New Posts

SOCIAL SCIENCE II - STUDY MATERIAL - STANDARD 10 - UNIT 6


STUDY MATERIAL



                                    പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം II ലെ "ആകാശ കണ്ണുകള്‍"  എന്ന ആറാമത്തെ യൂണിറ്റിനെ ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്. ഇതിൽ പാഠഭാഗത്തിലെ പ്രധാന ആശയങ്ങൾ ,ടീച്ചിങ് മാന്വൽ , സ്റ്റഡി മെറ്റീയൽ എന്നിവ ഉൾപ്പെടുന്നു. ഈ പഠന വിഭങ്ങൾ തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്ത എസ്.ഐ.എച്ച്.എസ് ഉമ്മത്തൂരിലെ ശ്രീ അബ്ദുള്‍ വാഹിദ് സാറിന്  ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
                                        പൂർവ്വികർ ആഹാരസമ്പാദനത്തിനും ശത്രുക്കളിൽ നിന്നുള്ള രക്ഷയ്ക്കും മലമുകളിലും മരങ്ങളിലും കയറി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയ അന്ന് ആരംഭിച്ച വിദൂര സംവേദനം പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു. വാണിജ്യമാരംഭിച്ചതോടെ കച്ചവടക്കാരിൽ നിന്നും നാവികരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഭൂപടങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ദുർഘടമായ പ്രദേശങ്ങളുടെ വിവരം ശേഖരിക്കാനും, വിവരശേഖരണത്തിന് ധാരാളം സമയമെടുക്കുന്നതുകൊണ്ടും, ദിനേന നടക്കുന്ന മാറ്റങ്ങൾ അറിയാൻ പ്രയാസമുള്ളതുകൊണ്ടും അതിനൊരു എളുപ്പവഴി ആലോചിച്ചു . അവിടെയാണ് വിദൂരതയിൽ നിന്ന് വിവരം ശേഖരിക്കുന്ന ശാസ്ത്രം ഇക്കാണുന്ന പുരോഗതി കൈവരിച്ചത്.
റിമോട്ട് സെൻസിങ്ങിന്റെ മൂന്ന് അടിസ്ഥാന ഘടകങ്ങളാണല്ലൊ- ഊർജ ജം, സെൻസർ, പ്ലാറ്റ്ഫോം. ഭൗമോപരിതലത്തിലോ ബലൂണിലോ വിമാനത്തിലോ കൃത്രിമ ഉപഗ്രഹത്തിലോ ഉറപ്പിച്ച ക്യാമറയോ സ്കാനറോ വൈദ്യുതകാന്തിക വികിരണത്തിന്റെ പ്രതിഫലനത്തോത് മനസ്സിലാക്കി നമുക്കെത്തിച്ചു തരുന്ന ആകാശക്കണ്ണുകൾ നമുക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നു.
നമുക്ക് ലഭിക്കുന്ന സ്ഥാനീയ വിവരങ്ങളും വിശേഷണങ്ങളും കമ്പ്യൂട്ടർ ഭൂ വിവര വ്യവസ്ഥയിൽ ശേഖരിച്ച് വിശകലനത്തിനു വിധേയമാക്കി ഉപയോക്താവിന് ആവശ്യമായ വിവരങ്ങൾ നൽകാൻ സാധിക്കുന്ന GIS സാങ്കേതിക വിദ്യയെക്കുറിച്ച് പറയുന്ന അധ്യായം അവസാനിക്കുന്നത് ഉപഗ്രഹധിഷ്ഠിത ഗതി നിർണയ സംവിധാനങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ്. അമേരിക്കയുടെ GPS ഉം മറ്റ് രാജ്യങ്ങളുടെ നാവിഗേഷൻ സിസ്റ്റവും പരിചയപ്പെട്ടതിന് ശേഷം നമ്മുടെ ഉപഗ്രഹ സംവിധാനത്തെയും 2016 ഏപ്രിൽ 28 ന് വിക്ഷേപപണം പൂർത്തിയാക്കിയ നമ്മുടെ സ്വന്തം നാവിക് (എഴാമത്തെ IRNSS 1G) ന്റെ കാര്യംപറഞ്ഞ് സ്വയംപര്യാപ്തത നേടിയ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയാണ്.



DOWNLOADS


Main Points
Teaching Manual
Study Material Pdf
Study Material - Presentation


Related posts


HISTORY - STUDY MATERIAL - STANDARD 10 - UNIT 1
HISTORY  - STUDY MATERIAL - STANDARD 10 - UNIT 2 
HISTORY - STUDY MATERIAL - STANDARD 10 - UNIT 3
HISTORY - STUDY MATERIAL - STANDARD 10 - UNIT 4 
HISTORY - STUDY MATERIAL - STANDARD 10 - UNIT 5  
HISTORY - STUDY MATERIAL & TEACHING MANUAL - STANDARD 10 - UNIT 6
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 1 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 2 
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 3
GEOGRAPHY - STUDY MATERIAL AND TEACHING MANUAL - STANDARD 10 - UNIT 4
GEOGRAPHY - STANDARD 10 - UNIT 4 - STUDY MATERIAL , NOTES, VIDEO LESSON
HISTORY ENGLISH MEDIUM NOTES - UNITS 3 AND 8 - STANDARD 10
HISTORY MALAYALAM AND ENGLISH MEDIUM NOTES - UNITS 1 AND 3 - STANDARD 9
SOCIAL SCIENCE - STUDY MATERIAL -  UNIT 5 - STANDARD 8 
 STUDY MATERIAL - SOCIAL SCIENCE - UNIT 6 - STANDARD 8  
 
 
 
 

Read also

Comments