Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Tuesday, July 28, 2015

SCHOOL SPORTS SOFTWARE


SCHOOL SPORTS SOFTWARE


         
                            സ്കൂള്‍ സ്പോര്‍ട്സ്  നടത്തിപ്പിന്  സഹായകരമായ ഒരു സോഫ്റ്റ്‌വെയറാണ്  ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഇപ്രാവശ്യം പരിചയപ്പെടുത്തുന്നത്  ഓപ്പണ്‍ ഓഫീസ് കാല്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറിന് ഇന്‍സ്റ്റലേഷന്റെ ആവശ്യമില്ലാതെ  പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് . ചുവടെ നല്കിയിട്ടുള്ള .ods ഫയൽ ഡൌണ്‍ലോഡ്  ചെയ്ത്  ഓപ്പണ്‍ ചെയ്യുമ്പോൾ ഇതിന്റെ ഹോം പേജ്  കിട്ടുന്നു. തുടക്കത്തില്‍ ഇതിന്റെ ഡേറ്റാ ബേസില്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. Participants Data ഉള്‍പ്പെടുത്തുന്നതോടെ മറ്റ് ഫീല്‍ഡുകളും പ്രവര്‍ത്തനം ആരംഭിക്കും.Order Of Events Generate ചെയ്യുന്നതിന് ഏതാനും മിനിട്ടുകള്‍ കാത്തിരിക്കേണ്ടി വന്നേക്കാം. അഭിപ്രായങ്ങൾ  കമന്റുകളായി രേഖപ്പെടുത്തണമെന്ന പ്രത്യേക ഓര്‍മ്മപ്പെടുത്തലോടെ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ വിവരണത്തോടൊപ്പം സമർപ്പിക്കുന്നു. 

 
My another attempt for School Sports Software.
This time it is a macro programming. Though I was initiated to programming through MSExcell VBA programming it was not that much easy with open office macros...it was more complicated.

Somehow or anyhow I made this..... thanks to Internet and openofficeforum (http://www.oooforum.org/) for giving the apt answers for my unlimited queries....

I took almost 1 month to finish this trial version. It will work with OpenOffice and most probably with LibreOffice and StarOffice but not at all with MSOffice though he was my Guru...

Try it and report bugs (there may be....!!!)

If it is Worthing share it with others.......

No need of installations and dependencies......

The source code is inserted with this .ods file itself.
The database is empty. The Reports and Results will fetch data if only u have inserted the participants data and Result datas through the Entry Form and Result Entry Forms.

While taking the Order Of Events Generator button u hv to wait patiently for 3 minutes to generate it the progress bar will indicate the process in the status bar beneath the sheet.
School Sports for  standard 1 to 12 can be conducted using this application
All reports and Certificates are created as pdf files.
Certificate paper size is A4 Landscape.

Hope this will help somebody not only for conducting the Schoolsports but also for learning Macro programming.

Please forward ur queries and bug reports......

Thanking u,
PramodMoorthy
9037713995
Monday, July 27, 2015

എ.പി.ജെ അബ്ദുൽ കലാമിന് ആദരാഞ്ജലികൾ !


ആദരാഞ്ജലികൾ !
              ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം അന്തരിച്ചു. ഷില്ലോങ് ഐഐഎമ്മിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണഅദേഹത്തെ ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 6.50 ഓടെയാണ് അദേഹത്തിന് ഹൃദയാഘാതമുണ്ടായത്.

പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ധനും എഞ്ചിനീയറുമായിരുന്ന അബ്ദുൽ കലാം ജനകീയരായ ഇന്ത്യൻ രാഷ്ട്രപതിമാരിൽ അഗ്രഗണ്യനായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാളായിരിക്കുമ്പോഴും ജനങ്ങളുടെ ഹൃദയം തൊടാൻ കഴിഞ്ഞ ജനകീയ നേതാവു കൂടിയായിരുന്നു അദേഹം. 2002 മുതൽ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന അദേഹം ജനകീയമായ പ്രവർത്തന രീതി കൊണ്ടും സ്വതസിദ്ധമായ എളിമകൊണ്ടും ജനങ്ങളുടെ സ്വന്തം രാഷ്ട്രപതിയായി മാറി. ഇന്ത്യയുടെ 11-മത് രാഷ്ട്രപതിയായിരുന്നു. രാജ്യം ഭാരതരത്ന പുരസ്കാരവും പത്മഭൂഷൺ പുരസ്കാരവും നൽകി ആദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

അബൂൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം 1931 ൽ തമിഴ്നാട്ടിലെ രാമേശ്വരത്താണ് ഭൂജാതനായത്. മിസൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈൽ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും അടിസ്ഥാനമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അബ്ദുൾകലാം നൽകിയ സംഭാവനകൾ നിസ്തുലമാണ്. പൊഖ്റാൻ ആണവ പരീക്ഷണത്തിനു പിന്നിലും സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

Sunday, July 26, 2015

SSLC THULYATHA MODEL EXAM 2013 - QUESTION PAPERS

                            സെപ്റ്റംബർ 9 മുതൽ തുടങ്ങുന്ന  എസ്  എസ്  എൽ  സി  തുല്യത പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവർക്കായി  2013   ലെ   തുല്യത മോഡൽ പരീക്ഷയുടെ ചോദ്യ പേപ്പറുകൾ  പോസ്റ്റ്‌ ചെയ്യുകയാണ് . വളരെയധികം പഠിതാക്കൾ നേരത്തേ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചോദ്യ പേപ്പറുകൾലഭ്യമായിരുന്നില്ല. ഇപ്പോൾ ലഭ്യമായ ചോദ്യ പേപ്പറുകൾ ചേർക്കുന്നു തുടർന്നുളള ദിവസങ്ങളിൽ കൂടുതൽചോദ്യ പേപ്പറുകൾപ്രതീക്ഷിക്കാവുന്നതാണ് .

DOWNLOAD

MALAYALAM
PHYSICS
BIOLOGY
MATHEMATICS

Saturday, July 25, 2015

SETIGAM FOR BIOLOGY - STANDARD 8 - UNIT 2


SETIGAM FOR BIOLOGY
                                      എട്ടാം  ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ജീവശാസ്ത്രത്തിലെ രണ്ടാമത്തെ അധ്യായമായ 'കോശജാലങ്ങള്‍ ' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി ഒരു Self Evaluation Tool (Unit Test)തയ്യാറാക്കി നല്കിയിരിക്കയാണ്  ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍  പുതുക്കിയ എട്ടാം ക്ലാസ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ജീവശാസ്ത്രത്തിലെ രണ്ടാമത്തെ പഠന വിഭവമാണ്  ഇത്   ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയർ ചുവടെയുള്ള ലിങ്കില്‍ നിന്നും  ഡൗണ്‍ലോഡ് ചെയ്തശേഷം എക്സ്ട്രാറ്റ് ചെയ്യുക. തുടർന്ന് കിട്ടുന്ന Gambas ഫയൽ ഡബിൾ ക്ലിക്ക് ചെയ്ത്  പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പരീക്ഷക്ക് മുമ്പ് എന്നതില്‍ ക്ലിക്ക് ചെയ്ത് പരീക്ഷ എഴുതുന്ന കുട്ടിയെ രജിസ്റ്റര്‍ ചെയ്യുകയും തുടർന്ന്  ചോദ്യങ്ങൾ ഓരോന്നായി ചെയ്യാവുന്നതാണ് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി കഴിഞ്ഞാല്‍ പരീക്ഷക്ക് ശേഷം എന്നതിലെ സ്കോര്‍ഷീറ്റ് വഴി സ്കോറുകളും തെറ്റിയവയുടെ ശരിയുത്തരങ്ങളും കണ്ടത്താന്‍ കഴിയും. മാത്രവുമല്ല പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളുടെയും മാർക്ക്  വിവരങ്ങളും താരതമ്യം ചെയ്യാനുമുള്ള സൗകര്യവും  ലഭ്യമാണ് .


