New Posts

SSLC EXAM SPECIAL 2017



SSLC EXAM SPECIAL 2017



                   വിദ്യാഭ്യാസ ബ്ലോഗുകളിൽ ഒന്നാം സ്ഥാനത്തുള്ള ബയോവിഷൻ വീഡിയോ ബ്ലോഗ്  ഏഴു വർഷം പൂർത്തിയാക്കി മുന്നേറുമ്പോൾ പ്രവർത്തനമേഖല കൂടുതൽ വിപുലപ്പെടുത്തുതിന്റെ ഭാഗമായി ബ്ലോഗിലും ബ്ലോഗിന്റെ  ടെലിഗ്രാം ഗ്രൂപ്പിലും 2017 മാർച്ചിൽ  SSLC പരീക്ഷ എഴുതുന്നവർക്കായി  നിരവധി പഠന പ്രവർത്തനങ്ങൾ ഒരുക്കുകയാണ്. പഠനമെന്നത് താല്പര്യത്തോടെ വേണമെന്നുള്ള കാഴ്ചപ്പാടാണ് ഈ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത് . ഈ ന്യൂതന സംരംഭത്തിൽ എല്ലാ അധ്യാപകരുടേയും  സഹകരണവും വിദ്യാർത്ഥികളുടെ പങ്കാളിത്തവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ പഠന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന   എല്ലാ വിദ്യാർത്ഥികൾക്കും ഉയർന്ന ഗ്രേഡ് നേടാൻ  സാധിക്കട്ടെയെന്ന ആഗ്രഹത്തോടെ പഠന പ്രവർത്തനങ്ങൾ  വ്യക്തമാക്കുന്നു.

*1. റിവിഷൻ ക്ലാസ്സ്*
     കഴിയുന്നിടത്തോളം വിഷയങ്ങളുടെ  യൂണിറ്റടിസ്ഥാനത്തിൽ വിദഗ്ദ്ധരായ അധ്യാപകർ ക്ലാസ്സ് നൽകുന്നു . ( ഓഡിയോ രൂപത്തിലായിരിക്കും ക്ലാസ്സ് ഇത് ബ്ലോഗ് , ടെലിഗ്രാം ഗ്രൂപ്പ് എന്നിവയിൽ ലഭ്യമായിരിക്കും  )

*2. സംശയ നിവാരണം*
    ഓരോ വിഷയത്തിന്റയും യുണിറ്റടിസ്ഥാനത്തിലുള്ള  കുട്ടികളുടെ സംശയങ്ങൾ ഓഡിയോ ആയി ചോദിക്കാനും അവയ്ക്കുള്ള മറുപടി അധ്യപകർ നൽകുന്നതുമാണ്. ( സംശയങ്ങൾ അവയ്ക്കുള്ള മറുപടി എന്നിവ  ബ്ലോഗ് , ടെലിഗ്രാം ഗ്രൂപ്പ് എന്നിവയിൽ ലഭ്യമായിരിക്കും  )

*3. ക്വിസ് ടൈം*
    മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങളിൽ അധ്യാപകർ യൂണിറ്റടിസ്ഥാനത്തിലുള്ള ചോദ്യോത്തര പരിപാടി സംഘടിപ്പിക്കുന്നു. ( ടെലിഗ്രാം ഗ്രൂപ്പിൽ മാത്രം )


*4. ഡിസ്കഷൻസ്*
    മുൻകൂട്ടി നിശ്ചയിക്കുന്ന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾ നടത്തുന്ന ക്വിസ്, അനുബന്ധ വിവരങ്ങൾ പങ്കു വയ്ക്കൽ , ചർച്ചകൾ, സംശയങ്ങൾ ഷെയർ ചെയ്യൽ   എന്നിവ  (ടെലിഗ്രാം ഗ്രൂപ്പിൽ മാത്രം - അധ്യാപകരുടെ സാന്നിധ്യം ഉണ്ടായിരിക്കുമെന്നു കൂടി അറിയുക.)

*5. വിജയവാണി പ്രോഗ്രാം
വിവിധ വിഷയങ്ങളുടെ SSA തയ്യാറാക്കിയ വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് പോസ്റ്റ് ചെയ്യുന്നു   ( ഇത് ബ്ലോഗ് , ടെലിഗ്രാം ഗ്രൂപ്പ് എന്നിവയിൽ ലഭ്യമായിരിക്കും  )


 ഈ പഠന പ്രവർത്തനങ്ങൾ നാളെ ( 23/01/2017 ) മുതൽ ആരംഭിക്കുകയാണ് . നാളത്തെ REVISION CLASS ൽ മലയാളം ഒന്നാം യൂണിറ്റിന്റെ ക്ലാസ് ഉണ്ടായിരിക്കുന്നതാണ് തുടർന്നുള്ള ദിവസങ്ങളിലെ പഠന പ്രവർത്തനങ്ങളുടെ സമയ ക്രമം ബ്ലോഗിലൂടെയും ഗ്രൂപ്പുകൾ  വഴിയും അറിയിക്കുന്നതാണ്


ബയോ വിഷൻ Whatsapp ഗ്രൂപ്പിൽ ചേരുന്നതിന്  8547378281 എന്ന നമ്പരിൽ message അയക്കുക  





Telegram ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്കുകൾ ചുവടെ ചേർക്കുന്നു





* Telegram messenger download link for Android phone: HERE
*Telegram messenger download link for Desktop(Linux): HERE
*Telegram messenger download link for Desktop(Windows) : HERE 
Telegram messenger download link for Desktop (Web version) without installation : HERE


(If any doubts call: 8547378281)



Read also

Comments