New Posts

BIO-VISION'S 7th BIRTH DAY | ബയോ വിഷന്റെ ഏഴാം പിറന്നാള്‍ !


ബയോ വിഷൻ എട്ടാം വർഷത്തിലേയ്ക്ക് !



ബയോ വിഷൻ എട്ടാം   വർഷത്തിലേയ്ക്ക് കടക്കുന്നു!!!

              ബയോ വിഷൻ വീഡിയോ ബ്ലോഗിന്റെ ഏഴാം   പിറന്നാള്‍ ദിനമാണിന്ന്. ശാസ്ത്ര പഠനത്തിന്  ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പാഠഭാഗത്തിന് ഏറ്റവും അനുയോജ്യമായ വീഡിയോകള്‍ കണ്ടെത്തി നല്‍കുന്നതിനായി 15.12.2009 ൽ തുടങ്ങിയ ബയോ വിഷൻ ഇന്ന്  7 വർഷം പൂർത്തിയാക്കുന്നു. ഇന്നേ വരെ 912   പോസ്റ്റുകളും  31 -ലക്ഷത്തിനടുത്ത്‌   ഹിറ്റ്സും കടന്ന് മറ്റ് ബ്ലോഗ് കൂട്ടായ്മകളോടൊപ്പം ഈ വ്യക്തിഗത ബ്ലോഗ്‌ എത്തിച്ചേർന്നിരിക്കുന്നു. എല്ലാ വിഷയങ്ങളുടെയും വൈവിധ്യമാർന്ന പഠന വിഭവങ്ങൾ മുടക്കം കൂടാതെ ഒരുക്കുന്നത് വഴിയാണ് ഈ നേട്ടം കൈവരിക്കാനായത് .
                നിങ്ങളുടെ കമന്റ്റ്റുകളാണ് ബ്ലോഗിന്റെ വളർച്ചയ്ക്ക് ഊർജം പകരുന്നത് . പലപ്പോഴും നേരിട്ടും സന്ദേശമായും അഭിനന്ദനങ്ങൾ അറിയിച്ച സുഹൃത്തുക്കൾക്കും നിർലോഭമായ പ്രോത്സാഹനം നല്കുന്ന അധ്യാപക സുഹൃത്തുക്കൾക്കും, വിവിധ വിഷയങ്ങളുടെ പഠന വിഭവങ്ങൾ അയച്ചു തന്ന സുമനസുകളായ അധ്യാപകര്‍ക്കും  പ്രത്യേക നന്ദി അറിയിക്കുന്നു.തുടർന്നും ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ കൂടി പങ്കാളികളായി പഠന വിഭവങ്ങൾ അയച്ചുതന്നും നിർദേശങ്ങൾ നല്കിയും ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ,
 സസ്നേഹം,
                                                          സുഭാഷ്‌ . എസ് 
                                                          ബയോ വിഷൻ.





Read also

Comments