DOWNLOAD


SETIGAM FOR BIOLOGY - STANDARD 8 - UNIT 2


Related posts

SETIGAM FOR BIOLOGY - STANDARD 8 - UNIT 1 
Sunday, July 19, 2015

PAY FIXATION SOFTWARE


PAY FIXATION SOFTWARE


        

               കഴിഞ്ഞയാഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ച ശമ്പള കമ്മീഷന്‍ റിപ്പോർട്ടിനെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു PAY-FIXATION Software, Basic Pay - Ready Reckoner എന്നിവ പരിചയപ്പെടുത്തുന്നു. ഇതിൽ  PAY-FIXATION software തയ്യാറാക്കി നല്കിയത്  ശ്രീ. ജിജി വർഗീസ്  തിരുവല്ലയും  Basic Pay - Ready Reckoner അയച്ചിരിക്കുന്നത്   മലപ്പുറത്ത്‌ നിന്നും ശ്രീ. കൃഷ്ണദാസ്‌  സാറുമാണ് . അന്തിമ റിപ്പോർട്ടിന്  അനുസരിച്ച്  മാറ്റം വരുത്താം എന്ന നിർദ്ദേശത്തോടെ   തയ്യാറാക്കി നല്കിയിട്ടുള്ള ഈ സോഫ്റ്റ്‌വെയർ ശമ്പള പരിഷ്കരണത്തിന്റെ മേന്മകൾ കണക്കാക്കുന്നതിനും പരിശീലിക്കുന്നത്തിനും  സഹായകരമാണ് .


DOWNLOADS


PAY FIXATION SOFTWARE
READY RECKONERMonday, July 13, 2015

PAY COMMISSION REPORT


          സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ 2,200 മുതല്‍ 12,648 വരെ രൂപ വര്‍ധന നിര്‍ദ്ദേശിച്ച് പത്താം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പെന്‍ഷന്‍പ്രായം 58 ആക്കണമെന്നും സാമ്പത്തികബാധ്യത കണക്കിലെടുത്ത് ശമ്പളവും പെന്‍ഷനും പത്തുവര്‍ഷത്തിലൊരിക്കല്‍ കൂട്ടിയാല്‍ മതിയെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
വര്‍ധിപ്പിച്ച ശമ്പളത്തിന് 2014 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യം നല്കണം. കുറഞ്ഞ അടിസ്ഥാനശമ്പളം 17,000 രൂപയും കൂടിയത് 1.20 ലക്ഷവുമാണ്. ഉയര്‍ന്ന തസ്തികയിലുള്ളവര്‍ക്ക് നല്കിയിരുന്ന സ്‌പെഷല്‍ പേ നിര്‍ത്തലാക്കി.
സര്‍ക്കാരിന് 5,277 കോടി അധികബാധ്യത വരുന്ന ശുപാര്‍ശകളാണ് കമ്മീഷന്‍ നല്കിയിരിക്കുന്നതെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. കമ്മീഷന്‍ അധ്യക്ഷനായ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കൈമാറിയത്. കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ വേണം സ്ഥാനക്കയറ്റം നിശ്ചയിക്കാനെന്ന് അദ്ദേഹം പറഞ്ഞു. നവംബറിന് മുമ്പ് വ്യാപകമായ ഭരണപരിഷ്‌കാരത്തിനും സമഗ്ര ആരോഗ്യപദ്ധതിക്കുമുള്ള രണ്ടാംഘട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ശമ്പളപരിഷ്‌കരണം :


