New Posts

BIO-VISION'S 5th BIRTH DAY | ബയോ വിഷന്റെ അഞ്ചാം പിറന്നാള്‍


5th BIRTH DAY



 ബയോ വിഷൻ ആറാം വർഷത്തിലേയ്ക്ക് കടക്കുന്നു!!!
              ബയോ വിഷൻ വീഡിയോ ബ്ലോഗിന്റെ അഞ്ചാം പിറന്നാള്‍ ദിനമാണിന്ന് (15.12.2014 ) ജീവശാസ്ത്ര പഠനത്തിന്  ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പാഠഭാഗത്തിന് ഏറ്റവും അനുയോജ്യമായ വീഡിയോകള്‍ കണ്ടെത്തി നല്‍കാനായി 2009 ൽ തുടങ്ങിയ ബയോ വിഷൻ ഇന്ന്  5 വർഷം പൂർത്തിയാക്കുന്നു. ഇന്നേ വരെ 535 പോസ്റ്റുകളും 190 000  -ലധികം യുണീക് വിസിറ്റേർസ്സും 770 000 -ലധികം ഹിറ്റ് സും കടന്ന് മറ്റ് ബ്ലോഗ് കൂട്ടായ്മകളോടൊപ്പം ഈ വ്യക്തി ഗത ബ്ലോഗ്‌ എത്തിച്ചേർന്നിരിക്കുന്നു. എല്ലാ വിഷയങ്ങളുടെയും വൈവിധ്യമാർന്ന പഠന വിഭവങ്ങൾ മുടക്കം കൂടാതെ ഒരുക്കുന്നത് വഴിയാണ് ഈ നേട്ടം കൈവരിക്കാനായത് . ഇവയിൽ എടുത്ത് പറയേണ്ടവ ബയോ വിഷൻ തയ്യാറാക്കിയ എഡ്യുക്കേഷനൽ ഗെയിം , ഓണ്‍ലൈൻ ക്ലാസ്സ്‌ ടെസ്റ്റുകൾ, ഓഫ് ലൈൻ ക്ലാസ്സ്‌ ടെസ്റ്റുകൾ, ഓണ്‍ലൈൻക്വിസ്സുകൾ , വൈവിധ്യമാർന്ന ഇന്റെറാക്ടീസ് എന്നിവയും അക്ഷരമുറ്റം, K-TET , NTSE ,LSS - USS, SET, ENTRANCE എന്നീ പരീക്ഷകളുടെ ക്യസ്റ്റിയൻ ബാങ്ക് തുടങ്ങിയവയും പരീക്ഷകളുടെ ഉത്തര സൂചികകൾ, മോഡൽ ചോദ്യ പേപ്പറുകൾ , നോട്ടുകൾ , വീഡിയോകൾ എന്നിവയും യഥാ സമയം നല്കുവാനായതാണ് . 2012, 2013 വർഷങ്ങളിലെ  SSLC പരീക്ഷാ വേളയിൽ പത്ര മാധ്യമങ്ങളിൽ വന്ന മോഡൽ ചോദ്യ പേപ്പറുകൾ നോട്ടുകൾ എന്നിവ ശേഖരിച്ച് സ്കാൻ ചെയ്ത്  EXAM PACKAGE എന്ന പേരിൽ ഓരോ ദിവസവും ഓരോ വിഷയത്തിന്റെ ഒരു പോസ്റ്റ്‌ വീതം ചേർക്കുകയുണ്ടായി. ഇവയെല്ലാം വളരെ ഉപകാരപ്രദമായതായി നിങ്ങളുടെ കമന്റ്റുകളിൽ  നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് .നിങ്ങളുടെ കമന്റ്റ്റുകളാണ് ബ്ലോഗിന്റെ വളർച്ചയ്ക്ക് ഊർജം പകരുന്നത് . പലപ്പോഴും നേരിട്ടും സന്ദേശമായും അഭിനന്ദനങ്ങൾ അറിയിച്ച സുഹൃത്തുക്കൾക്കും   നിർലോഭമായ പ്രോത്സാഹനം നല്കുന്ന അധ്യാപക സുഹൃത്തുക്കൾക്കും, വിവിധ വിഷയങ്ങളുടെ പഠന വിഭവങ്ങൾ അയച്ചു തന്ന സുമനസുകളായ അധ്യാപകര്‍ക്കും , ബ്ലോഗിന്റെ വളർച്ചയ്ക്ക് എന്നെന്നും ഒപ്പം നില്ക്കുന്ന മാത്സ് ബ്ലോഗ്‌ , ഇംഗ്ലീഷ് ബ്ലോഗ്‌ എന്നിവർക്കും പ്രത്യേക നന്ദി അറിയിക്കുന്നു.തുടർന്നും ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ കൂടി പങ്കാളികളായി പഠന വിഭവങ്ങൾ അയച്ചുതന്നും നിർദേശങ്ങൾ നല്കിയും ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ,
                                             സസ്നേഹം,
                                                            സുഭാഷ്‌ . എസ്
                                                             ബയോ വിഷൻ. 

Read also

Comments