New Posts

GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 1


GEOGRAPHY - STUDY MATERIAL



                                പത്താം ക്ലാസിലെ  സാമൂഹ്യശാസ്ത്രം II  പാഠ പുസ്തകത്തിലെ ഒന്നാമത്തെ യൂണിറ്റായ "ഋതുഭേദങ്ങളും  സമയവും " എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ഒരു ടീച്ചിങ്ങ് എയ്ഡ് ആണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത് . ഈ പഠന വിഭവം ബ്ലോഗുമായി ഷെയർ ചെയ്ത  ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ  ശ്രീ അബ്ദുള്‍ വാഹിദ് സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.

                         ഒരു വൃത്തം വരച്ച് പ്രധാന അക്ഷാംശങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് ആരംഭിക്കുന്ന ഭൂമി ശാസ്ത്ര അധ്യായത്തിന്റെ പ്രസന്റേഷൻ Mechanism of season എന്ന വീഡിയോ കണ്ട് ഭൂമിയുടെ രണ്ട് തരം ചലനങ്ങളിലേക്ക് കടക്കുകയാണ്. അദ്യം പരിക്രമണവും പിന്നീട് ഭ്രമണവും അതിന്റെ ഫലങ്ങളും. ദീർഘവൃത്തത്തിലുള്ള ഭ്രമണപഥത്തിലൂടെ അച്ചുതണ്ടിന്റെ ചരിവിലൂടെ സമാന്തരത നിലനിർത്തി അയനം ചെയ്യുമ്പോൾ അതുണ്ടാക്കുന്ന ഋതുക്കളും അത് മനുഷ്യരിൽ ചെലുത്തുന്ന സ്വാധീനവും ചർച്ച ചെയ്തും ചിത്രം വരച്ചും പ്രവർത്തനങ്ങളിലൂടെയും മുന്നേറി പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള ഭൂഭ്രമണവും അത് ലോകത്ത് സൃഷ്ടിക്കുന്ന സമയ വ്യത്യാസവും ആ സമയ വ്യത്യാസം കണ്ടെത്തുന്നത് എങ്ങിനെയെന്നും പ്രക്രിയാ ബന്ധിതമായി വർക്ക് ഷീറ്റുകളിലൂടെ കണ്ടെത്തി ഒരു ക്ലാസ്സിന്റെ വൈവിധ്യങ്ങൾക്കിണങ്ങും വിധം അധ്യാപകർക്ക് ഉപയോഗിക്കാൻ സാധിക്കുക മാത്രമല്ല കുട്ടികൾക്കും ഇന്ദ്രിയ  അനുഭവത്തിലൂടെ പഠന നേട്ടങ്ങൾ കൈവരിക്കാനും അത് ആവശ്യമായ സന്ദർഭത്തിൽ പ്രയോഗിക്കുവാനും സാധിക്കും.



SEASONS AND TIME ENGLISH MEDIUM STUDY MATERIAL


 
 
DOWNLOAD ENGLISH MEDIUM STUDY MATERIAL



        ഇംഗ്ലീഷ്  , മലയാളം മീഡിയങ്ങൾക്ക് വേണ്ടിയുള്ള അനിമേറ്റഡ് പ്രസന്റെഷൻ ചുവടെ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ് .



DOWNLOAD ANIMATED PRESENTATION



ഈ പാഠഭാഗവുമായി ബന്ധപ്പെട്ട Mechanism of season എന്ന വീഡിയോയും  അതിന്റെ ഡൗണ്‍ലോഡ്  ലിങ്കും ചുവടെ 


VIDEO




VIDEO DOWNLOAD LINK





Read also

Comments