New Posts

CERTIFICATE MANAGER


CERTIFICATE MANAGER



                    ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമ്പൂര്‍ണ്ണഡേറ്റ ഉപയോഗിച്ച് എളുപ്പത്തില്‍ നല്‍കുന്നതിന് സഹായകരമായ CERTIFICATE MANAGER Version 1.5 എന്ന സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി അയച്ചിരിക്കയാണ്  കുണ്ടൂര്‍ക്കുന്ന്  TSNM HSSലെ ശ്രീ ഗോവിന്ദപ്രസാദ്  സാർ.ചുവടെയുള്ള ലിങ്കില്‍ നിന്നും സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത്  EXTRACT  ചെയ്ത്  ഉപയോഗിക്കാവുന്നതാണ് .സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നും റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ ചുവടെയുള്ള ഹെല്‍പ്പ് ഫയലില്‍ വിശദീകരിച്ചിട്ടുണ്ട്. 

  സോഫ്റ്റ്‌വെയറിന്റെ ഉപയോഗങ്ങൾ

1.സ്ക്കൂളിലെ അഡ്മിഷൻ രജിസ്റ്റർ ഡിജിറ്റലൈസ് ചെയ്യുന്നതിന് ഈ സോഫ്റ്റ് വെയർ പ്രയോജനപ്പെടുത്താവുന്നതാണ്. അഡ്മിഷൻ രജിസ്റ്ററിലെ വിവരങ്ങൾ ഈ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തി സൂക്ഷിക്കുന്നതിനും അതുവഴി  Admission Extract മുദ്ര പേപ്പറിൽ പ്രിന്റ് ചെയ്ത് നൽകുന്നതിനും ആവശ്യമായ വിവരങ്ങൾ പെട്ടെന്ന് ലഭ്യമാക്കുന്നതിനും സഹായകരമാണ്.
കുട്ടികളുടെ Bank Account സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്താനും, CWSN കുട്ടികളുടെ വിശദാംശങ്ങൾ രേഖപ്പെടുത്താനുമുള്ള സൗകര്യം
2.സ്ക്കൂൾ അഡ്മിഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് ചെയ്യാവുന്നതാണ്
അപേക്ഷ  ഫോം, ക്ലാസ് - ഡിവിഷൻ തിരിക്കാനും അതിനാവശ്യമായ റിപ്പോർട്ടുകൾ തയ്യാറാക്കാനും, അഡ്മിഷൻ സംബന്ധച്ച കണക്ക് (ലഗ്വേജ് തിരിച്ചുള്ളത്) അറിയാനും
3.കുട്ടികളുടെ ക്ലാസ് ഡിവിഷൻ തിരിച്ചുള്ള എണ്ണം –
4.Mark List ഉൾപ്പടെയുള്ള വിവിധ റിപ്പോർട്ടുകൾ തായ്യാറാക്കുന്നതിന്.
5.സമ്പൂർണ്ണയിലെ വിവരങ്ങൾ import ചെയ്യുന്നതിനും Data പരിശൊധിക്കുന്നതിനും
6.സോഫ്റ്റ് വെയറിലെ വിവരങ്ങൽ Backup ചെയ്തു
      സൂക്ഷിക്കുന്നതിനുള്ള സൗകര്യം

സോഫ്റ്റ് വെയറിന്റെ പ്രവർത്തനം
 
   വിന്റോസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സൊഫ്റ്റ് വെയർ ആണിത്. (Win XP, Win 7, Win 8). ഉപയോഗിക്കുന്ന സിസ്റ്റത്തിൽ Office 2000 മോ അതിനു മുകളിലുള്ള ഏതെങ്കിലും MS Office ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവണം, PDF റിപ്പോർട്ട് ലഭിക്കുന്നതിന് Adobe Reader ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവണം.

സോഫ്റ്റ് വെയർ ഡൗൺ ലോഡ് ചെയ്താൽ ലഭിക്കുന്ന സിപ്പ് ഫയൽ അൺസിപ്പ് ചെയ്താൽ ലഭിക്കുന്ന ഫോൾഡർ തുറന്നാൽ കാണുന്ന Certificate Manager 1.5 എന്ന ഐക്കൺ ഡബ്ബിൾ ക്ലിക്ക് ചെയതാൽ സോഫ്റ്റ് വെയർ പ്രവർത്തിച്ചു തുടങ്ങും. ലോഗിൻ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ജാലകത്തിൽ User Name, Password എന്നിവ admin എന്ന് കൊടുത്താൽ ലോഗിൻ ചെയ്യാവുന്നതാണ്. 
 


DOWNLOADS






Read also

Comments