Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Thursday, January 29, 2015

SSLC BIOLOGY INSTANT NOTES


INSTANT NOTES  
            എസ്  എസ്  എൽ സി പരീക്ഷയുടെ അവസാന വട്ട തയ്യാറെടുപ്പ്  നടത്തുന്നവർക്കായിതാ  ഒരു   ജീവശാസ്ത്ര പഠന വിഭവം. INSTANT NOTES എന്ന പേരിൽ 49 പേജുകളുള്ള ഈ നോട്ട്  ചിത്രങ്ങൾ കൊണ്ടും അധിക വിവരങ്ങൾ കൊണ്ടും വളരെയധികം നിലവാരം പുലർത്തുന്നു. പാഠ ഭാഗങ്ങളെ വളരെ ക്രമീകരിച്ചും വിശദീകരിച്ചും  പ്രതിപാദിക്കുന്ന അമൂല്യമായ ഈ നോട്ട്  ഒരു ഗൈഡിന്റെ നിലവാരത്തിലുള്ളതാണ് . ഇത്രയും ശ്രമകരമായ പ്രവർത്തനം നടത്തിയ ശ്രീ. മിൻഹാദ്  സാറിനോടുള്ള  നന്ദിയും കടപ്പാടും അറിയിക്കുന്നു. ശ്രീ. മിൻഹാദ്  സാറിന്റെ ആമുഖ കുറിപ്പോടെ ഇത് നിങ്ങൾക്കായി സമർപ്പിക്കുന്നു.


First of all, thanking the CREATOR who bestowed me to bring out the book ‘Biology-X
Instant notes’ to the students of class X under Kerala state syllabus.
This book has been exclusively designed as a powerful tool for the last-minute preparation in
their pursuit of success in the SSLC-Board Examination.
Every effort has been made to make the description point wise as per the new grading and
evaluation system. Difficulties which nerve the students have been dealt within simple and
lucid style.
...........................

I hope that this book will be warmly received by students and teachers. Great care has been
taken to avoid mistakes. Constructive criticism of the book and suggestions for its further
improvement will be gratefully acknowledged.

Minhad. M. Muhiyudeen
Kaliyattamukku, Malappuram
7minhad@gmail.com
Mob:9846292227
Faculty of Biology, Science Institute-VengaraBIOLOGY INSTANT NOTESRelated posts

Monday, January 26, 2015

SSLC MATHS SOLVED PROBLEMS UNITS 1 to 6


SSLC MATHS REVISION MATERIAL (EM)
                                 പത്താം ക്ലാസ്സ് ഗണിത ശാസ്ത്രത്തിലെ 1 മുതൽ 6 വരെ യൂണിറ്റുകളുടെ 
How Solve The Problems എന്ന ഇംഗ്ലീഷ് മീഡിയം പഠന വിഭവമാണ് ഇപ്രാവശ്യം 
ശ്രീ. ഫസലുദ്ദീന്‍ സാര്‍ പെരിങ്ങോളം, കോഴിക്കോട് . തയ്യാറാക്കി അയച്ചിരിക്കുന്നത് .അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം നടത്തി ഷെയർ ചെയ്ത  ശ്രീ ഫസലുദ്ദീന്‍ സാറിനോടുള്ള നന്ദിയും കടപ്പാടും ഒരിക്കൽ കൂടി അറിയിക്കുന്നു.ഈ പഠന സഹായി ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ് .