* ഫിറ്റ്‌മെന്റ് ആനുകൂല്യം 12 ശതമാനം. മിനിമം നിരക്ക് 2000 രൂപയില്‍ കുറയാന്‍ പാടില്ല.
* 2014 ജൂലായ് 1ന് നിലവിലുള്ള മുഴുവന്‍ ക്ഷാമബത്തയും (80 ശതമാനം) ശമ്പളത്തില്‍ ലയിപ്പിച്ചു.
* പൂര്‍ത്തീകരിച്ച ഓരോ വര്‍ഷത്തിനും അര ശതമാനം എന്ന നിരക്കില്‍ പരമാവധി 15 ശതമാനം സര്‍വീസ് വെയിറ്റേജ്. ഈ രണ്ട് ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള തുക 12,000 കവിയാന്‍ പാടില്ല.
* കുറഞ്ഞ ഇന്‍ക്രിമെന്റ് 500 രൂപ. കൂടിയത് 2,400.(ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളത്തിന്റെ 2.94 ശതമാനവും ഏറ്റവും കൂടിയ അടിസ്ഥാനശമ്പളത്തിന്റെ 2.04 ശതമാനവും ആയിരിക്കും).
* ഗ്രാമീണ പഞ്ചായത്ത് പ്രദേശങ്ങളിലെ വീട്ടുവാടക ബത്ത 250ല്‍നിന്ന് ആയിരമാക്കി. പരമാവധി 1750 രൂപ. പ്രയോജനം 55 ശതമാനം ജീവനക്കാര്‍ക്ക്.
വീട്ടുവാടകബത്ത നിരക്ക് 1000 മുതല്‍ 3000 വരെ രൂപ കൂടും. ഇപ്പോള്‍ കുറഞ്ഞ നിരക്ക് 250 രൂപയും കൂടിയത് 1680 രൂപയുമാണ്.
* കുറഞ്ഞ പെന്‍ഷന്‍ 8,500, കൂടിയത് 60,000.
* മുഴുവന്‍ പെന്‍ഷനുവേണ്ട സര്‍വീസ് കാലാവധി 25 വര്‍ഷം.
* വില്ലേജ് ഓഫീസര്‍ തസ്തിക ഡെപ്യൂട്ടി തഹസില്‍ദാര്‍ കേഡറിലേക്ക് ഉയര്‍ത്തും.
* ശമ്പളസ്‌കെയില്‍ 27 ആയും സ്റ്റേജ് 82 ആയും നിലനിര്‍ത്തി.
* ആദ്യ അഞ്ച് ശമ്പള സ്‌കെയിലുകള്‍ക്ക് സമയബന്ധിത ഹയര്‍ ഗ്രേഡിനുള്ള കാലാവധി 7/14/21/28 എന്ന തോതില്‍. അതിന് മുകളില്‍ 58,050 -101,400 വരെയുള്ള സ്‌കെയിലുകള്‍ക്ക് മൂന്നും രണ്ടും ഹയര്‍ ഗ്രേഡുകള്‍.
* ക്ലാസ് ത്രീ ഓഫീസര്‍മാരില്‍ മികച്ച സേവനം ചെയ്യുന്നവര്‍ക്ക് മാത്രം നാലാം ഹയര്‍ഗ്രേഡ്.
* 28 വര്‍ഷത്തിലധികം സര്‍വീസുള്ള സീനിയര്‍ അധ്യാപകര്‍ക്ക് ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പദവി. ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം പിന്നീട്.
* വലുതും പ്രാധാന്യമുള്ളതുമായ 100 പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദവി.
* ക്രമസമാധാനച്ചുമതലയുള്ള എസ്.എച്ച്.ഒ.മാരെയും ഡിവൈ.എസ്.പി.മാരെയും തിരഞ്ഞെടുക്കാന്‍ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്.
* പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്ക് 1250 രൂപയില്‍ കുറയാത്ത നിരക്കില്‍ 12 ശതമാനം ഫിറ്റ്‌മെന്റ്. ഓരോ പൂര്‍ത്തീകരിച്ച വര്‍ഷത്തിനും അര ശതമാനം നിരക്കില്‍ പരമാവധി 15 ശതമാനം വെയിറ്റേജ്. ഈ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞ ശമ്പളം 8,800 രൂപയും കൂടിയത് 16,800 രൂപയും.
* കാഷ്വല്‍ സ്വീപ്പര്‍മാരുടെ വേതനം 2014 ജൂലായ് ഒന്ന് മുതല്‍ 4000ല്‍നിന്ന് 5000 ആകും.
* ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വകുപ്പുകളും അച്ചടി, സ്റ്റേഷനറി വകുപ്പുകളും ലയിപ്പിക്കണം.

