.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Tuesday, June 30, 2015

SETIGAM FOR MATHEMATICS - STANDARD 8 - UNITS 1 & 2


SETIGAM FOR MATHEMATICS
               എട്ടാം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ ഒന്നാം അധ്യായമായ തുല്യത്രികോണങ്ങള്‍, രണ്ടാമത്തെ അധ്യായമായ സമവാക്യങ്ങള്‍ എന്നിവയെ ആസ്പദമാക്കി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGam (Self Evaluation Tool In Gambas)  പ്രോഗ്രാമുകൾ പരിചയപ്പെടുത്തുന്നു. ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന ഇവ താഴെതന്നിരിക്കുന്ന ലിങ്കില്‍ നിന്നും ‍ഡൗണ്‍ലോഡ് ചെയ്ത്  zip ഫയലിനെ Extract ചെയ്യുക തുടർന്ന്  ഇത്  ഡബിൾ ക്ലിക്ക്  ചെയ്ത്  പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.  അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി നല്‍കുമല്ലോ

DOWNLOADSThursday, June 25, 2015

വലിപ്പിക്കല്ലേ ! ഷോർട്ട് ഫിലിം


SHORT FILM
                       ജൂണ്‍ 26 അന്താരാഷ്‌ട്ര ലഹരി  വിരുദ്ധ ദിനം പ്രമാണിച്ച്  പുകയില, മദ്യം, മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണ
പ്രവർത്തനങ്ങളുടെ ഭാഗമായി  സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ജൂണ്‍ 26 നു രാവിലെ സ്കൂള്‍ അസംബ്ളി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കേണ്ടതാണ്. ഈ ദിനാചരണ വേളയിൽ സ്കൂളുകളിൽ പ്രദർശത്തിന്  പറ്റിയ ഒരു ഷോർട്ട്  ഫിലിം, പ്രസന്റേഷൻ എന്നിവ പരിചയപ്പെടുത്തുന്നു.
ഒപ്പം ശ്രീ അജിത്‌  ഉള്ളിയേരി KPMSM HSS Arikkulam തയ്യാറാക്കിയ ലേഖനവും 

SHORT FILM

PRESENTATION


ലഹരി വിരുദ്ധദിനം  പ്രതിജ്ഞ

Related posts

SMOKING
 SMOKING - ARTICLE
 SMOKING - EXPERIMENT
 SMOKING - INTERVIEW
Wednesday, June 24, 2015

EAR ANATOMY - INTERACTIVE - BIOLOGY STANDARD 10


EAR ANATOMY

              ചെവിയുടെ  ഘടന , ഭാഗങ്ങൾ അവയുടെ പ്രവർത്തനം  എന്നിവ പഠിക്കാൻ സഹായിക്കുന്ന ഇന്റാറാക്ടീവ് വീഡിയോ 10 )0 ക്ലാസ്സ് ജീവ ശാസ്ത്രത്തിലെ ജ്ഞാനേന്ദ്രിയങ്ങൾ എന്ന അദ്ധ്യായത്തിൽ നിന്നുള്ള പഠന വിഭവമാണിത് .Monday, June 15, 2015

GPF CREDIT CARD 2015 PUBLISHED | GPF ANNUAL ACCOUNT STATEMENT 2015 | PF CREDIT CARD 2015


CREDIT CARD 2015
              2014-15 വര്‍ഷത്തെ PF CREDIT CARD പ്രസിദ്ധീകരിച്ചു .ചുവടെ നിന്നും ക്രെഡിറ്റ്‌ കാര്‍ഡ് ഡൌണ്‍ലോഡ്  ചെയ്തെടുക്കാവുന്നതാണ് . PIN NUMBER അറിഞ്ഞു കൂടാത്തവര്‍ക്ക്‌ അത് കണ്ടുപിടിക്കുന്നതിനുള്ള സൗകര്യം കൊടുത്തിരിക്കുന്നു . ബോക്സില്‍ ഡിപ്പാര്‍ട്ട് മെന്റ് കോഡ് പിഎഫ് നമ്പര്‍ എന്നിവ നല്കി OK ക്ലിക്ക് ചെയ്‌താല്‍ PIN NUMBER ലഭിക്കുന്നതാണ് .

