New Posts

HSE/VHSE SAY EXAM 2014


HSE/VHSE SAY EXAM



ഹയര്‍സെക്കന്‍ഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ

                 പ്ലസ്ടു സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂൺ മൂന്നു മുതൽ ഏഴുവരെ നടക്കും.സേ പരീക്ഷയ്‌ക്ക്  അപേക്ഷിക്കാനുള്ള അവസാന തീയതി 20 ആണ്  . സൂക്ഷ്‌മപരിശോധന, ഉത്തരക്കടലാസുകളുടെ പകർപ്പ് ,പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ  28നുമുമ്പ് സമർപ്പിക്കണം ഇരട്ടമൂല്യനിർണയം നടന്ന രസതന്ത്റം, ഊർജതന്ത്റം, ഗണിതം എന്നീ വിഷയങ്ങൾക്ക് പുനർമൂല്യനിർണയവും സൂക്ഷ്‌മപരിശോധനയും ബാധകമല്ല. എന്നാൽ ഈ വിഷയങ്ങളിൽ ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാം. പുനർമൂല്യനിർണയത്തിന് 500 രൂപയും, ഉത്തരക്കടലാസുകളുടെ പകർപ്പിന് 300രൂപയും സൂക്ഷ്‌മപരിശോധനയ്‌ക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്.
 ഈവർഷം മാർച്ചിൽ ആദ്യമായി രജിസ്​റ്റർ ചെയ്ത് പരീക്ഷ എഴുതിയ റഗുലർ വിദ്യാർത്ഥികൾക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങൾക്ക് സേ പരീക്ഷക്ക് അപേക്ഷിക്കാം. യോഗ്യത നേടാൻ ബാക്കിയുള്ള വിഷയങ്ങൾക്കു മുഴുവനും ഇവർക്ക് അപേക്ഷിക്കാം. സ്‌കീം- ഒന്ന്, സ്‌കീം രണ്ട് കംപാർട്ട്‌മെന്റൽ ആയി പരീക്ഷ എഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവർക്ക് ആ വിഷയത്തിനു മാത്രം സേ പരീക്ഷക്ക് അപേക്ഷിക്കാം. ഈ വിഭാഗങ്ങൾക്ക് ഒന്നിൽ കൂടുതൽ വിഷയങ്ങൾ ഉണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയില്ല. ഈ വർഷം മാർച്ചിൽ ആദ്യമായി പരീക്ഷ എഴുതിയ റഗുലർ വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കിൽ ഒരു വിഷയത്തിനുമാത്രം തങ്ങളുടെ സ്‌കോർ മെച്ചപ്പെടുത്തുന്നതിന് ഇംപ്രൂവ്‌മെന്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാം.
വിശദ വിവരങ്ങൾക്ക്  നോട്ടിഫിക്കേഷൻ കാണുക






വി.എച്ച്.എസ്.ഇ സേ പരീക്ഷ

വി.എച്ച്.എസ്.ഇ സേ പരീക്ഷയും ജൂൺ മൂന്നിന് ആരംഭിക്കും. റഗുലർ വിദ്യാർത്ഥികൾക്ക് യോഗ്യത നേടാനാകാത്ത മുഴുവൻ വിഷയങ്ങൾക്കും സേ പരീക്ഷയ്‌ക്ക് അപേക്ഷിക്കാം.  20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
വിശദ വിവരങ്ങൾക്ക്  നോട്ടിഫിക്കേഷൻ കാണുക
   

Read also

Comments