MATHS UNITS 1 to  6

Saturday, January 24, 2015

SSLC MATHS REVISION MATERIAL 2015


REVISION MATERIAL 2015              ഗണിതപഠനം ചെറിയ ചെറിയ ആശയങ്ങളുടെ കൂട്ടായ്മയിലൂടെയാണ് പൂര്‍ണമാകുന്നത്. A+ സ്വപ്നംകാണുന്ന കുട്ടിക്കും D+ ന് വേണ്ടി പ്രാര്‍ഥിക്കുന്ന കുട്ടിക്കും അടിസ്ഥാനപരമായ അറിവ് ഒരേ പോലെ ഗുണം ചെയ്യും. അത്തരം അറിവ് പരീക്ഷിക്കാന്‍ ഏറ്റവും നല്ലത് ഒറ്റ വാക്യത്തില്‍ ഉത്തരം എഴുതാവുന്ന ചോദ്യങ്ങള്‍ നേരിടുകയെന്നതാണ്. എല്ലാ പാഠങ്ങളിലും അത്തരം ചോദ്യങ്ങള്‍ ഉണ്ട്. ചെറിയ ചെറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമ്പോള്‍ ആത്മവിശ്വാസം വര്‍ധിക്കും.മാത്രമല്ല കഠിനമായ ചോദ്യങ്ങളില്‍ ഒന്നിലേറെ ലളിതമായ ആശയങ്ങള്‍ ആണുള്ളതെന്ന സത്യം ഏവരും ഓര്‍മിക്കണം. അവയില്‍ അറിയുന്നവക്ക് ഉത്തരം എഴുതാമെങ്കില്‍ കുറച്ച് മാര്‍ക്ക് ലഭിക്കുകയും ചെയ്യും.ലളിതമായ ആശയങ്ങള്‍ ലളിതമായ ചോദ്യങ്ങളിലൂടെ ആസ്വദിച്ച് പഠിച്ചാല്‍ കണക്ക് ഇഷ്ടവിഷയമാക്കാം. താഴെ തന്നിരിക്കുന്ന ചോദ്യങ്ങള്‍ കഴിവതും ആശയങ്ങള്‍ ഉപയോഗിച്ച് മനക്കണക്കായി ചെയ്യുക.പാഠഭാഗങ്ങള്‍ കഴിയുന്ന മുറക്ക് ഒരു പ്രവര്‍ത്തനം എന്ന നിലക്ക് ഇത് കൊടുക്കാം.പഠനത്തില്‍ അല്പം പിന്നാക്കം നില്‍ക്കുന്നവര്‍ക്കടക്കം എല്ലാ വിഭാഗത്തിലും പെട്ട
 കുട്ടികള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരമെഴുതാനുള്ള ചോദ്യങ്ങളാണ് പാലക്കാട് കിഴക്കഞ്ചേരി ജി.എച്ച്.എസിലെ ഗണിതശാസ്ത്രാധ്യാപകനായ ഗോപീകൃഷ്ണന്‍ സാർ തയ്യാറാക്കി 
അയച്ചിരിക്കുന്നത് റിവിഷന് ഏറെ പ്രയോജനകരമായ ഈ പഠന വിഭവം ഇംഗ്ലീഷ് , മലയാളം
 മീഡിയം കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കയാണ് .ചുവടെയുള്ള ലിങ്കില്‍ 
നിന്നും ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Thursday, January 22, 2015

PHYSICS CAPSULE - STANDARD 10


PHYSICS - STANDARD 10
                    പത്താം തരം  ഇംഗ്ലീഷ്  മീഡിയം കുട്ടികൾക്കായി ഫിസിക്സിന്റ ഷോർട്ട്  നോട്ട്  "ക്യാപ്സ്യൂൾ ഫിസിക്സ്‌ " എന്ന പേരിൽ തയ്യാറാക്കി അയച്ചിരിക്കയാണ്  കൊല്ലത്ത്  നിന്നും ശ്രീ. ആലിഫ് മുഹമ്മദ്‌ . വളരെ സമഗ്രവും ആധികാരികവുമായ ഈ നോട്ട്  ചിത്രങ്ങളുടെ കൂടി സഹായത്തോടെയാണ്  തയ്യാറാക്കിയിരിക്കുന്നത്  അതു കൊണ്ടുതന്നെ ഏതൊരു  കുട്ടിക്കും അനായാസം ഗ്രഹിക്കാൻ കഴിയുന്ന ക്യാപ്സ്യൂൾ രൂപത്തിലാണ്  . ആകെ 62 പേജുകളുള്ള ഈ പഠന സഹായി ഒരു ഗൈഡിന്റെ നിലവാരം പുലർത്തുന്നത്  തന്നെയാണ് . അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം നടത്തി മറ്റുള്ളവർക്കായി സമർപ്പിച്ച ശ്രീ ആലിഫ്  സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.


