Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Sunday, November 20, 2016

പഠനം എങ്ങനെ സുഗമമാക്കാം?


പഠനം എങ്ങനെ സുഗമമാക്കാം?                               എന്റെ മകള്‍ എന്നും വെളുപ്പിന് മൂന്നരക്ക് എഴുന്നേറ്റ് പഠിച്ചു തുടങ്ങും, എന്റെ മകന്‍ നിത്യവും അര്‍ദ്ധരാത്രിവരെ പഠിക്കും എന്ന മട്ടില്‍ അഭിമാനപൂര്‍വ്വം പറയുന്ന രക്ഷിതാക്കള്‍ ധാരാളം ഉണ്ട്. കൂടുതല്‍ നേരം പഠിക്കുന്നതു വഴി പഠനം ഫലപ്രദമാക്കാമെന്ന വികലസങ്കല്പം ഈ വാക്കുകള്‍ക്കു പിന്നിലുണ്ട്. പഠനത്തിന് ഏറ്റവും കാര്യക്ഷമമായ ശൈലികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. പല രക്ഷിതാക്കളും കുട്ടികളോട് പഠിക്ക് പഠിക്ക് എന്നാവര്‍ത്തിക്കും. പക്ഷേ എങ്ങനെയാണ് പഠിക്കേണ്ടതെന്ന് പറഞ്ഞെന്ന് വരില്ല.

അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ലക്ഷ്യത്തെപ്പറ്റി നാം ചിന്തിക്കണം. ലക്ഷ്യമെന്നതിന് സ്വല്പം വിശദീകരണം വേണം. നിങ്ങള്‍ എട്ടിലോ പത്തിലോ പഠിക്കുന്ന കുട്ടിയാണെന്നു കരുതുക. നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യം ഡോക്ടറോ, എഞ്ചിനീയറോ, കളക്ടറോ ആവുകയായിരിക്കും. ഈ ദീര്‍ഘകാല ലക്ഷ്യം നേടണമെങ്കില്‍ പല ഹ്രസ്വകാല ലക്ഷ്യങ്ങളും നേടി ക്രമത്തില്‍ മുന്നേറണം. ഇപ്പോള്‍ പഠിക്കുന്ന ക്ളാസില്‍ മികച്ച വിജയം കൈവരിക്കുക, അതോടൊപ്പം ദീര്‍ഘകാലം പ്രയോജനപ്പെടുന്ന ഭാഷാസാമര്‍ത്ഥ്യവും, പൊതുവിജ്ഞാനവും, വ്യക്തിത്വവൈഭവങ്ങളും നിരന്തരം ആര്‍ജ്ജിക്കുക എന്നതാണ് തത്കാല ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ വര്‍ഷാരംഭത്തില്‍ തന്നെ മൂന്നു കാര്യങ്ങല്‍ കണ്ടെത്തണം.

    പഠനവിഷയങ്ങളും സിലബസും
    പാഠപുസ്തകങ്ങള്‍
    മുന്‍വര്‍ഷങ്ങളിലെ ചോദ്യക്കടലാസ്സുകള്‍ 

സിലബസ് തയ്യാറാക്കുന്ന കാര്യത്തില്‍ ഉയര്‍ന്ന ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ വീഴ്ച വരുത്തിക്കൂടാ. പല കാരണങ്ങളാലും അദ്ധ്യാപകര്‍ സിലബസ് മുഴുവന്‍ പഠിപ്പിച്ചു തീര്‍ക്കാത്ത സാഹചര്യമുണ്ടാകും. കാലേകൂട്ടി സ്വയം പഠനം നടത്തുകയും ക്ളാസ് റൂം അദ്ധ്യാപനം വഴി നേരത്തേ പഠിച്ച പാഠങ്ങള്‍ മനസ്സില്‍ ഉറപ്പിക്കുകയും ചെയ്യുക എന്ന രീതി പഠനം മെച്ചപ്പെടുത്തും. ഒപ്പം തന്നെ റഫറന്‍സ് പുസ്തകങ്ങള്‍ നോക്കി സംശയങ്ങള്‍ പരിഹരിക്കുന്ന രീതിയും വളര്‍ത്തിയെടുക്കുക. വാക്കുകളുടെ അര്‍ത്ഥമറിയാന്‍ മാതാപിതാക്കളോടോ അദ്ധ്യാപകരോടോ ചോദിക്കുന്നതിന് പകരം നിഘണ്ടു നോക്കുക. വിദഗ്ദ്ധസംഘങ്ങള്‍ ദീര്‍ഘകാല പ്രയത്നങ്ങള്‍ കൊണ്ടു രൂപപ്പെടുത്തിയ ഡിക്ഷനറികള്‍ക്ക് പകരം  നില്‍ക്കാന്‍ ഒരു വ്യക്തിക്കും സാധ്യമല്ല. വാക്കിന്റെ വ്യത്യസ്ത അര്‍ത്ഥങ്ങള്‍, പ്രയോഗരീതികള്‍, മുതലായ പലതും കൃത്യതയോടെ പകര്‍ന്നുതരാന്‍ നിഘണ്ടുകള്‍ക്ക് കഴിയും.

