.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Friday, September 30, 2016

SOCIAL SCIENCE I - STUDY MATERIAL AND TEACHING MANUAL - STANDARD 10 - UNIT 6


STUDY MATERIAL AND TEACHING MANUAL



                                  പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം I ന്റെ ആറാമത്തെ യൂണിറ്റ് 'സമരവും സ്വാതന്ത്ര്യവും' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്. ഇതിൽ സ്റ്റഡി മെറ്റീരിയൽസ്, ടീച്ചിംഗ് മാന്വൽ, യൂണിറ്റ് പ്ലാൻ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പഠനസാമഗ്രി തയ്യാറാക്കി അയച്ചിരിക്കുന്നത്  ശ്രീ. മൈക്കിള്‍ ആഞ്ജലോ സാർ സെന്റ് മേരീസ് സ്ക്കൂൾ, പള്ളിപ്പുറം, എറണാകുളം. സാറിനോടുള്ള  നന്ദി ഇതോടൊപ്പം അറിയിക്കുന്നു


Thursday, September 29, 2016

STUDY MATERIAL - BIOLOGY MALAYALAM MEDIUM AND ENGLISH MEDIUM UNITS 1 to 5 - STANDARD 10 | STUDY NOTES - BIOLOGY


STUDY NOTES - BIOLOGY



                                      പത്താം ക്ലാസ്സ് ജീവശാസ്ത്രം 1 മുതൽ 5 വരെ  അദ്ധ്യായങ്ങളുടെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം സ്റ്റഡി നോട്സ്   തയ്യാറാക്കി അയച്ചിരിക്കയാണ് ശ്രീ റഷീദ് ഓടക്കല്‍ സാർ ജി.വി.എച്ച്.എച്ച.എസ് കൊണ്ടോട്ടി, മലപ്പുറം വളരെ ആധികാരികവും സമഗ്രവുമായ ഈ പഠനവിഭവം തയ്യാറാക്കിയ ശ്രീ റഷീദ് ഓടക്കല്‍  സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.ചുവടെയുള്ള ലിങ്കിൽ നിന്നും ഇവ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്‌ . അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !


DOWNLOADS

MALAYALAM MEDIUM

UNIT 1
UNIT 2
UNIT 3
UNIT 4
UNIT 5

ENGLISH MEDIUM

UNIT 1
UNIT 2
UNIT 3
UNIT 4
UNIT 5


Related post


 STUDY MATERIAL - BIOLOGY UNITS 2, 3 - STANDARD 10




Wednesday, September 28, 2016

യുറീക്കാ വിജ്ഞാനോത്സവം 2016 | സൂക്ഷ്മജീവികളുടെ ലോകം


സൂക്ഷ്മജീവികളുടെ ലോകം




ശാസ്ത്ര കേരളം  സൂക്ഷ്മജീവി പതിപ്പ് കൂടി ഉൾപ്പെടുത്തി ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു !

                                                                                      ഈ വർഷത്തെ സ്കൂൾ തല യുറീക്കാ വിജ്ഞാനോത്സവം ആഗസ്ത്  17 മുതൽ 23 വരെ നടക്കുകയാണല്ലോ !  "സൂക്ഷ്മജീവികളുടെ ലോകം" എന്നതാണ് ഈ വര്‍ഷത്തെ വിഷയം . ഈയവസരത്തിൽ പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി സൂക്ഷ്മജീവികളുടെ ലോകത്തെ ആസ്പദമാക്കിയുള്ള യുറീക്കാ സൂക്ഷ്മജീവി പതിപ്പ്  പോസ്റ്റ് ചെയ്യുകയാണ് . ഏവർക്കും വിജയാശംസകൾ!




IT VIDEO TUTORIAL - UNIT 3 - STANDARD 10


IT VIDEO TUTORIAL -  UNIT 3



                                   പത്താം ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിലെ  'വെബ് ഡിസൈനിങ് മിഴിവോടെ 'എന്ന മൂന്നാമത്തെ അധ്യായത്തിന്റെ വീഡിയോ റ്റൂട്ടോറിയൽ പോസ്റ്റ് ചെയ്യുകയാണ്  ഐ.ടി അറ്റ്‌ സ്ക്കൂൾ തയ്യാറാക്കി വിക്‌ടേഴ്‌സ്  ചാനലിൽ സംപ്രേഷണം ചെയ്ത ഈ വീഡിയോ  ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ചുവടെ ചേർത്തിട്ടുണ്ട് .