CAPSULE PHYSICS ALL UNITS

Wednesday, January 21, 2015

SUGAMA HINDI EXAM 2015 - PREVIOUS QUESTION PAPERS


SUGAMA HINDI EXAM -  PREVIOUS QUESTION PAPERS 2014           ഈ വർഷത്തെ സുഗമ ഹിന്ദി പരീക്ഷ 2015 ജനുവരി  24 ന് നടക്കുകയാണല്ലോ ഈയവസരത്തിൽ UP, HS വിഭാഗം ക്ലാസ്സുകളുടെ 2014  ൽ നടന്ന പരീക്ഷയുടെ ചോദ്യ പേപ്പറുകളുടെ ശേഖരമാണ് ഈ  പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .


SUGAMA HINDI EXAM -  PREVIOUS QUESTION PAPERS 2014

RELATED POSTTuesday, January 20, 2015

CHEMISTRY SHORT NOTES - STANDARD 10


CHEMISTRY SHORT NOTES - ALL UNITS    പത്താം ക്ലാസ്സ്  കെമിസ്ട്രിയുടെ  മുഴുവൻ യൂണിറ്റുകളുടെയും  ഷോർട്ട് നോട്ട്സ്  തയ്യാറാക്കി നല്കിയിരിക്കയാണ്  ഇപ്രാവശ്യം ശ്രീ. ഫസലുദ്ദീന്‍ സാര്‍ പെരിങ്ങോളം, കോഴിക്കോട് . നേരത്തേ തയ്യാറാക്കി നല്കിയ ഫിസിക്സ്‌  നോട്ട്സ്  പോലെ തന്നെ ഇതും വളരെ സമഗ്രവും ലളിതവുമാണ് . റിവിഷൻ പഠനത്തിന്  ഏറെ പ്രയോജനകരമായ ഈ  പഠന സഹായി ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ്  ചെയ്തെടുക്കാവുന്നതാണ് . ഫസലുദ്ദീന്‍ സാറിനോടുള്ള  നന്ദി ഇതോടൊപ്പം അറിയിക്കുന്നു.


CHEMISTRY SHORT NOTES


Monday, January 19, 2015

RUN KERALA RUN


RUN ....... RUN .......           മുപ്പത്തി അഞ്ചാമത് ദേശിയ ഗയിമിന് മുന്നോടിയായി  20/01/2015  ന്  10.30 മണിക്ക് സംസ്ഥാനമൊട്ടാകെ  കേരള സംസ്ഥാന സ്പോര്‍ട്സ് & യുവജനക്ഷേമ വകുപ്പ് നടത്തുന്ന
 "റണ്‍ കേരള റണ്‍ " എന്ന കൂട്ട യോട്ട പരിപാടിയില്‍   എല്ലാ ജീവനക്കാരും, അദ്ധ്യാപകരും   വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന്  എല്ലാ പ്രധാനാദ്ധ്യപകര്‍ക്കും നിര്‍ദേശം 

DOWNLOADS

 


THEME SONG - VIDEO

 
 
റണ്‍ കേരള റണ്‍ ഗാനം കേള്‍ക്കൂ

 
 