പെന്‍ഷന്‍ വര്‍ധന

* ഫിറ്റ്‌മെന്റ് ആനുകൂല്യം 18 ശതമാനം. നിലവില്‍ 12.
*ലയിപ്പിക്കുന്ന ക്ഷാമബത്ത 80 ശതമാനം.
*വിരമിക്കുന്ന തസ്തികയുടെ മിനിമത്തിന്റെയോ കിട്ടിയിരുന്ന (പുതുക്കിയ) സ്‌കെയിലിന്റെ മിനിമത്തിന്റെയോ 50 ശതമാനം വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം ലഭിക്കും.
* ഡി.സി.ആര്‍.ജി. പരമാവധി 14 ലക്ഷം.
* എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍കാര്‍ക്ക് ക്ഷാമ ആശ്വാസവും കുടുംബപെന്‍ഷനും.
* പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ കുറഞ്ഞ പെന്‍ഷന്‍ 4400 രൂപയും ഫിറ്റ്‌മെന്റ് ആനുകൂല്യം 18 ശതമാനവും.

ഹൈലൈറ്റ്‌സ്

ശമ്പളം 2,200 മുതല്‍ 12,648 വരെ കൂടും.
 പെന്‍ഷന്‍ പ്രായം 58.
 കുറഞ്ഞ ശമ്പളം 17,000. കൂടിയത് 1,20,000.
 ഫിറ്റ്‌മെന്റ് 12 ശതമാനം. 
മുഴുവന്‍ ക്ഷാമബത്തയും ലയിപ്പിച്ചു.
 കുറഞ്ഞ പെന്‍ഷന്‍ 8,500, കൂടിയത് 60,000.
 ഫുള്‍പെന്‍ഷന് 25 വര്‍ഷത്തെ സര്‍വീസ്.
 ശമ്പളപരിഷ്‌കരണം 10 വര്‍ഷത്തിലൊരിക്കല്‍.
 ഭരണപരിഷ്‌കാര റിപ്പോര്‍ട്ട് നവംബറിനകം.
 എക്‌സ്‌ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ക്ക് കുടുംബപെന്‍ഷന്‍.

PAY COMMISSION REPORT
Sunday, July 12, 2015

PLUS TWO COMPUTER SCIENCE NOTES AND MOCK EXAM


NOTES | MOCK EXAM             ഹയർ സെക്കന്ററി രണ്ടാം  വർഷ  കമ്പ്യൂട്ടർ സയൻസ്  പാഠപുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്സ് , ഓഫ്‌ ലൈൻ മോക്ക് എക്സാം. എന്നിവ  അയച്ചിരിക്കുകയാണ്  കൊല്ലം അഞ്ചലിൽ നിന്നും ശ്രീ അനിഷ് കുമാർ സാർ . ഈ വർഷം മാറിയ കമ്പ്യൂട്ടർ സയൻസിന്റെ ആദ്യത്തെ മൂന്ന്  യൂനിറ്റുകളുടെ  നോട്ട്സ് ,  മോക്ക് എക്സാം എന്നിവയാണ്  ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഓരോ അദ്ധ്യായത്തിനും പ്രത്യേകമായി ഫ്ലാഷിൽ തയ്യാറാക്കിയിരിക്കുന്ന ഈ ഫയലുകൾ ഡൌണ്‍ലോഡ് ചെയ്ത് ഡബിൾ ക്ലിക്ക്  ഉപയോഗിക്കാവുന്നതാണ് . സ്വയം ചെയ്ത് മാർക്ക്‌ അറിയുന്നതിനും ഉത്തരങ്ങൾ നോക്കുന്നതിനും സഹായകരമായ രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് .  ഹയർ സെക്കന്ററി രണ്ടാം  വർഷ കുട്ടികൾക്ക് ഈ ഓഫ്‌ ലൈൻ ടെസ്റ്റ്‌ വളരെയധികം പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നു . വളരെ മികച്ച ഈ ടെസ്റ്റ്‌ തയ്യാറാക്കിയ ശ്രീ അനിഷ് കുമാർ സാറിനോടുള്ള നന്ദി അറിയിക്കുന്നു.