Tuesday, September 27, 2016

SOCIAL SCIENCE - STUDY MATERIAL - STANDARD 8 - UNIT 5


STUDY MATERIAL



                                     എട്ടാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം  അഞ്ചാമത്തെ യൂണിറ്റ് 'പ്രാചീന തമിഴകം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട സ്റ്റഡി മെറ്റീരിയൽ തയ്യാറാക്കി  ബ്ലോഗുമായി പങ്കുവെയ്ക്കുകയാണ് ശ്രീ യു സി അബ്ദുള്‍ വാഹിദ് സര്‍ എസ് .ഐ .എച്ച് .എസ്.എസ്  ഉമ്മത്തൂര്‍ കോഴിക്കോട്.   ശ്രീ വാഹിദ് സാറിന് ബ്ലോഗിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.



Monday, September 26, 2016

TEACHING MANUAL - BIOLOGY - UNIT 3 - STANDARD 8


TEACHING MANUAL



                                    എട്ടാം  ക്ലാസ്സ് ജീവശാസ്ത്രം   ' വീണ്ടെടുക്കാം വിളനിലങ്ങൾ '  എന്ന  മൂന്നാം അദ്ധ്യായത്തിന്റെ ടീച്ചിങ് മാന്യൽ പോസ്റ്റു ചെയ്യുന്നു. ഇത് തയ്യാറാക്കി അയച്ചിരിക്കുന്നത് വയനാട് ബയോളജി ടീമിലെ അംഗങ്ങളായ SAMJI, JEEJA C ,MANOJ എന്നീ അധ്യാപകരാണ്‌ ഏവർക്കും ബ്ലോഗിന്റെ അഭിനന്ദനങ്ങൾ!


DOWNLOAD


 TEACHING MANUAL - BIOLOGY


Related posts


TEACHING MANUAL - BIOLOGY - UNIT 2 - STANDARD 8
TEACHING MANUAL - BIOLOGY - UNIT 4  - STANDARD 10
STUDY MATERIALS - BIOLOGY - STANDARD 10 - UNITS 2 AND 3




Sunday, September 25, 2016

SOCIAL SCIENCE I - STUDY MATERIAL - STANDARD 10 - UNIT 5


STUDY MATERIAL AND TEACHING MANUAL



                   പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം I അഞ്ചാമത്തെ  യൂണിറ്റ് 'സംസ്കാരവും ദേശീയതയും'  ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്. ഇതിൽ സ്റ്റഡി മെറ്റീരിയൽസ്, ടീച്ചിംഗ് മാന്വൽ, യൂണിറ്റ് പ്ലാൻ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പഠനസാമഗ്രി തയ്യാറാക്കി അയച്ചിരിക്കുന്നത് ഏവർക്കും സുപരിചിതനായ ശ്രീ. മൈക്കിള്‍ ആഞ്ജലോ സാർ സെന്റ് മേരീസ് സ്ക്കൂൾ, പള്ളിപ്പുറം, എറണാകുളം. സാറിനു നന്ദി ഇതോടൊപ്പം അറിയിക്കുന്നു




Thursday, September 22, 2016

IT PRACTICAL NOTES - UNIT 4 - STANDARD 10


IT PRACTICAL NOTES



                     ശ്രീ. മുഹമ്മദ് ഇക്ബാല്‍ സാർ എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കൂള്‍, രായിരിമംഗലം, മലപ്പുറം ജില്ല. തയ്യാറാക്കിയ പത്താം ക്ലാസിലെ ഇന്‍ഫര്‍മേഷന്‍ ടെകിനോളജി പാഠപുസ്തകത്തിലെ 'പൈത്തണ്‍ ഗ്രാഫിക്സ്'എന്ന നാലാമത്തെ അധ്യായത്തിന്റെയും പ്രായോഗിക പഠന പ്രവര്‍ത്തന സഹായി പോസ്റ്റ് ചെയ്യുകയാണ് .അത്യന്തം ശ്രമകരമായ പ്രവർത്തനത്തിലൂടെ ഈ പഠന വിഭവം തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ. മുഹമ്മദ് ഇക്ബാല്‍ സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.