ടൈംടേബിള്‍

ഏതു കാര്യത്തിലും നാം ചിട്ട പുലര്‍ത്തുന്നത് പ്രവര്‍ത്തനക്ഷമത ഉയര്‍ത്തും. പഠനത്തിന് തക്കതായ ടൈംടേബിള്‍ ഉണ്ടാക്കുന്നത് നമ്മുടെ ഗതിയെ ശരിയായ പാതയിലൂടെ നയിക്കും. ടൈംടേബിള്‍ ഉണ്ടാക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങളില്‍ ശ്രദ്ധ വെക്കണം. പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നതാകണം ടൈംടേബിള്‍.. ഇടയ്ക്കിടെ ഇടവേളകള്‍ വേണം. പത്രങ്ങളും വാരികകളും വായിക്കാനും, ടി. വി. കാണാനും, വീട്ടുജോലികള്‍ ചെയ്യാനും, ഭക്ഷണം കഴിക്കാനും മറ്റും സമയം വകയിരുത്തണം. വിഷമമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കണം. പഠിക്കാന്‍ അവരവര്‍ക്ക് ചേര്‍ന്ന സമയം തിരഞ്ഞെടുക്കുക. ചിലര്‍ക്ക് വെളുപ്പിന് പഠിക്കുന്നതാകും ഇഷ്ടം. മറ്റ് ചിലര്‍ക്ക് രാത്രി വൈകും വരെ പഠിക്കാനാകും ഇഷ്ടം. ഇന്ന സമയത്ത് പഠിച്ചാലേ ശരിയാകൂ എന്ന് രക്ഷിതാക്കള്‍ നിര്‍ബന്ധിക്കരുത്. പ്രവര്‍ത്തി ദിവസത്തിനും അവധി ദിവസത്തിനും വേവ്വെറെ ടൈംടേബിള്‍ തയ്യാറാക്കണം. പ്രതിദിന ടൈംടേബിളിനു പുറമേ പ്രതിമാസ ടൈംടേബിളും പ്രതിവര്‍ഷ ചാര്‍ട്ടും മുന്‍കൂര്‍ തയ്യാറാക്കുക. ഒരു വര്‍ഷത്തെ പഠന പുരോഗതി ഈ ചാര്‍ട്ടില്‍ പ്രതിഫലിക്കട്ടെ. ഓരോ മാസവും ടൈംടേബിള്‍ പരിഷ്ക്കരിക്കേണ്ടിവന്നേക്കാം. നേട്ടങ്ങളുടെ ക്രമം വിലയിരുത്തി ചില വിഷയങ്ങള്‍ക്കുള്ള സമയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താം.

കാണാതെ പഠിക്കണോ?

കാണാതെ പഠിക്കണോ എന്ന ചോദ്യത്തിനുള്ള ഉത്തരം വേണ്ട എന്നുതന്നെയാണ്. പാഠങ്ങളെല്ലാം വള്ളിപുള്ളി വിടാതെ ഹൃദിസ്ഥമാക്കി പഠിക്കുന്നതിന് പകരം പഠിക്കുമ്പോള്‍ ആശയങ്ങളെയാണ് നാം ഉള്‍ക്കൊള്ളേണ്ടത്. അല്ലാതെ പദസമൂഹങ്ങളെയല്ല. അങ്ങനെ ഉള്‍ക്കൊണ്ടു പഠിച്ചാല്‍ മാത്രമേ ആശയങ്ങള്‍ വേണ്ടപ്പോള്‍ വേണ്ട സ്ഥലത്ത് പ്രയോഗിക്കാന്‍ സാധിക്കുകയുള്ളൂ. വിവരണങ്ങളും ഉപന്യാസങ്ങളും മറ്റും മന:പാഠമാക്കാന്‍ ഏറെ നേരം നാം ചിലവാക്കേണ്ടിവരും. മറ്റു പലതിനും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന നേരം പാഴാക്കുകയാകും നാം ഇതുമൂലം ചെയ്യുന്നത്. എന്നാല്‍ നിശ്ചയമായും നാം കാണാപാഠം പഠിക്കേണ്ട ചിലതുണ്ട് (ഉദാഹരണത്തിന് നിര്‍വ്വചനങ്ങള്‍, സയന്‍സിലെ നിയമങ്ങള്‍, കവിതകള്‍, മഹദ്വചനങ്ങള്‍ എന്നിവ.)