 മുദ്രാവാക്യങ്ങൾ

ഒന്നിച്ചോടാം ഒരുമയ്ക്കായി
ഓരോ ചുവടും ഒരുമയ്ക്കായി
ഓടിയോടി ഉയർത്തീടാം
കേരള മണ്ണിൻ അഭിമാനം
ഒരു തിരിയായി തെളിഞ്ഞീടാം,
പല തിരിയായി ജ്വലിച്ചീടാം
ഒന്നിച്ചൊന്നായ് നിറഞ്ഞീടാം
ഈ നാടിനായി തിളങ്ങീടാം,
ആവേശച്ചൂടിൽ വിളിച്ചീടാം
 ജയ്, ജയ് കായികകേരളം ജയ്,
ജയ് ദേശീയ ഗെയിംസ് ∙
ഒന്നിച്ചൊന്നായ് ഒഴുകീടാം,
ഒരുമയോടെ പറഞ്ഞീടാം,
ജയ്, ജയ്കായിക കേരളം,
ജയ്, ജയ് ദേശീയ ഗെയിംസ് ∙
അണിയണിയായ് ഞങ്ങളിതാ,
അലകടൽ പോലെ വരുന്നിതാ,
ജയ്, ജയ് കായിക കേരളം,
ജയ്, ജയ് ദേശീയ ഗെയിംസ്. ∙
ഞങ്ങളിലില്ലാ ഭേദങ്ങൾ
ഞങ്ങൾക്കുള്ളത് കായിക ഐക്യം
ഞങ്ങളിലുള്ളത് കായികരക്തം
ആവേശത്തിൻ നിറയൊളി മാത്രം

റൺ കേരള റൺ പ്രതിജ്ഞ

കേരളത്തിന്റെ മഹത്തായ കായി
പാരമ്പര്യത്തിൽ ഞാൻ അഭിമാനിക്കുയും ആവേശം കൊള്ളുകയും ചെയ്യുന്നു. ഇന്ത്യയ്ക്കും കേരളത്തിനും ഉജ്വല നേട്ടങ്ങൾ സമ്മാനിച്ച   മലയാള മണ്ണിന്റെ കായി പ്രതിഭകളെ നന്ദിപൂർവം സ്മരിക്കുന്നു.
 
 
 
 

Thursday, January 15, 2015

EASY IT CALCULATOR _V14_O1 - UBUNTU based


EASY IT CALCULATOR പ്രൊപ്പറേറ്ററി ഇന്‍കംടാക്സ് കാല്‍ക്കുലേറ്റര്‍ ലിനക്സില്‍ - പുതിയ പതിപ്പ് ' Easy IT Calculator_V14_01 '

ഏറ്റവും പുതിയ ഇൻകം ടാക്സ് കാൽക്കുലേറ്റർ  തയ്യാറാക്കി അയച്ചിരിക്കയാണ്  മലപ്പുറത്ത്‌  നിന്നും ശ്രീ . ബാബുരാജ് സാർ.ഉബുണ്ടുവിൽ പ്രവർത്തിക്കുന്ന 'Easy IT Calculator_V14_01 ' എന്ന ഫയലും അതിന്റെ ഉപയോഗ ക്രമം സാറിന്റെ തന്നെ വിശദീകരണത്തോടൊപ്പം  ചുവടെ നല്കുന്നു .