Monday, September 19, 2016

FIRST TERM EXAM 2016 - QUESTION PAPERS AND ANSWER KEYS - STANDARD 8






                                            ഈ വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ എട്ടാം  ക്ലാസ്സിന്റെ ലഭ്യമായ  ചോദ്യ പേപ്പറുകളും ഉത്തര സൂചികകളും ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .



QUESTION PAPERS AND ANSWER KEYS


| KEY 1 (NIDHIESH SEBASTIAN, St Joseph's HSS, TRIVANDRUM) 
| KEY 2 (PRASANTH P G, GHSS KOTTODI, KASARAGOD) 
| KEY 3 (ANIL KUMAR AVHSS PONNANNI, MALAPPURAM )
HINDI 
| KEY 1 (Asok kumar N.A , GHSS Perumpalam ,Alappuzha) |
PHYSICS |
 KEY 1 (SHAJI. A, Govt. HSS Pallickal, TRIVANDRUM ) 
| KEY 2 (ARUN.S.NAIR, CHSS ADAKKAKUNDU,KALIKAVU) |
BIOLOGY |
 KEY 1 (RATHEESH B, GHSS KALLOOR, WAYANAD) |
 KEY (BABURAJ P, PHSS Pandaloor, Malappuram) 
| KEY 2 (BINOYI PHILIP, GHSS KOTTODI)
SOCIAL SCIENCE |
 KEY 1 (BIJU M, GHSS PARAPPA KASARAGOD & COLIN JOSE, Dr.AMMRHSS Kattela, Trivandrum) |




Sunday, September 18, 2016

TEACHING MANUAL - BIOLOGY - UNIT 4 - STANDARD 10


TEACHING MANUAL



                          പത്താം ക്ലാസ്സ് ജീവശാസ്ത്രം നാലാം   അദ്ധ്യായം  "അകറ്റി നിര്‍ത്താം രോഗങ്ങളെ" ടീച്ചിങ് മാന്വൽ പോസ്റ്റു ചെയ്യുന്നു. ഇത് തയ്യാറാക്കി ബ്ലോഗുമായി പങ്കുവച്ചത്  ശ്രീ രതീഷ് .ബി,  ജി. എച്ച് .എസ് .എസ് . കല്ലൂർ , വയനാട് .  ശ്രീ രതീഷ്  സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു. ചുവടെയുള്ള ലിങ്കിൽ നിന്നും ടീച്ചിങ് മാന്വൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്‌ . അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !


DOWNLOAD




Related posts 




Wednesday, September 14, 2016

ഓണസദ്യയിലെ ആരോഗ്യം


ഓണസദ്യയിലെ  ആരോഗ്യം



                        ഓണസദ്യയിലെ വിഭവങ്ങൾ രുചിയും ഏമ്പക്കവുമല്ലാതെ ശരീരത്തിനു മറ്റു പലതും തരുന്നുണ്ട്! ഇലയിൽ വിളമ്പുന്ന ഓരോ കൂട്ടവും എന്തു തരുന്നു? സദ്യ കഴിക്കുന്നതിനു മുൻപു വായിക്കാം എ മുതൽ സെഡ് വരെയുള്ള വൈറ്റമിനുകളും ധാതുക്കളും തുടങ്ങി ശരീരത്തിനു വേണ്ടതെല്ലാം ഒരിലയിൽനിന്നു കിട്ടും – അതാണ് ഓണസദ്യ; പൂർണാർഥത്തിൽ സമീകൃതാഹാരം.

ഇല
വാഴയിലയിലേക്കു ചൂടുചോറു വിളമ്പുമ്പോൾത്തന്നെ ഒരു മണം വരും; വാഴയില വാടുന്ന മണവും വെന്ത തുമ്പപ്പൂച്ചോറിന്റെ മണവും ചേർന്ന്. ചൂടുചോറു വീണു വാഴയില ചൂടാകുമ്പോൾ, മനുഷ്യശരീരത്തിനു ഹീമോഗ്ലോബിൻപോലെ സസ്യങ്ങൾക്കു പ്രധാനമായ ക്ലോറോഫിൽ നമുക്കും കിട്ടുന്നു.