വായിക്കേണ്ടത് എങ്ങനെ?

പഠനത്തിന്റെ നല്ല പങ്ക് വായന തന്നെയാണ്. തീരെ ചെറിയ കുട്ടികള്‍ ഉറക്കെ വായിച്ചു കൊള്ളട്ടെ. മറ്റുള്ളവര്‍ ഉറക്കെ വായിക്കുന്നത് അശാസ്ത്രീയമായ രീതിയാണ്. തുടര്‍ച്ചയായി ഉറക്കെ വായിക്കുന്നതുമൂലം ഉണ്ടാകുന്ന ഊര്‍ജ്ജനഷ്ടം കൊണ്ടുളള തളര്‍ച്ചകാരണം ഇവര്‍ക്ക് ദീര്‍ഘനേരം വായിക്കാന്‍ കഴിയുകയില്ല. നോക്കി വായിക്കുകയാണെങ്കില്‍ ഗുണങ്ങള്‍ പലതാണ്. മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഗം വരുമ്പോള്‍ വായനയുടെ വേഗം വേണ്ടും വിധം കുറയ്ക്കാം. കണ്ണു പിന്നോട്ടു പായിക്കാം. വളരെ എളുപ്പമുള്ള ഭാഗങ്ങളാകുമ്പോള്‍ വേഗം കടന്നുപോകാം. എല്ലാ അക്ഷരങ്ങളും വായ കൊണ്ട് ഉറക്കെ വായിച്ചു കഴിയുന്നതു വരെ കാത്തുനിന്ന് നേരം പാഴാക്കേണ്ടതില്ല.

അതുപോലെ ഇടയ്ക്കിടെ വായന നിര്‍ത്തി അതുവരെ വായിച്ച കാര്യങ്ങള്‍ മനസ്സില്‍ പതിഞ്ഞെന്ന് ഉറപ്പു വരുത്തണം. സംശയമുള്ള ഭാഗം വീണ്ടും വായിക്കാന്‍ ഒരിക്കല്‍ പിന്നിട്ട വരികളിലേക്ക് മടങ്ങിച്ചെല്ലാം. ഇത്രയൊക്കെ പറഞ്ഞാലും ചിലത് ഉറക്കെ വായിക്കുകതന്നെ വേണം. പദങ്ങളുടെ ഉച്ചാരണം ശുദ്ധമാക്കാന്‍, കാവ്യഭാഗങ്ങള്‍ ആസ്വദിക്കാന്‍ എന്നിവയ്ക്ക് ഉച്ചത്തില്‍ വായിക്കുകതന്നെ വേണം.

ശാസ്ത്രീയമായ വായനക്ക് പല രീതികളുണ്ട്. അവയിലൊന്നാണ് 4R സമ്പ്രദായം (Read, Recall, Reflect and Review).

Read: ഒഴുക്കനായി വായിക്കാതെ പുസ്തകത്തിലെ ഓരോ പോയിന്റും ശ്രദ്ധയോടെ മനസ്സിലാക്കി ചോദ്യം ചെയ്യേണ്ടവ ചോദ്യം ചെയ്ത് ഉത്തരം കണ്ടെത്തി ആശയം ബോധ്യപ്പെട്ട് വരികളിലൂടെ കടന്നുപോകുന്നതിനെയാണ് Read എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Recall: ഒരു ഖണ്ഡികയോ പാഠഭാഗമോ വായിച്ച് കഴിഞ്ഞാല്‍ പുസ്തകമടച്ച് വായിച്ച കാര്യം കൃത്യതയോടെ ഓര്‍ക്കാന്‍ ശ്രമിക്കുക. ഫോര്‍മുലയും നിര്‍വ്വചനവും ശാസ്ത്രീയ നിയമവും ഓര്‍മ്മയില്‍നിന്ന് എഴുതാന്‍ കഴിയണം. ആശയം ചോര്‍ന്നുപോയെന്ന് തോന്നിയാല്‍ വീണ്ടും വായിച്ച് ആശയം മനസ്സിലാക്കുക. ആവശ്യമെങ്കില്‍ നോട്ട് കുറിച്ച് വയ്ക്കുകയുമാകാം.

Reflect: പുതുതായി പഠിച്ച കാര്യങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് സമയം കിട്ടുമ്പോള്‍ ആഴത്തില്‍ ചിന്തിച്ച് പഴയ അറിവുകളുമായി കോര്‍ത്തിണക്കി മനസ്സില്‍ ബലമായി ഉറപ്പിക്കുക. പഠനത്തെ പോഷിപ്പിക്കാനും പുതിയ അറിവ് ആവശ്യാനുസരണം പ്രയോഗിക്കാനും ഇതു വഴി കഴിയും.

