New Posts

BIO-VISION SCHOOL APP


BIO-VISION SCHOOL APP




                          ബയോവിഷന്‍ ബ്ലോഗില്‍ നിലവിലുള്ള 1100 ല്‍ പരം പോസ്റ്റുകള്‍ നിങ്ങളുടെ കൈകളില്‍ എത്തിക്കുന്നതിന് ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ അവതരിപ്പിക്കുകയാണ്. പഠന വിഭവങ്ങള്‍ പ്രത്യേകം വിഭാഗങ്ങളായി തിരിച്ച് എളുപ്പം കണ്ടെത്തുന്നതിനും മൊബൈലില്‍ ലഭ്യമാക്കുന്നതിനും ഈ ആപ്ലിക്കേഷന്‍ സഹായിക്കുന്നു. കേവലം 4 എം.ബി. യ്ക്ക് താഴെ സൈസുള്ള ഈ ആപ്പ് നിങ്ങള്‍ക്ക് നിഷ്പ്രയാസം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും കഴിയുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. 1-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസുവരെയുള്ള പഠനവിഭവങ്ങളെ ഏകദേശം ഇരുപതോളം വിഭാഗങ്ങളിലായി തരംതിരിച്ച് ക്രമീകരിച്ചിരിക്കുന്നു. കൂടാതെ അനുബന്ധ യുട്ടിലിറ്റികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

             ബയോവിഷന്‍ ബ്ളോഗിന്റെ മൊബൈല്‍ ആപ്പ് തയ്യാറാക്കിയത് ധനുഷ്.എസ് , STANDARD 9, G.H.S.S നഗരൂര്‍, നെടുംപറമ്പ്. വളരെ മനോഹരവും സൗകര്യപ്രദവുമായ യൂസര്‍ ഇന്റര്‍ഫേസ് നല്‍കി ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത ധനുഷിന് ഞങ്ങളുടെ ആശംസകളും  നന്ദിയും കടപ്പാടും അറിയിക്കുന്നു.



App DOWNLOAD LINK


ആപ്ലിക്കേഷനെക്കുറിച്ച്

Bio-Vision School App Version 2.0
File size - 3.8 MB


 1. All Resources

ബയോ വിഷൻ ബ്ലോഗിന്റെ1100 ൽപ്പരം പോസ്റ്റുകൾ അക്ഷരമാലാക്രമത്തിൽ ലഭിക്കുന്നു. പുതിയ പോസ്റ്റുകൾ ഉടൻ അപ്ഡേറ്റ് ചെയ്യപ്പെടുന്നതാണ്  .   
                 
 2. Standardwise Resources

1 മുതൽ 10 വരെ ക്ലാസുകളുടെയും ഹയർ സെക്കന്ററിയുടെയും പOന വിഭവങ്ങൾ പ്രത്യേകം പേജുകളിലായി ക്രമീകരിച്ചിരിക്കുന്നു .
                      
3. Subjectwise resources

പ0ന വിഭവങ്ങളെ വിവിധ വിഷയങ്ങളായി തരം തിരിച്ച് പേജുകളിൽ ക്രമീകരിച്ചിരിക്കുന്നു.
                       
 4. Videos

പഠന സംബന്ധമായ വീഡിയോ കൾ വീഡിയോ ട്യൂട്ടോറിയലുകൾ എന്നിവയുടെ ശേഖരം .
                      
 5.Audio

1 മുതൽ 10 വരെ ക്ലാസുകളുടെ കവിതാലാപനം, 2016-17 SSLC പരീക്ഷാ പരിശീലന പരിപാടിയായ വിജയവാണിയുടെ എല്ലാ വിഷയങ്ങളുടെയും ഓഡിയോ ക്ലാസുകൾ, ബയോ വിഷന്റെ റിവിഷൻ ക്ലാസുകൾ എന്നിവ.                       
 6. Quiz

         അക്ഷരമുറ്റം ക്വിസ്, ഗാന്ധി ക്വിസ്, സ്വാതന്ത്ര്യ ദിന ക്വിസ്, ചാന്ദ്രദിന ക്വിസ്, പരിസ്ഥിതി ക്വിസ്, വായനാദിനം ക്വിസ്, ബഹിരാകാശ ക്വിസ്, ഹിരോഷിമാ ക്വിസ്, ശുചിത്വ ക്വിസ്, സയൻസ് ക്വിസ്, ഗണിത ക്വിസ്, സോഷ്യൽ സയൻസ് ക്വിസ്, IT ക്വിസ് എന്നിവയുടെ ക്വിസ്സുകളും ചോദ്യ ശേഖരവും.
                       