ഇഞ്ചിക്കറി
ഇഞ്ചിക്കറി 100 കറിക്കു തുല്യമെന്നു പറഞ്ഞതെത്ര ശരിയാണ്! നിറയെ നാരുകൾ. ദഹനത്തെ സഹായിക്കാനേറ്റവും ഉത്തമം. ഗ്യാസിനു മറുമരുന്ന്. കൂടാതെ വൈറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും. പരിപ്പും കൂട്ടുകറിയുമൊക്കെയുള്ള സദ്യയിൽ ഇഞ്ചിക്കറിയാണു സന്തുലിതാവസ്ഥ നിലനിർത്തുന്നത്.

അച്ചാർ
അച്ചാർ നാരങ്ങയാണെങ്കിലും മാങ്ങയാണെങ്കിലും വൈറ്റമിൻ സിയുടെ ചെറിയൊരംശം ഉണ്ടാകും. കടുകിന്റെയും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഗുണങ്ങളുമുണ്ട്. പ്രിസർവേറ്റീവുകൾ ചേർക്കാത്ത, എണ്ണ അധികം ഉപയോഗിക്കാത്ത അച്ചാറുകളാണ് ഉത്തമം.

കിച്ചടി
90 ശതമാനവും വെള്ളമായ വെള്ളരിക്ക കിച്ചടി ആഹാരപ്രിയരെ നന്നായി സഹായിക്കുന്നുണ്ട്. ഒരു ദാഹശമനിയുടെ റോൾകൂടിയുണ്ടു കിച്ചടിക്ക്. ചെറിയ അളവിൽ വൈറ്റമിൻ എയും സിയും വെള്ളരിക്കയിലുമുണ്ട്.

കൂട്ടുകറി
സസ്യഭുക്കുകളുടെ മാംസാഹാരം എന്നു വിളിക്കാവുന്ന ഉരുളക്കിഴങ്ങാണു കൂട്ടുകറിയിലെ പ്രധാനി. അതുകൊണ്ടുതന്നെ കാലറിയും പ്രോട്ടീനും കൂട്ടുകറിയിൽ കൂടുതലായിരിക്കും. 100 ഗ്രാമിൽ 90 ഗ്രാം കാലറി. പ്രമേഹരോഗികൾ കൂട്ടുകറി അധികം കഴിക്കരുത്. പെരുംജീരകപ്പൊടിയാണു കൂട്ടുകറിയിലെ കൂട്ടുകാരൻ.


പച്ചടി
പൈനാപ്പിൾ പച്ചടിയാണെങ്കിൽ വൈറ്റമിൻ സിയും ബിയും. ബീറ്റ്റൂട്ട് ആണെങ്കിൽ നൈട്രേറ്റിന്റെ കലവറ. ഓരോ രക്തക്കുഴലിനെയും വികസിപ്പിക്കുന്ന, സ്ട്രോക്കിനെ തടയുന്ന, രക്തയോട്ടം കൂട്ടുന്ന നൈട്രേറ്റ് അടങ്ങിയ പച്ചടിയാണു സദ്യയിൽ ബിപിയുടെ കാര്യം കൈകാര്യം ചെയ്യുന്നത്. രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഏറെയുണ്ടു പച്ചടിയിൽ. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ കടുകാണു മറ്റൊരു വീരൻ. കടുക് അരച്ചു ചേർക്കുന്ന പച്ചടിയിൽനിന്നു ഗുണങ്ങൾ ഒന്നും ചോർന്നുപോവില്ല.
           
തോരൻ
കാബേജ്, ഇല, പയർ എന്നിങ്ങനെ തോരനിലെ കൂട്ട് എന്തായാലും ആന്റി ഓക്സൈഡുകളും വൈറ്റമിനുകളും ഉറപ്പ്.
           
അവിയൽ
പടവലം, ചേന, കാരറ്റ്, നേന്ത്രക്കായ, മുരിങ്ങക്ക...വൈറ്റമിനുകളുടെ ഒരു ഹൈപ്പർ മാർക്കറ്റാണ് അവിയൽ. മൂക്കുമുട്ടെ സദ്യ കഴിച്ചാലും വയർ കേടാക്കാതെ നോക്കുന്നതിൽ വലിയ പങ്ക് അവിയലിനുമുണ്ട്. വയർ വൃത്തിയാക്കുന്ന ചൂലെന്നു വിളിക്കാവുന്ന ഫൈബറുകൾ ഏറ്റവും കൂടുതലും അവിയലിൽത്തന്നെ. നല്ല ഫാറ്റി ആസിഡ് അടങ്ങിയ തേങ്ങയും അവിയലിൽ ചേർക്കുന്നുണ്ട്.
   