PLUS TWO COMPUTER SCIENCE NOTES | MOCK EXAM

Unit 1- Structures and Pointers - NOTES | MOCK EXAM
Unit 2- Concept of Object Oriented Programming
- NOTES | MOCK EXAM
Unit 3 - Data Structures and Operations - NOTES | MOCK EXAMHIGHER SECONDARY RELATED POSTS

+1 MODEL QUESTIONS by SCERT
PLUS ONE MOCK EXAM - COMPUTER APPLICATION (All units )Tuesday, July 07, 2015

സ്കൂള്‍ അസംബ്ലിയില്‍ ഇനി കേരളഗാനവും


കേരളഗാനം
            കേരളത്തിന്റെ സാംസ്‌കാരികഗാനമാണ് ജയജയ കോമള കേരള ധരണി.... എന്നു തുടങ്ങുന്ന ഗാനം.ബോധേശ്വരനാണ് ഈ ഗാനത്തിന്റെ രചയിതാവ്.1938-ൽ  രചിച്ച ഈ  ഗാനം2014-ലാണ് കേരളത്തിന്റെ സാംസ്‌കാരിക ഗാനമായി പ്രഖ്യാപിച്ചത് . കേരളഗാനം എല്ലാ വിദ്യാലയങ്ങളിലും പ്രഭാത അസംബ്ളിയില്‍ കേള്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദേശം. കവയിത്രി സുഗതകുമാരിയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് മന്ത്രി പി.കെ. അബ്ദുറബ്ബ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കും ഈ നിര്‍ദേശം നല്‍കിയത്.
  


വരികൾ

ജയജയ കോമള കേരള ധരണി
ജയജയ മാമക പൂജിത ജനനി
ജയജയ പാവന ഭാരത ഹരിണി
ജയജയ ധർമ്മ സമന്വയരമണീ

ജയജയ ജയജയ ജയജയ ജനനി
ജനനി മാമക കേരള ധരണി

ചേരപുരാതനപാവന ചരിതേ
ആര്യകുലോൽക്കടഭാർഗ്ഗവനിരതേ
ദ്രാവിഡപരിവൃഡവനിതേമഹിതേ
ദ്രാവിഡസംസ്കൃതവംശോജ്ജ്വലിതേ

പ്രേമദമാകും പ്രമദവനം താൻ
ശ്യാമളസുന്ദരമെന്നുടെ രാജ്യം
മലയജസുരഭലമാരുതനേൽക്കും
മലയാളം ഹാ മാമകരാജ്യം

പശ്ചിമജലധിതരംഗാവലിതൻ
ഉൽസൃതശീതളശികരസേവ്യം
കുന്ദലതാപരിസേവിതനിലയം
സുന്ദരകേതകഭൂഷിതവലയം

ചന്ദനമണിയും ചാരുകിശോരക -
ബന്ധുരമാകും മലയാളത്തിൻ
തുഞ്ചശുകീകളകണ്ഠനിനാദം
തഞ്ചും മാമക മലയാളത്തിൽ

മാമക മോഹം മാമക ഗേഹം
മാമക നാകം മാമകവിലയം
ജനനീ ജനനീ ജനനീ

കേരളഗാനം - ആലാപനം

Thursday, July 02, 2015

PRE-MATRIC SCHOLARSHIP 2015-16               

                    ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്. കോഡ് (ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ) എന്നിവ എടുക്കണം. ആധാര്‍ നമ്പര്‍ ഉള്ളവര്‍, ആയത് ബാങ്ക് അക്കൗണ്ട് നമ്പരുമായി സീഡ് ചെയ്യണമെന്നും അല്ലാത്തവര്‍ എത്രയും പെട്ടെന്ന് ആധാര്‍ നമ്പര്‍ എടുക്കണംRelated Posts Plugin for WordPress, Blogger...