Easy IT Calculator

Data collection Form


പ്രിയപ്പെട്ട ബയോവിഷന്‍ വീഡിയോ ബ്ലോഗിന് ,

കഴിഞ്ഞ വര്‍ഷം പരിചയപ്പെടുത്തിയ Easy IT Calculator എന്ന ഉബുണ്ടു 10.04 ഓപ്പറേറ്റിങ്ങ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ വളരെ ചെറിയ മാറ്റങ്ങളോടെയും ചില പുതുമകളോടെയും ഈ വര്‍ഷവും 'Easy IT Calculator_V14_01' എന്ന പേരില്‍ അവതരിപ്പിക്കുകയാണ്. ഇതിലും മാക്രോ എനേബിളിങ്ങ് തുടങ്ങിയ സങ്കീര്‍ണ്ണതകളൊന്നും ചേര്‍ക്കപ്പെട്ടിട്ടില്ല. മുന്‍ വര്‍ഷത്തേതു പോലെ തന്നെ വളരെ കുറഞ്ഞ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരെകൂടി മനസ്സില്‍ കണ്ടു കൊണ്ട് ആര്‍ക്കും ലളിതമായി ഉപയോഗിക്കത്തക്ക രീതിയിലാണ് ഇതും രൂപകല്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഈ പതിപ്പില്‍ പ്രധാനമായി വരുത്തിയ ഒരു മാറ്റം ഷീറ്റില്‍ Details & IT Sections എന്ന ഒരു പുതിയ ടാബ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ഇതില്‍ വരുമാനത്തില്‍ നിന്നും നേരിട്ട് കുറക്കാവുന്ന കിഴിവുകളെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണവും , 2014-15 ധനകാര്യവര്‍ഷത്തെ ഇന്‍കം ടാക്സ് നിരക്കും , 80G കിഴിവിന്റെ വിശദാംശങ്ങളും , rounding off രീതികളും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ( FY 2013-14 ) അനുവദനീയമായിരുന്ന 2000 രൂപയുടെ U/s 87A Rebate ( Total Income 500000 രൂപയില്‍ കവിയാതിരുന്നാല്‍ ) ഈ വര്‍ഷവും ലഭ്യമായിരിക്കും എന്നതിന്റെ അടിസ്ഥാനത്തില്‍ ആ റിബേറ്റും കൂടി ഉള്‍പ്പെടുത്തിയാണ് അടവാക്കേണ്ട ടാക്സ് , ഈ യൂട്ടിലിറ്റിയിലും കണക്കാക്കപ്പെടുന്നത്.

ഇക്കാലത്ത് വാടക വീട്ടില്‍ താമസിക്കുന്നവര്‍ വിരളമാണല്ലോ. അവരുടെ HRA സങ്കീര്‍ണ്ണങ്ങളായ ചില വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് കണക്കാക്കുന്നത്. എങ്കിലും Data Entry എന്ന ടാബില്‍ ഈ വിഭാഗത്തില്‍ പെട്ടവരുടെ HRA ചേര്‍ക്കാനുള്ള ഫീല്‍ഡുകള്‍, സൗകര്യര്‍ത്ഥം ഒരു പ്രത്യേക ബോക്സിനകത്താക്കി തന്നെ നല്‍കിയിട്ടുണ്ട്. HRA ചേര്‍ക്കുന്നതിനു മുമ്പ് ആ വിഭാഗത്തില്‍പ്പെട്ട ഉപയോക്താക്കള്‍ ഇന്‍കം ടാക്സ് നിയമത്തിലെ ഈ ഭാഗം ശ്രദ്ധാപൂര്‍വ്വം വായിച്ചു മനസ്സിലാക്കേണ്ടതാണ്. പഴയ പതിപ്പു പോലെ കുറെ അധ്യാപകരുടെ ഇന്‍കം ടാക്സ് കണക്കാക്കിനോക്കി തൃപ്തികരമെന്ന അവരുടെ അഭിപ്രായത്തിന്റെ പിന്‍ബലത്തിലാണ് ഈ യൂട്ടിലിറ്റിയും മറ്റ് അധ്യാപക സുഹൃത്തുക്കള്‍ക്കു കൂടി പ്രയോജനപ്പെടുത്താനായി ബയോവിഷന്‍ വീഡിയോ ബ്ളോഗില്‍ പബ്ളിഷ് ചെയ്യാനായി അയച്ചു തരുന്നത്. സ്വാഗതാര്‍ഹമായ തിരുത്തലുകള്‍ ഉപഭോക്താക്കളില്‍ നിന്ന് പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് ഇതും അവരിലെത്തിക്കുന്നത്. ഇതേ വസ്തുത കണക്കിലെടുത്തു കൊണ്ടു തന്നെ ഒരു Disclaimer കൂടി ഈ യൂട്ടിലിറ്റിയില്‍ ചേര്‍ത്തിട്ടുമുണ്ട്. 
ഇത് 100% ആധികാരികമായ ഒരു ഇന്‍കം ടാക്സ് കാല്‍ക്കുലേറ്ററായി പരിഗണിക്കരുതെന്ന് മാന്യ ഉപയോക്താക്കളോട് വീണ്ടും അപേക്ഷിക്കുന്നു.