പഴം
അമ്ലഗുണമുള്ള ഭക്ഷണങ്ങൾ സദ്യയിലേറെയുണ്ട്. ക്ഷാരഗുണമുള്ള പഴം കഴിച്ചാൽ ഇതു സന്തുലിതമാകും. പ്രോട്ടീൻ വളരെ കുറവ്.

ഉപ്പേരി
എല്ലാ വൈറ്റമിനുകളും ധാതുക്കളുമുള്ള സമീകൃതാഹാരം എന്നു പറയാവുന്ന നേന്ത്രക്കായ; പക്ഷേ, എണ്ണയിൽ വറുക്കുമ്പോൾ ഗുണങ്ങളില്ലെന്നാകും. എങ്കിലും നേന്ത്രക്കായയിലെ പ്രോട്ടീൻ ഉപ്പേരിയിലും ഉണ്ടാകും. സദ്യയിലെ കൊഴുപ്പിന്റെ അളവു കൂടാതെ സന്തുലിതമാക്കുന്നതിനാണു വളരെക്കുറച്ചു മാത്രം ഉപ്പേരി വിളമ്പുന്നത്.

ശർക്കരവരട്ടി
നേന്ത്രക്കായയ്ക്കൊപ്പം ശർക്കരയുടെ അമ്ലഗുണവുംകൂടി ചേർന്നതാണു ശർക്കരവരട്ടി. ശർക്കരയിലെ നാരുകൾ ദഹനത്തിനു സഹായിക്കും. ജീരകപ്പൊടിയും ചുക്കുപൊടിയും ശരീരത്തിനാവശ്യമുള്ള ഔഷധങ്ങൾകൂടിയാണ്.

    പപ്പടം
രണ്ടു മിനിറ്റിൽ കൂടുതൽ എണ്ണയിൽ വറുത്താൽത്തന്നെ എന്തിന്റെയും ഗുണങ്ങൾ നഷ്ടപ്പെടുമെന്നു മാത്രമല്ല, ദോഷങ്ങൾ കൂടുകയും ചെയ്യും. ഉഴുന്നിന്റെ ചെറിയൊരംശം കിട്ടുന്നു എന്നതു മാത്രമാണു പപ്പടത്തിലെ നേട്ടം.

ചോറ്
വളരാൻ സഹായിക്കുന്ന, ഊർജം നൽകുന്ന കാലറി തരുന്നതാണു ചോറ്. അന്നജം തരുന്ന അന്നം. ചുവന്ന അരിയുടെ ചോറാണെങ്കിൽ ദഹനത്തിനു സഹായിക്കുന്ന തവിടും നാരുകളും ഏറെ കിട്ടും. ബി കോംപ്ലക്സ് കൂടിയുണ്ട് ചുവന്ന അരിയിൽ.


പരിപ്പും നെയ്യും
പരിപ്പും നെയ്യും കൂട്ടിയാണു സദ്യ തുടങ്ങുന്നത്. പ്രോട്ടീൻ കലവറയാണു പരിപ്പ്. മഞ്ഞൾ ചേർക്കുമ്പോൾ കുർകുമിനും ശരീരത്തിലെത്തും. ശരീരത്തിലെ വിവിധ രാസപ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഫ്രീ റാഡിക്കൽസ് എന്നു വിളിക്കുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കുന്ന ആന്റി ഓക്സിഡന്റുകളാണു കുർകുമിനിലുള്ളത്. സദ്യയിലൂടെ നല്ല അളവ് ആന്റി ഓക്സിഡന്റ് ശരീരത്തിലെത്തും. നൂറു ഗ്രാം ഭക്ഷണം കഴിച്ചാൽ അതിൽ ഏഴു ഗ്രാം കൊഴുപ്പ് ഉണ്ടായിരിക്കണം. ഭക്ഷണത്തിലൂടെ എത്രയധികം ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും അകത്തെത്തിയാലും അവയെ ആഗിരണം ചെയ്യണമെങ്കിൽ കൊഴുപ്പു കൂടിയേതീരൂ. അങ്ങനെ, കഴിക്കുന്ന ഭക്ഷണത്തിലെ നല്ലതിനെയെല്ലാം ആഗിരണം ചെയ്യാനായി ആദ്യം നടത്തുന്ന ഇൻവെസ്റ്റ്മെന്റാണു നെയ്യ് കൂട്ടിയുള്ള ഊണ്. പായസത്തിൽക്കൂടി നെയ്യ് എത്തുമ്പോൾ കഴിച്ചതൊന്നും വേസ്റ്റാവില്ലെന്ന ഉറപ്പും കിട്ടും.
               
