New Posts

പുതിയ അധ്യയന വർഷത്തിലേയ്ക്ക് സ്വാഗതം 2014-15


പുതിയ അധ്യയന വർഷത്തിലേയ്ക്ക്  സ്വാഗതം





പുഞ്ചിരി മലർ വിരിയിക്കും പൂത്തുമ്പികളേ
പുസ്തകവും കൊണ്ട് വരൂ ചങ്ങാതികളേ
അക്ഷരമണി മുത്തുകളാൽ കവിത ചമയ്ക്കൂ
    നക്ഷത്രപ്പൊൻ വെട്ടം വാരി നിറയ്ക്കൂ ! ......

                 അക്ഷര ലോകത്തിന്റെ തിരു മുറ്റത്തെത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ തയ്യാറാക്കിയ പ്രവേശനോൽസവ ഗാനത്തിലെ വരികളാണിവ .(ഗാനം ബ്ലോഗിന്റെ വലത്  വശത്ത്  ചേർത്തിട്ടുണ്ട് ) ഇത്തവണ പുതുതായി മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികളാണ്  സ്‌കൂളുകളിലെത്തുന്നത് . ഈ ദിവസം എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കും.ചടങ്ങിൽ രക്ഷാകർത്താക്കൾക്കുള്ള കൈപ്പുസ്തകം 'പരിരക്ഷയുടെ പാഠങ്ങൾ" പരിഷ്‌കരിച്ച പതിപ്പ് എല്ലാ വിദ്യാലയങ്ങളിലും പ്രകാശനം ചെയ്യുകയും വിദ്യാഭ്യാസ മന്ത്രി യുടെ  സന്ദേശം വായിക്കേണ്ടതുമാണ് .ഈ അദ്ധ്യയന വർഷം മുതൽ ശ്രീനാരായണ ഗുരു ദർശനം സ്കൂൾ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതൽ സംസ്‌കൃത ഭാഷാ പഠനത്തിനും കലാപഠനത്തിനും സൗകര്യവുമുണ്ട്.

                സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെയുളള എല്ലാ സ്‌കൂളുകളിലും കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ജൂൺ മൂന്നിന് പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് ചൊല്ലണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ നിർദ്ദേശിച്ചു. സുരക്ഷ, കർത്തവ്യബോധം, രാജ്യസ്‌നേഹം എന്നിവ സംബന്ധിച്ച അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനാണ് പ്രതിജ്ഞ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദിനാചരണ ത്തോടനുബന്ധിച്ച് കമ്മീഷൻ കുട്ടികൾക്കായി പ്രത്യേക സന്ദേശവും നൽകിയിട്ടുണ്ട്.

സ്‌കൂള്‍ ടൈംടേബിള്‍ പരിഷ്‌കരിച്ചുകൊണ്ടുള്ള എസ്‌.സി..ആര്‍.ടി ശുപാര്‍ശ ഭേദഗതികളോടെ പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു. ക്ലാസ് പിരിയഡുകള്‍ ഏഴില്‍ നിന്നും ഏട്ടാക്കി. നിലവിലുള്ള ഓരോ പിരിയഡില്‍നിന്ന് അഞ്ച് മിനിട്ട് വീതം എടുത്താണ് അധിക പിരിയഡിന് സമയം കണ്ടെത്തുക. ഉച്ചഭക്ഷണ സമയം 12. 40 മുതല്‍ 1.40 വരെയായിരിക്കുംനാല്പത് മുതല്‍ നാല്പത്തഞ്ച് മിനിട്ടുവരെയുണ്ടായിരുന്ന പിരിയഡുകളുടെ ദൈര്‍ഘ്യം 35 മുതല്‍ നാല്പത് മിനിട്ടായി ചുരുങ്ങും. രാവിലെ പത്തിന് ക്ലാസ് ആരംഭിക്കുന്ന സ്‌കൂളുകളില്‍ 10.40 വരെയായിരിക്കും ആദ്യ പിരിയഡ്. രണ്ടാം പിരിയഡ് 10.40 മുതല്‍ 11.20 വരെ ഇതിനുശേഷം 10 മിനിട്ട് ഇടവേള. 11.30 മുതല്‍ 12.05 വരെയും 12.05 മുതല്‍ 12.40 വരെയും ഉള്ള പിരിയഡുകള്‍ക്ക്‌ശേഷം 1.40വരെ ഉച്ചഭക്ഷണസമയം. ഉച്ചയ്ക്ക് ശേഷമുള്ള പിരിയഡുകളുടെ ദൈര്‍ഘ്യം: 1.40- 2.15, 2.15 -2.50,2.50-2.55(ഇടവേള),2.55-3.30,3.30- 4.00 എന്നിങ്ങനെയായിരിക്കും.

   പ്രവേശനോത്സവം ഗംഭീരമാക്കാൻ രക്ഷാകർത്താക്കളും കൂട്ടുകാരും ഒത്തൊരുമയോടെ സഹകരിക്കുമല്ലോ !
 
   പുതിയ അധ്യയന വർഷത്തിലേയ്ക്ക്  ഏവർക്കും ബയോ വിഷന്റെ ആശംസകൾ....


IMPORTANT DOWNLOADS
പ്രവേശനോൽസവം - മാർഗരേഖപ്രവേശനോൽസവം - സന്ദേശംപ്രവേശനോൽസവ ഗാനം - വരികൾസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ - പ്രതിജ്ഞസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ - സന്ദേശം

Read also

Comments