ശ്രദ്ധിക്കുക : DataEntry സൗകര്യപ്രദമാക്കുന്നതിന് Data collection എന്ന ഒരു പി.ഡി.എഫ് ഫയല്‍കൂടി attach ചെയ്യുന്നുണ്ട്. ഇത് download ചെയ്ത് പ്രിന്റെടുത്ത് പൂരിപ്പിച്ചു വച്ചാല്‍ DataEntry ടാബിലെ field കളിലെ വിവരങ്ങള്‍ എളുപ്പത്തില്‍ ടൈപ്പു ചെയ്യാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

ഇതും , ഉബുണ്ടു 10.04 അധിഷ്ഠിതമായി തയ്യാറാക്കിയ ഒരു യൂട്ടിലിറ്റിതന്നെയാണ്. ഒരു .ods (openoffice3.2)ഫയലാണ് ഈ Easy IT Calculator_V14_01. ഈ ഫയല്‍ ഷീറ്റില്‍, Disclaimer & User Guide , Details & IT Sections , DataEntry , Statement , Form-16 Old , Form-16 New എന്നിങ്ങനെ ആറ് Coloured Tab കള്‍ ഉണ്ട്.


    ആദ്യം Disclaimer & User Guide Tabല്‍ ക്ളിക്ക് ചെയ്ത് കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കാവുന്നതാണ്.

    തുടര്‍ന്ന് Details & IT Sections Tabല്‍ ക്ളിക്ക് ചെയ്ത് DataEntry യ്ക്കു വേണ്ട വിശദാംശങ്ങള്‍ പരിശോധിക്കാവുന്നതാണ്.

    ശേഷം DataEntry Tab ല്‍ ക്ളിക്കു ചെയ്ത് , Data collection ഷീറ്റില്‍ പൂരിപ്പിച്ച വിവരങ്ങള്‍ നോക്കി , അവ മഞ്ഞ നിറമുള്ള സെല്ലുകളില്‍ മാത്രം ക്ളിക്ക് ചെയ്ത് ടൈപ്പ് ചെയ്യുക.

    തുടര്‍ന്ന് Enter ബട്ടണ്‍ അമര്‍ത്തുക. വെള്ള നിറമുള്ള സെല്ലുകളിലെ Data കള്‍ Delete ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യരുത്. കാരണം അവയില്‍ Formula, Function എന്നിവ ചേര്‍ക്കുകയോ , Link ചെയ്യുകയോ ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ ഒന്നും ഇല്ലാത്ത സെല്ലുകള്‍ ടൈപ്പു ചെയ്യാതെ ഒഴിച്ചിട്ടാല്‍ മതി .

    DataEntry കഴിഞ്ഞ് , ഷീറ്റ് മുഴുവനായി Save ചെയ്യുക.

    Statement, Form-16 Old, Form-16 New എന്നിവയിലെ ഫീല്‍ഡുകള്‍ ആട്ടോമാറ്റിക്കായി Fill ചെയ്യപ്പെട്ടിട്ടുണ്ടാകും. അവയില്‍ ആവശ്യമുള്ളവയുടെ പ്രിന്റുകള്‍ വേണ്ടത്ര എണ്ണം Print ചെയ്തെടുക്കാവുന്നതാണ്.

കുറിപ്പ് : ഡൗണ്‍ലോഡ് ചെയ്തെടുത്ത open office ഫയല്‍ കഴിവതും ഉബുണ്ടു 10.04 ഉള്ള
              സിസ്റ്റത്തില്‍ തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുമല്ലോ.
              യൂട്ടിലിറ്റി ഫയല്‍ , Data collection പി.ഡി.എഫ് ഫയല്‍ എന്നിവ Attach ചെയ്യുന്നു.

           ഇത്തവണയും മാന്യ ഉപയോക്താക്കള്‍ Feedback അറിയിക്കട്ടെ !!
(Mob.9447843891)

ടാക്സ് പരിശോധിച്ച് ബോധ്യപ്പെട്ട് മാത്രം സമര്‍പ്പിക്കുക


                                                                      ബാബുരാജ്.പി    
                                                                      എച്ച്.എസ്.എ മാത്‌‌ സ്
                                                                     പി.എച്ച്.എസ്.എസ്.പന്തല്ലൂര്‍ ,
                                                                   മലപ്പുറം ജില്ല. 