PF CREDIT CARD LINK
 (NB:തിരക്ക് കാരണം പേജ്  ലോഡ്  ചെയ്യാൻ കൂടുതൽ സമയം എടുത്തേക്കാം)negative margins
PIN NUMBER അറിയാൻ !
  • Click the below button.
  • Enter the Department Code
  • Enter the GPF Account Number

Sunday, June 14, 2015

ONLINE QUIZ | SAHITHYA QUIZ | MALAYALAM QUIZ | VAAYANA DINAM QUIZ | ONLINE MULTIMEDIA QUIZ | VAAYANA VAARAM QUIZ


 ONLINE MULTIMEDIA QUIZ
                വായനാ ദിനം പ്രമാണിച്ച്  ബയോ വിഷൻ തയ്യാറാക്കിയ  ഓണ്‍ലൈൻ മൾട്ടിമീഡിയ ക്വിസ് .ഇതില്‍ 20  ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ചിത്രങ്ങൾ, വീഡിയോ എന്നിവ ചേർത്ത് തയ്യാറാക്കിയിരിക്കുന്ന ഈ ക്വിസ് പ്രത്യേക സ്ലൈഡുകളായി  ക്രമീകരിച്ചിരിക്കുന്നു. പ്രൊജക്ടറിന്റ സഹായത്തോടെ സ്കൂള്‍ തല  മത്സരം നടത്താന്‍ തക്ക രീതിയില്‍ പരമാവധി വലിപ്പമുള്ള അക്ഷരങ്ങളും ചോദ്യങ്ങള്‍ ഒന്നൊന്നായി വരുന്ന രീതിയിലുമാണ്   ക്വിസ് തയ്യാറാക്കിയിരിക്കുന്നത് ക്വിസിന്റെ വലത്  വശത്ത്  താഴെയുള്ള Flip/Next Card Button ഉപയോഗിച്ച് ക്വിസ് നടത്താവുന്നതാണ് . എല്ലാവർക്കും വിജയാശംസകൾ  !!!
  (NB: വീഡിയോ സ്ലൈഡുകൾ ലോഡ്  ചെയ്യാന്‍ അല്പം സമയം എടുത്തേക്കാം)


Test

വായനാ ദിനം - ഓണ്‍ലൈൻ മൾട്ടിമീഡിയ ക്വിസ്


PREPARED BY BIO-VISION VIDEO BLOG

SETIGAM FOR MATHEMATICS - STANDARD 9 - UNITS 1 TO 13


SETIGAM                ഒമ്പതാം ക്ലാസ്  ഗണിതത്തിലെ മുഴുവൻ അധ്യായങ്ങളുടെയും SETIGam തയ്യാറാക്കി നല്കിയിരിക്കയാണ്  ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. പാഠഭാഗത്തെക്കുറിച്ചുള്ള അറിവ്  സ്വയം വിലയിരുത്തുന്നതിന്  ഏറെ സഹായകരമായ ഈ പ്രോഗ്രാമുകൾ പരിശീലിക്കുക  വഴി ഉയർന്ന സ്കോർ നേടാൻ കഴിയും എന്നതിൽ  സംശയമില്ല. അത്യന്തം  ശ്രമകരമായ ഈ പ്രവർത്തനം വിജയകരമാക്കി നമുക്ക്  പങ്ക്  വച്ച   ശ്രീ പ്രമോദ് മൂര്‍ത്തി സാറിനോടുള്ള നന്ദി അറിയിക്കുന്നു.  താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത്  Extract ചെയ്യുക കിട്ടുന്ന ഫയൽ ഡബിൾ ക്ലിക്ക്  ചെയ്ത്  പ്രവർത്തിക്കാവുന്നതാണ്