Review: മുന്‍പു വായിച്ച പുസ്തകമോ സ്വയം തയ്യാറാക്കിയ കുറിപ്പുകളോ വല്ലപ്പോഴുമൊക്കെ നോക്കുന്നത് മറന്നുപോയ കാര്യങ്ങളെ മനസ്സിലാക്കി കൊണ്ടുവന്ന് പഠനത്തെ അരക്കിട്ടുറപ്പിക്കുന്നു.
ഓര്‍മ്മ വെയ്ക്കാന്‍ ടെക്നിക്കുകള്‍

ഇന്നലെ പഠിച്ചതെല്ലാം ഇന്ന് മറന്നുപോയെന്നു പറയുന്നവരുണ്ട്. ആശയങ്ങള്‍ ഗ്രഹിച്ച് മനസ്സില്‍ അരക്കിട്ടുറപ്പിക്കാത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പഠിക്കുന്നതെല്ലാം അര്‍ത്ഥപൂര്‍ണ്ണമായി മനസ്സിലുറപ്പിക്കാന്‍ ശ്രമിക്കണം. നന്നായി ഓര്‍മ്മിക്കുവാന്‍ പ്രാസമോ മറ്റോ സ്വീകരിക്കുന്നതും നല്ലതാണ്. സ്മാരകസൂത്രങ്ങള്‍ അഥവാ acronyms വഴിയും ഇതു സാധിക്കും. ഉദാഹരണത്തിന് vibgyor എന്ന സൂത്രംകൊണ്ട് സൂര്യപ്രകാശത്തിലെ ഏഴു നിറങ്ങളെ അവയുടെ തരംഗദൈര്‍ഘ്യത്തിന്റെ ക്രമത്തില്‍ ഓര്‍മ്മവയ്ക്കാന്‍ നമുക്ക് കഴിയുന്നു. ഇത്തരം സൂത്രങ്ങള്‍ നമുക്ക് തന്നെ ഉണ്ടാക്കാം. അല്‍പ്പം പ്രാസവും താളവുമൊക്കെ ഉണ്ടെങ്കില്‍ ഓര്‍മ്മിക്കാന്‍ എളുപ്പമാകും.

{xtypo_quote_left}ഹ്രസ്വകാല ഓര്‍മ്മയെ ദീര്‍ഘകാല ഓര്‍മ്മയായി പരിവര്‍ത്തനം ചെയ്യുന്നതാണ് പഠനത്തിലെ വെല്ലുവിളി.{/xtypo_quote_left} ഒരു കാര്യം വായിച്ചാലുടന്‍ നമുക്ക് ഓര്‍മ്മയുണ്ടാകും. ഹ്രസ്വകാല ഓര്‍മ്മയെ ദീര്‍ഘകാല ഓര്‍മ്മയായി പരിവര്‍ത്തനം ചെയ്യുന്നതാണ് പഠനത്തിലെ വെല്ലുവിളി. അതിന് ഇത്തരം സൂത്രങ്ങളടക്കം പല മാര്‍ഗ്ഗങ്ങളുണ്ട്.

    അതീവ ഏകാഗ്രതയോടുകൂടി പഠിക്കുക
    പഠിച്ചതു യുക്തിപൂര്‍വ്വം മനസ്സില്‍ പതിപ്പിക്കുക
    മൊത്തം പാഠഭാഗം ഓടിച്ചു നോക്കിയിട്ട് ചെറുഘടകങ്ങളിലേക്ക് നീങ്ങുക. ആദ്യം പാഠപുസ്തകം മുഴുവന്‍ മറിച്ചു നോക്കുക. പിന്നീട് അദ്ധ്യായങ്ങള്‍, തുടര്‍ന്ന് ആദ്യത്തെ അദ്ധ്യായം,  എന്നിട്ട് അതിന്റെ തുടക്കം എന്ന മട്ടില്‍ വായിക്കുക. നാം എങ്ങോട്ട് പോകുന്നു എന്ന് അറിഞ്ഞു പഠിക്കുമ്പോള്‍ യുക്തിപൂര്‍വ്വം കാര്യങ്ങള്‍ മനസ്സില്‍ അടുക്കാന്‍ കഴിയും.
    മുന്നറിവുമായി പുതിയ അറിവ് ബന്ധിപ്പിക്കുക.
    ഏറെ വിഷമമാണ് പാഠമെന്ന് തോന്നിയാല്‍ അത് പഠിപ്പിച്ച് നോക്കുക. നിങ്ങളുടെ മുന്നില്‍ കുട്ടികള്‍ ഇരിക്കുന്നുവെന്ന് സങ്കല്‍പ്പിച്ച് അവരെ പഠിപ്പിക്കാന്‍ ശ്രമിക്കുക.
    ആവര്‍ത്തിച്ച് വായിക്കുക.

