താൻ സ്‌കോളർഷിപ്പും ഫെല്ലോഷിപ്പും ലഭിയ്ക്കും. ഐസർ, ..എസ്‌സി എന്നിവ ഈ രംഗത്തെ മികച്ച സ്ഥാപനങ്ങളാണ്. രാജ്യത്തിനകത്തും വിദേശത്തുമുള്ള സർവ്വകലാശാലകളിൽ ശാസ്ത്ര ഗവേഷകർക്ക് മികച്ച തൊഴിൽ നേടാം.പ്ലസ്ടു തലത്തിൽ സയൻസ് ഗ്രൂപ്പെടുത്ത് പഠിച്ചവർക്ക് ബി.എസ്, ഇന്റഗ്രേറ്റഡ് എം.എസ് പ്രോഗ്രാമിന് അപേക്ഷിക്കാം.വികസ്വര രാജ്യങ്ങളിൽ ഡെവലപ്‌മെന്റ് സയൻസിന് പ്രസക്തിയേറിവരുന്നു. സാമൂഹിക വിഷയങ്ങളോടൊപ്പം ആരോഗ്യം, കൃഷി, സോഷ്യൽവർക്ക് എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള വിവിധ ഏജൻസികൾ, സന്നദ്ധ സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ രാജ്യത്തിനകത്തും വിദേശത്തും ആകർഷകമായ തൊഴിൽ ലഭിയ്ക്കാൻ ഡെവലപ്‌മെന്റ് സയൻസ്, സോഷ്യൽ സയൻസ് എന്നിവ സഹായിക്കും. ..ടി ചെന്നൈ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസ്, അസിം പ്രേംജി സർവ്വകലാശാല എന്നിവ ഈ രംഗത്തുള്ള മികച്ച സ്ഥാപനങ്ങളാണ്. പ്ലസ്ടു ഏത് ഗ്രൂപ്പെടുത്തവർക്കും ഡെവലപ്‌മെന്റ് സയൻസിൽ ഉപരിപഠനം നടത്താം.

.ടി സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ

.ടി സർട്ടിഫിക്കേഷൻ ആഗോളതലത്തിൽ ഐ.ടി മേഖലയിൽ തൊഴിൽ നേടാൻ വിദ്യാർത്ഥികളെ സഹായിക്കും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സേവനദാതാക്കളും കമ്പനികളും നൽകുന്ന സർട്ടിഫിക്കേഷനുകളുണ്ട്. വിവിധ കമ്പനികൾ അവരുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻവേണ്ടി നടപ്പിലാക്കുന്ന സർട്ടിഫിക്കേഷനുകളുമുണ്ട്. ഹാർഡ്‌വെയർ മുതൽ ഡേറ്റാ സെന്റർ വരെയുള്ള സർട്ടിഫിക്കേഷനുകളുണ്ട്..ടി ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റാണ് ഐ.ടി ഭൗതികരംഗത്തെ പ്രധാനപ്പെട്ട മേഖല. ഈ മേഖലയിൽ ഹാർഡ്‌വെയർ രംഗത്തെ അറിവ് അത്യന്താപേക്ഷിതമാണ്. അനവധി ഏജൻസികൾ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. കംപ്യൂട്ടിംഗ് ടെക്നോളജി ഇൻഡസ്ട്രിയൽ അസോസിയേഷൻ ( CompTIA) ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു പ്രധാനപ്പെട്ട ഏജൻസിയാണ്.നെറ്റ്‌വർക്ക് രംഗത്തും അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകൾ നിലവിലുണ്ട്. മൈക്രോസോഫ്‌റ്റ്, റെഡ്ഹാറ്റ് തുടങ്ങിയ കമ്പനികൾക്ക് സോഫ്‌റ്റ്‌വെയർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളുമുണ്ട്. തുടക്കക്കാർക്ക് ഐ.ടി ഇൻഫ്രാസ്ട്രക്ചർ, സോഫ്‌റ്റ്‌വെയർ മേഖലയിൽ മൈക്രോസോഫ്‌റ്റ് സർട്ടിഫിക്കേഷൻ ഏറെ പ്രയോജനപ്പെടും.ലിനക്‌സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ RHSA/RHSE സർട്ടിഫിക്കേഷനുണ്ട്. ഡെസ്‌ക്‌ടോപ് വിപണിയിൽ ഓഫീസ് കംപ്യൂട്ടറുകൾ മൈക്രോസോഫ്‌റ്റിന്റെയും നെറ്റ്‌വർക്ക്, സെർവർ വിപണിയിൽ ഇത് ലിനക്‌സുമാണ്.അടുത്തകാലത്തായി നെറ്റ്‌വർക്കിംഗ് രംഗത്ത് കൂടുതൽ കണക്ടിവിറ്റി ആവശ്യമായി വരുന്നതിനാൽ ഇന്റർനെറ്റ്‌ വർക്കിംഗിന് പ്രാധാന്യമേറുന്നു. സിസ്‌കോ ഈ രംഗത്തെ മികച്ച സ്ഥാപനമാണ്. ഇന്റർനെറ്റ് സെക്യൂരിറ്റി രംഗത്ത് അനവധി സർട്ടിഫിക്കറ്റ് കോഴ്‌സുകളുണ്ട്. ഡേറ്റാ മാനേജ്‌മെന്റ്, സ്റ്റോറേജ് മാനേജ്മെന്റ് എന്നിവയ്ക്കും പ്രാധാന്യമേറിവരുന്നു.

ഡോ.ടി.പി. സേതുമാധവൻ


കടപ്പാട് : കേരള കൗമുദി





Read also

Comments