DOWNLOADSSaturday, June 13, 2015

MICROSCOPE - STRUCTURE


MICROSCOPE - STRUCTURE
                       എട്ടാം സ്റ്റാൻഡേർഡിലെ ജീവശാസ്ത്രം ഒന്നാം അധ്യായം 'കുഞ്ഞറയ് ക്കുള്ളിലെ ജീവരഹസ്യങ്ങൾ' കോശ ഘടനയും ധർമ്മങ്ങളും പ്രതിപാദിക്കുന്ന അധ്യായമാണ്‌. ഇതിലെ മൈക്രോസ്കോപ്പിന്റെ ഭാഗങ്ങളും പ്രവർത്തനരീതിയും മൈക്രോസ്കോപ്പ്  ഉപയോഗിക്കുന്ന വിധവും വിശദമാക്കുന്ന ഒരു ഇന്റെറാക്ടീവ്  പരിചയപ്പെടുത്തുന്നു.Saturday, June 06, 2015

PLUS TWO HAND BOOKS | +2 HAND BOOKS | PLUS TWO TEACHER TEXT


                  ഈ വര്‍ഷം മാറ്റമുള്ള പ്ലസ് ടു  പാഠപുസ്തകങ്ങളുടെ ഹാന്റ് ബുക്കുകൾ SCERT പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും 
ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ് .

DOWNLOAD 

 English 
 Hindi 
 Tamil  
Tamil(Optional) 
 Kannada 
Optional 
 French 
 Arabic 
 Urdu  
Sanskrit Sahithya Optional 
 Sanskrit Sasthra Optional  
 Journalism 
 Russian  
Latin  
Syriac East 
Music  
 Botany  


Friday, June 05, 2015

CELL GAME - BIOLOGY - STANDARD 8


CELL GAME
                   എട്ടാം സ്റ്റാൻഡേർഡിലെ ജീവശാസ്ത്രം ഒന്നാം അധ്യായം  'കുഞ്ഞറയ് ക്കുള്ളിലെ ജീവരഹസ്യങ്ങൾ'  കോശ ഘടനയും  ധർമ്മങ്ങളും  പ്രതിപാദിക്കുന്ന അധ്യായമാണ്‌.  ഇതിലെ കോശത്തെയും കോശാംഗങ്ങളെയും പരിചയപ്പെടുന്നത്തിനുള്ള ഒരു ഗയിം പോസ്റ്റ്‌ ചെയ്യുകയാണ് . പഠനം രസകരമാക്കുന്നതിനും കോശാംഗങ്ങളെ മനസ്സിലുറപ്പിക്കുന്നതിനും  ഈ ഗെയിം സഹായകരമാകുമെന്ന്  വിശ്വസിക്കുന്നു.     


Monday, June 01, 2015

പുതിയ അധ്യയന വർഷത്തിലേയ്ക്ക് (2015-16) സ്വാഗതം


പുതിയ അധ്യയന വർഷത്തിലേയ്ക്ക്  സ്വാഗതം

പുതിയൊരു പുലരി പിറന്നു
പുഞ്ചിരി  പൂക്കൾ വിടർന്നു
അക്ഷര വൃക്ഷത്തണലിൽ  നമ്മൾ -
ക്കൊത്തൊരുമിക്കാം ഉത്സവമായ്  ....


പ്രവേശനോല്‍സവ ഗാനം കേള്‍ക്കൂ

                 അക്ഷര ലോകത്തിന്റെ തിരു മുറ്റത്തെത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ തയ്യാറാക്കിയ പ്രവേശനോൽസവ ഗാനത്തിലെ വരികളാണിവ . അക്ഷര വൃക്ഷത്തണലില്‍ ഉത്സവമായ് ഒത്തൊരുമിക്കാനും കളികളിലൂടെ കണക്ക് കൂട്ടാനും സന്ദേശം നല്‍കുന്ന ഗാനം സര്‍വ്വ ശിക്ഷ അഭിയാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങി കഴിഞ്ഞു.ഈ പാട്ടിലൂടെ കുട്ടികളെ നല്ലകാലത്തിലേക്ക് മാടി വിളിക്കുകയാണ്...കാറ്റിന്റെ കൈകളിലൂഞ്ഞാലാടാനും കടലിന്റെ താളം കേട്ടറിയാനുമൊക്കെയായി അറിവിന്റെ ജാലകത്തിലേക്ക്......   

