New Posts

SSLC SAY EXAM 2016, REVALUATION, SCRUTINY, PHOTOCOPY






 എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകളില്‍ ഒന്നോ രണ്ടോ പേപ്പറുകള്‍ക്ക് പരാജയപ്പെട്ട റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷ മെയ് 23 മുതല്‍ 27വരെ നടക്കും. ജൂണ്‍ ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. സേ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ അപേക്ഷയും ഫീസും, ഗ്രേഡ് വ്യക്തമാക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്റ് ഔട്ടും മാര്‍ച്ചില്‍ പരീക്ഷ ഏഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക് മെയ് 10വരെ സമര്‍പ്പിക്കാവുന്നതാണ്. സെക്കന്ററി സ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ മെയ് മാസം അവസാന വാരത്തോടുകൂടി എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും എത്തിക്കും.

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവക്കായുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ മെയ് മൂന്നു വരെ ഓണ്‍ലൈനായി നല്‍കാം. ഈ അപേക്ഷകള്‍ മെയ് നാലിന് വൈകിട്ട് അഞ്ചിന് മുന്‍പായി ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്ക് പേപ്പര്‍ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയുടെ ഫലം മെയ് 31നകം പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയും മെയ് 31നകം നല്‍കും.



 REVALUATION, SCRUTINY, PHOTOCOPYCIRCULAR




Read also

Comments