സാമ്പാർ
മറ്റൊരു ഫൈബർ കലവറയാണു സാമ്പാർ. വൈറ്റമിനുകളുടെ കൂടാരം. അമരപ്പയറിട്ട സാമ്പാർ പ്രമേഹരോഗികൾക്ക് ഉത്തമം. കൊഴുപ്പ് അലിയിച്ചു കളയുന്ന ലൈകോപീൻ അടങ്ങിയ തക്കാളിയുടെ ഗുണങ്ങളും. പരിപ്പിലെ ഗ്യാസിനെ അവിടെവച്ചുതന്നെ പ്രതിരോധിക്കാൻ കായവും.


പുളിശ്ശേരി
മത്തങ്ങ പുളിശ്ശേരിയാണെങ്കിലും കായയാണെങ്കിലും മാമ്പഴമാണെങ്കിലും സമൃദ്ധം; സമീകൃതം. പ്രമേഹത്തെയും കൊളസ്ട്രോളിനെയും അമിതവണ്ണത്തെയും പ്രതിരോധിക്കും മത്തങ്ങ. കാലറിയും വളരെ കുറവ്.

മോര്
മധുരമുള്ള പായസവും പുളിയുള്ള തൈരും. ക്ഷാരഗുണങ്ങളും അമ്ലഗുണങ്ങളും സംയോജിച്ചു ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. കൂടാതെ ദഹനപ്രക്രിയയെയും മോര് സഹായിക്കും.

രസം
ചെറിയൊരു ഔഷധക്കട – അതാണു രസം. ഗ്യാസ്ട്രബിൾ, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ ഇവിടെ മരുന്നുണ്ട്.

പായസം...
പ്രോട്ടീൻ സമൃദ്ധമാണു പരിപ്പുപായസം. നാരുകളുമുണ്ട് ആവശ്യത്തിന്. ചീത്ത കൊളസ്ട്രോൾ ഒട്ടുമില്ല. ശർക്കരയിൽ ഇരുമ്പും ധാരാളമായുണ്ട്. സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും വേണ്ടുവോളം. തോങ്ങാപ്പാലും നെയ്യും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുംകൂടി ചേരുമ്പോൾ എല്ലാമായി.

പാലട
സമീകൃതാഹാരമായ പാൽ, പാലടയിലൂടെ കിട്ടുന്നു. ആവശ്യമായ അമിനോ ആസിഡുകൾ ഇതിലൂടെ ലഭിക്കും. പഞ്ചസാരയും അടയും കാലറി അല്ലാതെ ഒന്നും തരുന്നില്ല.

    വെള്ളം
സദ്യയ്ക്കിടെ വെള്ളം കുടിക്കരുത്. സദ്യയ്ക്കുശേഷം ഒരു ഗ്ലാസ് വെള്ളവും മുൻപ് അര ഗ്ലാസ് വെള്ളവും. സന്തുലിതാവസ്ഥ നിലനിർത്താനും കൃത്യമായി ദഹനപ്രക്രിയ നടക്കാനുമാണിത്.



കടപ്പാട്: മലയാള മനോരമ ,     വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി.ഇക്ബാൽ, ഡോ. ലളിത അപ്പുക്കു‌ട്ടൻ, മിംസ് ഹോസ്പിറ്റൽ, നെയ്യാറ്റിൻകര


Tuesday, September 13, 2016

WISH YOU A HAPPY ONAM


 HAPPY ONAM




ഏവർക്കും ബയോ വിഷന്റെ ഓണാശംസകള്‍ ....




Monday, September 12, 2016

FIRST TERM EXAM 2016 - QUESTION PAPERS AND ANSWER KEYS - STANDARD 9


QUESTIONS  AND  KEYS - STANDARD 9



                                           ഈ വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ 9 )o ക്ലാസ്സിന്റെ എല്ലാ വിഷയങ്ങളുടെയും ചോദ്യ പേപ്പറുകളും ഉത്തര സൂചികകളും ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .


QUESTION PAPERS AND ANSWER KEYS


MALAYALAM I

 MALAYALAM II

 ENGLISH  
| KEY 1 (NIDHIESH SEBASTIAN, St Joseph's HSS, TRIVANDRUM)
| KEY 2 (PRASANTH P G, GHSS KOTTODI, KASARAGOD)

HINDI 
| KEY (SADASIVAN K.P GHSS KARIMBA PALAKKAD) 
| KEY 2 (ASOK KUMAR, GHSS PERUMPALAM,ALAPPUZHA) 

PHYSICS 
| KEY 1 (SHAJI. A, Govt. HSS Pallickal, Trivandrum) 
| KEY 2 (ARUN.S.NAIR, CHSS ADAKKAKUNDU,KALIKAVU)
 
CHEMISTRY 
| KEY 1 (Ravi P, Nisha K. K & Deepa C, HS Peringode) 
 
BIOLOGY 
| KEY (RATHEESH B, GHSS KALLOOR, WAYANAD AND JEEJA C) 
| KEY 2 (AM KRISHNAN,GHSS KOTTODI, KASARAGOD) 
| KEY 3 - EM(VINODKRISHNAN.T.V, PCNGHSS Mookkuthala)
 
MATHEMATICS 
| KEY 1 (BINOYI PHILIP, GHSS KOTTODI)
 
SOCIAL SCIENCE 
| KEY 1 (BIJU M, GHSS PARAPPA KASARAGOD & COLIN JOSE, Dr.AMMRHSS Kattela, Trivandrum) |
 
 
 
Related posts
 
 
QUESTION PAPERS AND ANSWER KEYS - STANDARD 10
 
 
 
 
 

Sunday, September 11, 2016

FIRST TERM EXAM 2016 - QUESTION PAPERS AND ANSWER KEYS - STANDARD 10


QUESTION PAPERS AND ANSWER KEYS - STANDARD 10



                            ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ പത്താം ക്ലാസ്സിന്റെ  ചോദ്യ പേപ്പറുകളും ലഭ്യമായ ഉത്തര സൂചികകളും പ്രസിദ്ധീകരിക്കുന്നു.ഇവയില്‍ പലതും പരീക്ഷ കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകം തയ്യാറാക്കിയ ആയതിനാല്‍ തെറ്റുകള്‍ കടന്ന് കൂടിയിട്ടുണ്ടെങ്കില്‍ അറിയിക്കുമല്ലോ. ഉത്തര സൂചികകള്‍ തയാറാക്കി അയച്ചുതന്ന എല്ലാ അധ്യാപര്‍ക്കും നന്ദി അറിയിക്കുന്നു. 


 QUESTION PAPERS AND ANSWER KEYS - STANDARD 10


MALAYALAM I
MALAYALAM II
 KEY 1 (PRASANTH P G, GHSS KOTTODI, KASARAGOD ) |
 KEY 2 (MUHAMMED JAVAD K.T, MARKAZ HSS , KARANTHUR ) |
 KEY 3 (NIDHIESH SEBASTIAN, St Joseph's HSS, TRIVANDRUM) |
 KEY 4 (ANIL KUMAR AVHSS PONNANNI, MALAPPURAM )
  KEY (MADHUSOODANAN PILLAI K G, GHSS BUDHANOOR, ALAPPUZAHA ) KEY 2 (SADASIVAN K.P GHSS KARIMBA PALAKKAD) |
 KEY 3 (ASOK KUMAR, GHSS PERUMPALAM,ALAPPUZHA)

PHYSICS |
 KEY 1 (STALIN VA, GGHSS,CHERTHALA) |
 KEY 2 (ARUN.S.NAIR, CHSS ADAKKAKUNDU,KALIKAVU) |
 
CHEMISTRY |
 KEY 1 (Ravi P, Nisha K. K & Deepa C, HS Peringode) |
 
BIOLOGY |
 KEY 1 (RATHEESH B, GHSS KALLOOR, WAYANAD) |
 KEY 2 (VINODKRISHNAN. T.V, PCNGHSS Mookkuthala, Malappuram) |
 KEY 3 (MALA AD, GGHSS CHERTHALA) |
 
MATHEMATICS |
 KEY (BABURAJ P, PHSS Pandaloor, Malappuram) |
 KEY 2 (BINOYI PHILIP, GHSS KOTTODI)
 
SOCIAL SCIENCE |
KEY 1 (BIJU M, GHSS PARAPPA KASARAGOD & COLIN JOSE, Dr.AMMRHSS Kattela, Trivandrum) |
 
 
 
 
 
 

Tuesday, September 06, 2016

BIO-VISION'S LATEST UPDATES ON YOUR Whatsapp !