Sunday, January 11, 2015

SSLC IT EXAM 2015 - ALL RESOURCES IN ONE POST


SSLC IT EXAM 2015 - ALL RESOURCES IN ONE POST              എസ് എസ് എൽ സി  ഐറ്റി മോഡൽ പരീക്ഷ  ജനുവരി  21  ന് തുടങ്ങുകയാണല്ലോ . ഈയവസരത്തില്‍ പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നതിനായി നിരവധി പഠന വിഭവങ്ങളുമായി ബയോ വിഷനും നിങ്ങളോടൊപ്പം . 2013, 2014 വർഷങ്ങളിലെ   എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ  തീയറിയുടെ ചോദ്യങ്ങള്‍, ഉത്തരസൂചിക, പ്രാക്ടിക്കൽ  ചോദ്യങ്ങള്‍, ശ്രീ വിപിൻ മഹാത്മ സാർ   തയ്യാറാക്കിയ പ്രാക്ടിക്കൽ വീഡിയോ  ടൂട്ടോറിയലുകൾ,SCERT ചോദ്യ ബാങ്ക് , മോഡൽ ചോദ്യങ്ങള്‍, ഓരോ യൂണിറ്റിന്റയും തീയറി, പ്രാക്ടിക്കൽ നോട്ടുകൾ, വീഡിയോ  ടൂട്ടോറിയലുകൾ തുടങ്ങി ലഭ്യമായ മുഴുവൻ പഠന വിഭവങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നുSSLC IT EXAM 2015 RESOURCES
SSLC IT MODEL EXAM 2013
SSLC IT MODEL EXAM 2013 - THEORY QUESTIONS AND ANSWERS
SSLC IT MODEL EXAM 2013 - PRACTICAL QUESTIONS
SSLC IT MODEL EXAM 2014
SSLC IT MODEL EXAM 2014 - THEORY QUESTIONS AND ANSWERS
SSLC IT MODEL EXAM 2014 - PRACTICAL QUESTIONS
SSLC IT MODEL EXAM 2014- PRACTICAL VIDEO TUTORIALS (see below)
SSLC IT MODEL EXAM 2014- PRACTICAL SUPPORTING FILES
SSLC IT EXAM QUESTION BANKS
SSLC IT THEORY QUESTIONS FIRST TERM by SCERT
SSLC IT PRACTICAL QUESTIONS FIRST TERM by SCERT
SSLC IT PRACTICAL MODEL QUESTIONS UNIT 1
SSLC IT PRACTICAL MODEL QUESTIONS UNIT 2
SSLC IT PRACTICAL MODEL QUESTIONS UNIT 3
SSLC IT EXAM MORE RESOURCES
SSLC IT - VIDEO TUTORIALS, PRACTICAL NOTES, MODEL QUESTIONS - ALL CHAPTERS

SSLC IT MODEL EXAM 2014- PRACTICAL VIDEO TUTORIALS

Introduction
Inkscape - Download
Tupi 2D Magic - Download
Open Office - Download
Geogebra - Download
Qgis - Download
Kompozer - Download
Python - DownloadSaturday, January 10, 2015