ഉപന്യാസങ്ങള്‍

               ഉപന്യാസങ്ങള്‍ പഠിച്ചുറക്കാന്‍ ഏറെ സമയം പാഴാക്കുന്നവര്‍ ധാരാളം. പക്ഷേ ശരിയായ തന്ത്രം സ്വീകരിച്ചാല്‍ സമയം ഏറെ ലാഭിക്കാം. ഓരോ മാസവും ഒരേ ഉപന്യാസം ആവര്‍ത്തിച്ചു വായിക്കുകയും അങ്ങിനെ ചെലവിടുന്ന സമയമത്രയും താന്‍ പഠിക്കുകയുമാണെന്ന് കരുതുന്നവരുണ്ട്. എന്നിട്ടും പരീക്ഷക്ക് ചെല്ലുമ്പോള്‍ പോയിന്‍റുകളത്രയും മുറക്ക് എഴുതാന്‍ കഴിയാറില്ല.

{xtypo_quote_right}ശരിയായ തന്ത്രം സ്വീകരിക്കുകയാണെങ്കില്‍ ഏത് ഉപന്യാസമായാലും ഒരു തവണ വായിച്ചാല്‍ മതി.{/xtypo_quote_right} ശരിയായ തന്ത്രം സ്വീകരിക്കുകയാണെങ്കില്‍ ഏത് ഉപന്യാസമായാലും ഒരു തവണ വായിച്ചാല്‍ മതി. പക്ഷേ അത് കഴിയുന്നത്ര മനസ്സിരുത്തി പഠിക്കണം. ഉപന്യാസത്തിലെ ഓരോ പോയിന്റും ശ്രദ്ധയോടെ വേര്‍തിരിച്ചെടുത്ത് കുറിച്ചുവെക്കുക. പോയിന്റിനെപ്പറ്റി സൂചന കിട്ടിയാല്‍ അത് സ്വയം വിവരിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുക. ക്രമത്തിന് എഴുതിവെച്ച പോയിന്റുകള്‍ ചേര്‍ത്ത് രസകരമായ ഒരു സ്മാരകസൂത്രം ഉണ്ടാക്കാനും ചിലപ്പോള്‍ കഴിയും. ചിലപ്പോള്‍ ഏതെങ്കിലുമൊരു വാക്ക് ഏത് പോയിന്റിനേയാണ് സൂചിപ്പിക്കുന്നത് എന്ന് മറന്നുപോയാല്‍ പുസ്തകത്തിലേക്ക് മടങ്ങി സംശയം ദൂരീകരിക്കുക.

സ്റാര്‍ട്ടിങ്ങ് ട്രബിളിനെ പരാജയപ്പെടുത്തുക

ചിട്ടയൊപ്പിച്ച് ടൈംടേബിള്‍ ഉണ്ടാക്കി പഠനം തുടങ്ങാന്‍ നല്ല ദിവസം നോക്കേണ്ട ആവശ്യമില്ല.  ദിവസങ്ങള്‍ നീട്ടിവെക്കുന്നത് അലസന്‍മാരുടെ ശീലമാണ്. ചില വിഷയങ്ങള്‍ കഠിനമാണെന്ന ധാരണ മൂലമാകാം നാം അറച്ചുനില്‍ക്കുന്നത്. ഒരു വിഷയവും കഠിനമോ ലളിതമോ എന്ന് വകയിരുത്തേണ്ട. എനിക്കിപ്പോള്‍ പഠിക്കാന്‍ മൂഡില്ല എന്ന് പറയുന്നത് ഫാഷനാക്കുന്ന ചിലരുണ്ട്. മടിയുടെ മറ്റൊരു മുഖം തന്നെയാണിത്. മൂഡില്ല എന്ന് പറഞ്ഞ് പഠിക്കാന്‍ വിമുഖത കാണിക്കുന്നത് നിരുത്തരവാദിത്വമാണ്. വളരെയേറെ പഠിക്കാനുള്ള വിഷയമോ, തടിയുള്ള പുസ്തകമോ കണ്ടു ഭയപ്പെടുന്നവരുണ്ട്. അതൊക്കെ ഒന്നായി കണ്ടു പേടിക്കാതിരിക്കുക. വിഷയത്തെ മുഴുവന്‍ ഒന്നിച്ചു നോക്കാതെ അതിനെ പലതായി വിഭജിക്കുന്ന അദ്ധ്യായങ്ങളെ ഓരോന്നായി ശ്രദ്ധിക്കുക.