 LATEST UPDATES ON YOUR Whatsapp !



                             ബയോ വിഷൻ വീഡിയോ ബ്ലോഗിന്റെ ഏറ്റവും പുതിയ പോസ്റ്റുകളുടെ ലിങ്കുകൾ ഉടനടി നിങ്ങളുടെ വാട്സ് ആപ്പിൽ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയാണ്  ഇതുവഴി ബ്ലോഗിന്റെ പുതിയ പോസ്റ്റുകൾ അറിയുന്നതിനും  ആവശ്യമെങ്കിൽ ലിങ്ക് ഉപയോഗിച്ച് പോസ്റ്റുകൾ കാണുന്നതിനും കഴിയുന്നു. ഈ സേവനം ലഭിക്കാൻ താൽപ്പര്യമുള്ളവർ പേര് ,വാട്സ് ആപ്പ്  നമ്പർ , ജില്ല എന്നിവ Sms ആയോ വാട്സ് ആപ്പ്  മെസ്സേജ് ആയോ ബയോ വിഷന്റെ  8547378281 എന്ന നമ്പറിലേക്ക് അയക്കുക! 



Register Now!
 Don't Miss Our Latest Updates!!
We are always with you!!!





Monday, September 05, 2016

HISTORY MALAYALAM AND ENGLISH MEDIUM NOTES - UNITS 1 AND 3 - STANDARD 9


HISTORY NOTES



                                       ഒമ്പതാം  ക്ലാസ് ഹിസ്റ്ററിയുടെ  ഒന്നും മൂന്നും യൂണിറ്റുകളുടെ  മലയാളം മീഡിയത്തിന്റെയും   ,ഇംഗ്ലീഷ് മീഡിയത്തിന്റെയും    നോട്സ്  തായ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് ശ്രീ ഷുഹൈബ് കൂലത്തു് , തിരൂരങ്ങാടി, മലപ്പുറം.  ശ്രീ ഷുഹൈബ് സാറിനുള്ള അഭിനന്ദനങ്ങൾ ഇതോടൊപ്പം അറിയിക്കുന്നു.


DOWNLOADS




Related posts


HISTORY - STUDY MATERIAL - STANDARD 10 - UNIT 1
HISTORY  - STUDY MATERIAL - STANDARD 10 - UNIT 2 
HISTORY - STUDY MATERIAL - STANDARD 10 - UNIT 3
 HISTORY - STUDY MATERIAL - STANDARD 10 - UNIT 4 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 1 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 2 
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 3





Friday, September 02, 2016

FIRST TERM EXAM 2016 - MODEL QUESTION - BIOLOGY SET 4 - STANDARD 10


MODEL QUESTION - BIOLOGY (Set 4)



                                        9-ാം തരത്തിലെ ജീവശാസ്ത്രം പരീക്ഷയിൽ നിലവിലുണ്ടായിരുന്ന ചോദ്യ പാറ്റേണിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ശരിയും തെറ്റും കണ്ടു പിടിക്കുന്ന ചോദ്യ രീതി കൂടുതലായി കാണാൻ കഴിയും. ഗ്രാഫ് അപഗ്രഥനം, കാരണം കണ്ടെത്തൽ, ചിത്ര വിശകലനം, പട്ടിക വിശകലനം എന്നിവക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. പദജോഡി ബന്ധം ഒഴിവാക്കിയിട്ടുണ്ട്.
ഇതേ മാതൃകയിൽ  SSLC Biology Sample Question paper Set 4 with answer key തയ്യാറാക്കി അയച്ചിരിക്കയാണ്  വയനാട്ജി ല്ലയിലെ ടീം ബയോളജിയിലെ ശ്രീ രതീഷ് സാർ. ആദ്യത്തെ 3 സെറ്റ് ചോദ്യപേപ്പറുകളുടെ ലിങ്കുകളും Related posts ൽ നൽകിയിട്ടുണ്ട്.



DOWNLOADS


Related posts

Related Posts Plugin for WordPress, Blogger...