 7. Scholarships

          LSS, USS, NMMS, NTS, കൈരളി വിജ്ഞാന പരീക്ഷ എന്നിവയുടെ ചോദ്യ ശേഖരം.
                       
 8. Educational games

Evaluation ന് വേണ്ടി ബയോ വിഷൻ തയ്യാറാക്കിയ രസകരമായ ഗയിമുകൾ.
                       
 9. Interactives

    മൗസ് ഉപയോഗിച്ച് വളരെ രസകരമായി പഠിക്കാൻ കഴിയുന്ന വിവിധ വിഷയങ്ങളുടെ പ0ന വിഭവങ്ങൾ.
                       
 10. Articles

      പ0ന സംബസമായതും പൊതുവായതുമായ ലേഖനങ്ങളുടെ സമാഹാരം.
                       
 11.Documentaries

    ദിനാചരണങ്ങൾക്കും മറ്റും പ്രദർശിപ്പിക്കാവുന്ന ഡോക്യുമെന്ററികൾ.
                       
12.Teaching Manual

       വിവിധ വിഷയങ്ങളുടെ ടീച്ചിംങ്ങ് മാന്വൽ ലഭിക്കുന്നതിനുള്ള പേജ്. 
                      
 13. Dinacharanam

          ദിനാചരണങ്ങളുടെ ഭാഗമായി സ്കൂൾ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഡോക്യുമെൻററികൾ, ലേഖനങ്ങൾ, ക്വിസുകൾ, മുദ്രാ ഗീതങ്ങൾ , ഓഡിയോ സന്ദേശം തുടങ്ങിയവ .
                      
 14. Question bank

ഒന്നാം പാദ വാർഷിക പരീക്ഷകൾ, രണ്ടാം പാദ വാർഷിക പരീക്ഷ , വാർഷിക പരീക്ഷ, മോഡൽ പരീക്ഷ,SSLC പൊതു പരീക്ഷ എന്നിവയുടെയും മറ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരസൂചികകളും. 
                      
 15. Study materials

      നോട്ടുകൾ , പ്രസന്റേഷനുകൾ, വർക്ക് ഷീറ്റുകൾ, IT തിയറി നോട്ടുകൾ , പ്രാക്ടിക്കൽ നോട്ടുകൾ , വർക്ക് ഷീറ്റുകൾ.
                       
 16. Unit Tests

    യൂണിറ്റ് ടെസ്റ്റ് ചോദ്യപേപ്പുകൾ, online , offline test കൾ തുടങ്ങിയവ. 
                      
 17. Updates

    ബ്ലോഗിലെ ഏറ്റവും പുതിയ 25 പോസ്റ്റുകളും അവയുടെ ലിങ്കുകളും. 
                      
 18. News

   എല്ലാ മലയാള പത്രങ്ങളുടെയും online ന്യൂസ് അറിയുന്നതിനുള്ള സംവിധാനം.
                       
19. Educational news

 വിദ്യാഭ്യാസ പരമായ ഏറ്റവും പുതിയ അറിയിപ്പുകൾ .
                      
 20. Web links
                      
 പ്രധാന വിദ്യാഭ്യാസ സൈറ്റുകളുടെ ലിങ്കുകൾ .
                      
21. Chat Room

പ0ന സംബന്ധമായ ചർച്ചകൾക്കും സംശയ നിവാരണത്തിനും  
                     
 22. English - Dictionary
                      
 23. Calculator
                      
 24. Samagra Portal


NB

 1. All resources ഒഴികെയുള്ള മറ്റു പേജുകളില്‍ ഏറ്റവും പുതിയ 150 പോസ്റ്റുകള്‍ മാത്രമാണുള്ളത്. അതിനാല്‍ കൂടുതല്‍ പഠനവിഭവങ്ങള്‍ക്കായി All resources  കൂടി കാണുക.

2. ആപ്ലിക്കേഷന്റെ പ്രവര്‍ത്തനത്തിന്ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമാണ്. ചില പേജുകള്‍ ലോഡ് ചെയ്യുന്നതിന് ഏതാനും സെക്കന്റുകള്‍ ആവശ്യമായി വന്നേക്കാം
.





Read also

Comments

  1. Unknown
    Bio vision app play storil kanunnillalloo