പഠിക്കാന്‍ കഴിയുന്നത്ര ഒതുക്കമുള്ള സ്ഥലം കണ്ടെത്തുക. മേശപ്പുറം ചിട്ടയായി വയ്ക്കുക, ടെക്സ്റ് ബുക്കുകള്‍, നോട്ട് ബുക്കുകള്‍, പേന, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്സ്, റഫറന്‍സ് പുസ്തകങ്ങള്‍ മുതലായവയ്ക്ക് ഓരോ  സ്ഥാനം നിശ്ചയിച്ച് അടുക്കിവയ്ക്കുക, നിത്യവും രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് മേശപ്പുറം വൃത്തിയാക്കി സാധനങ്ങള്‍ അടുക്കുക എന്നിവ പഠനത്തോടനുബന്ധിച്ച് അനാവശ്യമായി സമയം പാഴാക്കുന്നത് ലാഭിക്കാന്‍ സഹായിക്കും. ആഴ്ചയില്‍ ഒരിക്കല്‍ മേശയും പുസ്തകങ്ങളുമെല്ലാം സമഗ്രമായി ശുചിയാക്കി ക്രമപ്പെടുത്തിവെയ്ക്കുക. ഇടയ്ക്ക് മുന്‍ ചോദ്യക്കടലാസുകളിലെ ചോദ്യങ്ങള്‍ പരീക്ഷാഹാളിലെ അന്തരീക്ഷം സങ്കല്പിച്ച് ഉത്തരങ്ങള്‍ സമയബന്ധിതമായി എഴുതി നോക്കുക. പഠിക്കുമ്പോള്‍ ആകാശത്തോളം സ്വപ്നം കാണുക. കുന്നോളം സ്വന്തമാക്കാം. സ്വപ്നങ്ങളെ ലക്ഷ്യങ്ങളാക്കുക, അങ്ങിനെയെങ്കില്‍ ലക്ഷ്യങ്ങള്‍ വിജയമായി മാറും. കടപ്പാട് : ഡോ. സുരേഷ് കുമാര്‍ പി.എന്‍.

SASTROLSAVAM RESULTS 2016 - MALAPPURAM DISTRICT


SASTROLSAVAM RESULTS                               മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോല്‍സവം-2016 ലെ ശാസ്ത്രമേള (Science Fair) യിലെ മുഴുവന്‍ ഫലങ്ങളും , ഓവറോള്‍ ഫലങ്ങളും ഒരൊറ്റ പി.ഡി.എഫ് ഫയലാക്കി തയ്യാറാക്കി അയച്ചിരിക്കുകയാണ് ശ്രീ ബാബു രാജ് സാർ  PHSS Pandallur. ശ്രീ ബാബു രാജ് സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.DOWNLOAD
Friday, November 18, 2016

VIDEO STUDY MATERIAL - ENGLISH - STANDARD 8 - UNIT 4 - Nightingale and the rose


VIDEO STUDY MATERIAL                       എട്ടാം  ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ നാലാം യൂണിറ്റ് " Nightingale and the rose" എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ സ്റ്റഡി മെറ്റീരിയൽ ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനകരമായ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത് കൊല്ലം ജില്ലയിലെ ചവറ ജി.ബി . എച്ച് എസിലെ ശ്രീ അരുണ്‍ കുമാര്‍ സാര്‍ ആണ്. ശ്രീ അരുണ്‍ കുമാര്‍ സാറിനോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.
Wednesday, November 09, 2016

SECOND TERM EXAM 2015 - STANDARD 2 - QUESTION PAPERS


                           2015 - 16 ലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ രണ്ടാം   ക്ലാസ്സിന്റെ മുഴുവൻ ചോദ്യ പേപ്പറുകളും  പ്രസിദ്ധീകരിക്കുന്നു.ചുവടെയുള്ള ലിങ്കുകളിൽ നിന്ന് ഇവ ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ് .

DOWNLOADS


Monday, November 07, 2016

SCHOOL KALAMELA 2016 - SOFTWARE


SCHOOL KALAMELA 2016 - SOFTWARE


SCHOOL KALAMELA 2016 - SOFTWARE


                     സ്കൂള്‍ കലോത്സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തുകയാണ് . കലാമേള 2016  എന്ന പേരിൽ WindowsXP/windows7 ൽ  പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത് കോഴിക്കോട് നടുവണ്ണൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്കൂളിലെ ബോട്ടണി അധ്യാപകനായ ശ്രീ. കെ.രാജേഷ് സാറാണ് .  ഹെല്‍പ്പ് ഫയലിൽ ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ട രീതി എന്നിവ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം വിശദീകരിച്ചിട്ടുണ്ട്.ശ്രീ രാജേഷ് സാറിന് അഭിനന്ദനങ്ങൾ ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.DOWNLOADS