INCOME TAX CALCULATOR 2015 - UBUNTU based


ഉബുണ്ടുവില്‍  ടാക്സ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കാന്‍ഈ മാസം എല്ലാവരും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്ന മുന്നൊരുക്കത്തിലായിരിക്കുമല്ലോ! ഇതാ നിങ്ങൾക്കായി ഉബുണ്ടുവിൽ പ്രവർത്തിക്കുന്ന ഒരു പ്രോഗ്രാം തയ്യാറാക്കി അയച്ചു തന്നിരിക്കയാണ് മലപ്പുറം കുന്നക്കാവ് ഗവ : ഹയർ സെക്കന്ററി സ്കൂളിലെ കൃഷ്ണദാസ്‌ സാർ. ഇത് ജനുവരിയില്‍ തന്നെ തയ്യാറാക്കി പരിശോധിച്ച് ബാക്കി തുക ജനുവരി,ഫെബ്രുവരി ബില്ലുകളില്‍ കൃത്യമായി ക്രമീകരിക്കുകയാണെങ്കില്‍ അധികഭാരം വരാതെയും റീഫണ്ട് വരാതെയും നോക്കാൻ കഴിയും. സാറിന് നന്ദി അറിയിക്കുന്നതോടൊപ്പം പ്രോഗ്രാം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. സംശയങ്ങൾക്ക് സാറുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്                 
(Mob.9400530472)

IT15 -calcnprint എന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത്  ഒരു ഫോള്‍ഡറില്‍ കോപ്പിചെയ്യുക അതേ ഫോള്‍ഡറില്‍ തന്നെ ഈ  
ഫയല്‍ തുറക്കുക.പൂരിപ്പിക്കുക. പേരും പാന്‍ നമ്പറും മുതല്‍ അടക്കേണ്ട ടാക്സു വരെ പരിശോധിച്ച് ബോധ്യപ്പെടുക.ഇനി ഈ ഫയലിന്റെ മെനുവില്‍ File -> Export as pdf എന്ന ക്രമത്തില്‍ Export ക്ലിക്കുചെയ്ത് ഫയലിന്  ഇതേ ഫോള്‍ഡറില്‍ പുതിയ 
ഒരു pdf ഫയല്‍ കിട്ടും.

ടാക്സ് പരിശോധിച്ച് ബോധ്യപ്പെട്ട് മാത്രം സമര്‍പ്പിക്കുക.


Tuesday, January 06, 2015

SSLC MATHS - UNIT 1


MATHS- UNIT 1
             പത്താം ക്ലാസ്സ്  ഗണിത ശാസ്ത്രത്തിലെ ആദ്യ യൂണിറ്റിന്റെ How Solve The Problems എന്ന ഇംഗ്ലീഷ് മീഡിയം പഠന വിഭവമാണ്  ഇപ്രാവശ്യം ശ്രീ ഫസല്‍ പെരിങ്ങോളം അയച്ചു തന്നിട്ടുള്ളത്. അദ്ദേഹം തയ്യാറാക്കിയ ഫിസിക്സ്‌ നോട്ടിന് കിട്ടിയ പിന്തുണ ഇതിനും കിട്ടുമെന്ന് ഉറപ്പാണ് കാരണം അത്രയ്ക്കും സമഗ്രമായ ഈ നോട്സ്‌  റിവിഷന്‍ പഠനത്തിന്  വളരെ പ്രയോജനകരമാകുമെന്ന്  പ്രതീക്ഷിക്കുന്നു. 


SSLC MATHS - UNIT 1 (EM)


Saturday, January 03, 2015

PHYSICS SHORT NOTES - STANDARD 10


PHYSICS SHORT NOTES STANDARD 10              പത്താം ക്ലാസ്സ്  ഫിസിക്സിന്റെ മുഴുവൻ യൂനിറ്റുകളുടെയും ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഷോർട്ട് നോട്ട് സ്  തയ്യാറാക്കി നല്കിയിരിക്കയാണ് ശ്രീ. ഫസലുദ്ദീന്‍ സാര്‍ പെരിങ്ങോളം, കോഴിക്കോട് . വളരെ സമഗ്രവും ലളിതവുമായ ഈ നോട്ട്  റിവിഷൻ പഠനത്തിന്  ഉത്തമ പഠന സഹായിയാണ് എന്നതിൽ സംശയമില്ല. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം ഭംഗിയായി നിറവേറ്റിയ  ഫസലുദ്ദീന്‍ സാറിനോടുള്ള  നന്ദി ഇതോടൊപ്പം അറിയിക്കുന്നു.NOTES

Related Posts Plugin for WordPress, Blogger...