New Posts

വലിയ ചിറകുള്ള പക്ഷികള്‍ / Valiya Chirakulla Pakshikal


വലിയ ചിറകുള്ള പക്ഷികള്‍



              ‘കന്നുകാലികളും കോഴികളും പൊടുന്നനെ ചത്തൊടുങ്ങി. മുട്ടകള്‍ വിരിഞ്ഞ് കോഴിക്കുഞ്ഞുങ്ങള്‍ പിറക്കാതായി. വസന്തത്തെ മനോഹരമാക്കുന്ന പൂക്കള്‍ വിരിഞ്ഞില്ല. പക്ഷികളുടെ പാട്ട് കേട്ടതേയില്ല. പൂക്കളില്ലാത്തതിനാല്‍ തേന്‍ നുകരാന്‍ വണ്ടുകളും ശലഭങ്ങളും പറന്നെത്തിയില്ല. മനുഷ്യരൊക്കെയും വിചിത്രമായ രോഗങ്ങള്‍ ബാധിച്ച് മരിച്ചുകൊണ്ടിരുന്നു. മരണത്തിന്‍റെ ശപിക്കപ്പെട്ട നിഴല്‍ വന്നുമൂടുന്നതു കണ്ട് ഏവരും പകച്ചു നിന്നു. മരിച്ചവരും മരണം കാത്തിരിക്കുന്നവരും നിറഞ്ഞ ശപിക്കപ്പെട്ട ഒരു നരകം….’

                  ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിചയപ്പെടുത്തുന്നു  ‘വലിയ ചിറകുള്ള പക്ഷികള്‍’ / Valiya Chirakulla Pakshikal കഥയായല്ലാതെ ജീവിതങ്ങള്‍, ഭാവുകത്വം തെല്ലുമില്ലാതെ സ്വാഭാവികമായി തന്നെ എന്ടോസള്‍ഫാന്‍ ദുരിതഭൂമിയില്‍നിന്നും വരച്ചുകാട്ടുന്നൊരു സിനിമ സംവിധായകന്‍ ഡോ.ബിജുവിന്  മികച്ച പരിസ്ഥിതി സൗഹൃദചിത്രത്തിനുളള ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രത്തിന്റെ ഇതിവൃത്തം കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ്   ഈ പരിസ്ഥിതി ദിനത്തിൽ അവശ്യം കണ്ടിരിക്കേണ്ട ഈ ചിത്രം   ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതിനുള്ള സൗകര്യം കൂടി ഒരുക്കിയിട്ടുണ്ട് . 

Read also

Comments