Related postSunday, November 06, 2016

SOCIAL SCIENCE - STUDY MATERIALS - STANDARD 10 - UNITS 6 AND 9


STUDY MATERIALS                          പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപസ്തകത്തിലെ 6, 9 എന്നീ  യൂനിറ്റുകളുടെ സ്റ്റഡി നോട്ട് തയ്യാറാക്കി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് എസ് .ഐ .എച്ച് .എസ് ഉമ്മത്തൂര്‍ സ്കൂളിലെ ശ്രീ യു സി അബ്ദുള്‍ വാഹിദ് സര്‍. ശ്രീ വാഹിദ് സാറിന് അഭിനന്ദനങ്ങൾ ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.
                         രാഷ്ട്രതന്ത്ര ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രതിഭകളെ തിരിച്ചറിഞ്ഞ് സിറിയയിലെ നഴ്സുമാരുടെ രക്ഷപ്പെടൽ പ്രതിപാദിച്ചു നീങ്ങുന്ന ഈ യൂനിറ്റ് രാഷ്ട്രവും അതിന്റെ ഘടകങ്ങളും തിരിച്ചറിഞ്ഞ് കൗടില്യന്റ സ പ്താംഗ സിദ്ധാന്തം ജനാധിപത്യ ഗവൺമെന്റുമായി താരതമ്യം ചെയ്ത് കൊളാഷ് വായിച്ച് വേർതിരിച്ച് രാഷ്ട്രരൂപീകരണത്തിന്റെ അനിവാര്യ ഘടകങ്ങളെ കുറിച്ചു സെമിനാർ റിപ്പോർട്ട് അവതരണത്തിനു ശേഷം രാഷ്ട്രത്തിന്റെ ചുമതലകൾ കണ്ടെത്തി രാഷ്ട്രരൂപീകരണ സിദ്ധാന്തങ്ങളും അതിൽ കൂടുതൽ സ്വീകാര്യമായത് കണ്ടത്തിയ ശേഷം പൗരനും പൗരത്വവും അവന്റെ കടമകളും തിരിച്ചറിഞ്ഞ് രാഷ്ട്രതന്ത്ര ശാസ്ത്രത്തിലേക്കു കടക്കുകയാണ്.എന്താണ് രാഷ്ട്രതന്ത്രശാസ്ത്രം അതിലെലെ പ്രധാന പഠനമേഖലകൾ കണ്ടെത്തി രാഷ്ട്രതന്ത്രശാസ്ത്ര പ0നത്തിന്റെ ആവശ്യകത മനസ്സിലാക്കി അവസാനിക്കുന്നു.
           ഇതിന്റെ തുടർച്ചയായി പറയാവുന്ന യൂനിറ്റാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ. കൊളോണിയൽ ആധിപത്യവും അതിൽ നിന്നുള്ള മോചനവും മനസ്സിലാക്കിയ പിതാക്കൾ ഇന്ത്യ രാഷ്ട്രമായി മാറുന്നതും  ആ രാഷ്ട്രത്തിന്റെ ഓരോ ഘടകവും പരിശോധിക്കാവുന്നതുമാണ് . നിശ്ചിത ഭൂപ്രകൃതി അതിന്റെ കത്തുണ്ടായിരുന്ന നാട്ടുരാജ്യങ്ങൾ, ഫ്രാൻസിന്റേയും പോർച്ചുഗലിന്റേയും കൈവശമുണ്ടായിരുന്ന പ്രദേശങ്ങൾ അവിടുത്തെ വ്യത്യസ്ത ജനവിഭാവങ്ങൾ മതത്തിന്റെ പേരിലുണ്ടായ വിഭജനവും പ്രശ്നങ്ങളും, വൈവിധ്യ ഭാഷാ സംസ്ഥാന രൂപീകരണം പരമാധികാരമുള്ള ജനാധിപത്യ ഗവൺമെന്റിന് ആവശ്യമായ ഭരണഘടനയും തെരഞ്ഞെടുപ്പം സ്വാതന്ത്രസമര നേതാക്കളുടെ ഭാവനയും ആദർശവും പ്രായോഗികാസൂത്രണവും പ്രതിപാദിച്ചതിനു ശേഷം ഇന്ത്യ സ്വതന്ത്രമാകുമ്പോഴും ശേഷവും പലരും ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി പറയാൻയാൻ സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക, വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിലുണ്ടായ പുരോഗതിയും ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പും വ്യക്തിമുദ്ര പതിപ്പിച്ച വിദേശ നയവും ഉപയോഗപ്പെടുത്താം. ഇവിടെ ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാകണം, നാളെ കേരളമെന്നു കേൾക്കാം എന്നു പറഞ്ഞവസാനിപ്പിക്കാം.DOWNLOADS
 