           സ്‌കൂള്‍ പ്രവേശനോത്സവം സംസ്‌ഥാനതല ഉദ്‌ഘാടനം വയനാട്‌ ജില്ലയില്‍ കമ്പളക്കാട്‌ ഗവ. യു.പി.എസില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ നിര്‍വഹിക്കും. പുതുതായി പ്രവേശനം നേടുന്ന കുട്ടികള്‍ക്ക്‌ സൗജന്യ പ്രവേശന കിറ്റുകള്‍ പി.ടി.എ., എസ്‌.എം.സി സ്‌പോണ്‍സര്‍ഷിപ്പ്‌ വഴി കണ്ടെത്തി നല്‍കും. 
                സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ജൂൺ 3ന് പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് ചൊല്ലണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ നിർദ്ദേശിച്ചു. സുരക്ഷ, കർത്തവ്യബോധം, രാജ്യസ്‌നേഹം എന്നിവ സംബന്ധിച്ച അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനാണ് പ്രതിജ്ഞ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദിനാചരണ ത്തോടനുബന്ധിച്ച് കമ്മീഷൻ കുട്ടികൾക്കായി പ്രത്യേക സന്ദേശവും നൽകിയിട്ടുണ്ട്.

               പുതിയ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ എട്ട് പീരിയഡുകളാവും പ്രതിദിനം ഉണ്ടാവുക പീരിയഡുകളുടെ സമയം കുറച്ച് കലാകായിക പഠനത്തിന് സമയം കണ്ടെത്തി. നിലവിലുള്ള ഓരോ പിരിയഡില്‍നിന്ന് അഞ്ച് മിനിട്ട് വീതം എടുത്താണ് അധിക പിരിയഡിന് സമയം കണ്ടെത്തുക. നാല്പത് മുതല്‍ നാല്പത്തഞ്ച് മിനിട്ടുവരെയുണ്ടായിരുന്ന പിരിയഡുകളുടെ ദൈര്‍ഘ്യം 35 മുതല്‍ 40 മിനിട്ടായി ചുരുങ്ങും. രാവിലെ പത്തിന് ക്ലാസ് ആരംഭിക്കുന്ന സ്‌കൂളുകളില്‍ 10.40 വരെയായിരിക്കും ആദ്യ പിരിയഡ്. രണ്ടാം പിരിയഡ് 10.40 മുതല്‍ 11.20 വരെ ഇതിനുശേഷം 10 മിനിട്ട് ഇടവേള. 11.30 മുതല്‍ 12.10 വരെയും 12.10 മുതല്‍ 12.45 വരെയും ഉള്ള പിരിയഡുകള്‍ക്ക്‌ശേഷം 1.45വരെ ഉച്ചഭക്ഷണസമയം. ഉച്ചയ്ക്ക് ശേഷമുള്ള പിരിയഡുകളുടെ ദൈര്‍ഘ്യം: 1.45 - 2.20, 2.20 -2.55, 5 മിനിട്ട് ഇടവേള, 3.00 - 3.30, 3.30 - 4.00 എന്നിങ്ങനെയായിരിക്കും.

   പ്രവേശനോത്സവം ഗംഭീരമാക്കാൻ രക്ഷാകർത്താക്കളും കൂട്ടുകാരും ഒത്തൊരുമയോടെ സഹകരിക്കുമല്ലോ !
 
   പുതിയ അധ്യയന വർഷത്തിലേയ്ക്ക്  ഏവർക്കും ബയോ വിഷന്റെ ആശംസകൾ....
BIO-VISION

IMPORTANT DOWNLOADS
പ്രവേശനോൽസവം - മാർഗരേഖപ്രവേശനോൽസവ ഗാനം .mp3പ്രവേശനോൽസവ ഗാനം - വരികൾസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ - പ്രതിജ്ഞസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ - സന്ദേശം
Related Posts Plugin for WordPress, Blogger...