Related posts


HISTORY - STUDY MATERIAL - STANDARD 10 - UNIT 1
HISTORY  - STUDY MATERIAL - STANDARD 10 - UNIT 2 
HISTORY - STUDY MATERIAL - STANDARD 10 - UNIT 3
HISTORY - STUDY MATERIAL - STANDARD 10 - UNIT 4 
HISTORY - STUDY MATERIAL - STANDARD 10 - UNIT 5  
HISTORY - STUDY MATERIAL & TEACHING MANUAL - STANDARD 10 - UNIT 6
HISTORY - STUDY MATERIAL - STANDARD 10 - UNIT 7 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 1 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 2 
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 3
GEOGRAPHY - STUDY MATERIAL AND TEACHING MANUAL - STANDARD 10 - UNIT 4
GEOGRAPHY - STANDARD 10 - UNIT 4 - STUDY MATERIAL , NOTES, VIDEO LESSON
SOCIAL SCIENCE II - STUDY MATERIAL - STANDARD 10 - UNIT 5
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 6  
HISTORY MALAYALAM AND ENGLISH MEDIUM NOTES - UNITS 1 AND 3 - STANDARD 9

SOCIAL SCIENCE - STUDY MATERIAL -  UNIT 5 - STANDARD 8 

Friday, November 04, 2016

SCHOOL KALOLSAVAM 2016 - SOFTWARE


KALOLSAVAM 2016 - SOFTWARE
              സ്കൂള്‍ കലോല്‍സവം നടത്തിപ്പിനായി  ഒരു സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തുകയാണ്  ശ്രീ പ്രമോദ് എം മൂര്‍ത്തി സാര്‍. ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കലോത്സവം സോഫ്റ്റ് വെയര്‍ പരിഷ്‌ക്കരിച്ച പതിപ്പ്  Edubuntu14.04 ൽ പ്രവർത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. Extract ചെയ്ത ഫയലിനെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തതിന് ശേഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇതോടൊപ്പം ഹെല്‍പ്പ് ഫയലായി നല്‍കിയിട്ടുണ്ട്. സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനെ ഈ സോഫ്റ്റ്‌വെയറില്‍ Import ചെയ്ത് കലോല്‍സവ രജിസ്ട്രേഷനും മറ്റ് റിപ്പോര്‍ട്ടുകളും തയ്യാറാക്കാന്‍ കഴിയും. സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയ ശ്രീ. പ്രമോദ് മൂര്‍ത്തി സാറിന് നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
   

DOWNLOADS
 
 

Thursday, November 03, 2016

MANJAPAVADA - SHORT FILM - MALAYALAM - STANDARD 3 | മഞ്ഞപ്പാവാട


SHORT FILM
                            മൂന്നാം ക്ലാസ് മലയാള പാഠ പുസ്തകത്തിലെ ഡോ.കെ.ശ്രീകുമാറിന്റെ "മഞ്ഞപ്പാവാട"എന്നകഥയുടെ ദൃശ്യാവിഷ്കാരം തയ്യാറാക്കി അവതരിപ്പിക്കുകയാണ്  KMSNM AUPS  വെള്ളയൂര്‍. പാഠഭാഗത്തിലെ കഥാംശം ഒട്ടും ചോര്‍ന്നു പോകാതെ തയ്യാറാക്കിയ ഈ ഉജ്ജ്വല കലാ സൃഷ്ടി നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു.
ഇതോടൊപ്പം ഇതിന്റെ അണിയറശില്പികള്‍ക്കും പ്രത്യേകിച്ചും
  KMSNM AUPS നും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

SHORT FILM
SHORT FILM DOWNLOAD  LINKENGLISH WORK SHEETS - STANDARD 10 - UNIT 3


WORK SHEETS
                                    പത്താം ക്ലാസ് ഇംഗ്ലീഷിന്റെ മൂന്നാമത്തെ യൂണിറ്റിലെ 'The Best Investment I Ever Made' എന്ന പാഠഭാഗത്തിന്റെ വർക്ക് ഷീറ്റുകൾ തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് ശ്രീ ലിബിൻ കെ കുര്യൻ , SHHSS പയ്യാവൂർ . ശ്രീ ലിബിൻ സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.ചുവടെയുള്ള ലിങ്കിൽ നിന്നും  ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്‌ .DOWNLOAD


ENGLISH WORK SHEETS - STANDARD 10 - UNIT 3


Related posts


HIGH SCHOOL ENGLISH GRAMMAR
TEACHING MANUAL - ENGLISH - UNIT 2 - STANDARD 10


Related Posts Plugin for WordPress, Blogger...