New Posts

SOCIAL SCIENCE I - STUDY MATERIAL AND VIDEOS - STANDARD 10 - UNIT 6


STUDY MATERIAL AND VIDEOS




                  പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം I ആറാം  യൂണിറ്റ്  " സമരവും സ്വാതന്ത്ര്യവും"  ആസ്പദമാക്കി പ്രസന്റേഷന്‍ അനുബന്ധ വിഡിയോകൾ എന്നിവ  ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ്  എസ് .ഐ .എച്ച് .എസ് ഉമ്മത്തൂര്‍ സ്കൂളിലെ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ . വാഹിദ് സാറിന് അഭിനന്ദനങ്ങൾ ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.

1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധി സത്യാഗ്രഹം എന്ന  സമരമാർഗ്ഗം ദക്ഷിണാഫ്രിക്കയിൽ നിന്ന് പഠിച്ച് 1915ൽ ഇന്ത്യയിലെത്തുകയും 1917-ൽ ചമ്പാരനിൽ പ്രയോഗിക്കുകയും ചെയ്യുന്നതോടെ ആരംഭിക്കുന്ന  അധ്യായത്തിന്റെ തുടക്കം അദ്ദേഹത്തിന്റെ ആത്മകഥയിലെ നീലത്തിന്റെ കഥ എന്ന ഭാഗം വായിച്ചു കൊണ്ടാണ്. സസമര മുഖത്ത് അഹിം സയും നിസ്സഹകരണവും നിയമലംഘനവും പരിചയപ്പെടുത്തി ജനമനസ്സുകളിൽ നേതാവാകുകയും ദേശീയ സമരം ബഹുജന സമരമായി പരിണമിക്കുകയും ചെയ്യുന്നു. റൗലറ്റ് നിയമത്തിനെതിരെ നിസ്സഹകരണം ആരംഭിച്ചതോടെ ഇന്ത്യൻ സ്വാതന്ത്ര്യ ചിത്രത്തിൽ ഗാന്ധിയൻ യുഗത്തിന്റെ  തുടക്കമാരംഭിച്ചു. അത് നിസ്സഹകരണവും സിവിൽ നിയമലംഘനവും ക്വിറ്റ് ഇന്ത്യയും കടന്ന് സ്വാതന്ത്ര്യത്തിന്റെ പൊൻപുലരി കണ്ട് അവസാനിക്കുന്നു.
      സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമാജ്യത്വത്തിതിനെതിരെ ഗാന്ധിയൻ സമരരീതിയിൽ നിന്നും ആശയങ്ങളിൽ നിന്നും വ്യത്യസ്ത കാഴ്ചപ്പാട് വെച്ചുപലർത്തിയ വ്യക്തികളേയും പ്രസ്ഥാനങ്ങളേയും അവരുടെ സംഭാവനകളേയും ഇതോടൊപ്പം കാർഷിക -വ്യവസായ  തൊഴിലാളികളുടെ സംഘടനകളും സമരങ്ങളും ദേശീയ പ്രസ്ഥാനത്തിന് എങ്ങിനെ ഊർജ്ജം പകർന്നെന്നും ഒപ്പം   പ്രതിപാദിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധമുണ്ടാക്കിയ ബ്രിട്ടന്റെ ക്ഷീണവും ഭരണമാറ്റവും മൗണ്ട് ബാറ്റൻ പദ്ധതിയും ഇന്ത്യൻ സ്വതന്ത്ര്യ നിയമവും സൂചിപ്പിച്ച് സമരത്തിൽ തുടങ്ങിയ ഈ യൂനിറ്റ് സ്വാതന്ത്ര്യത്തിലവസാനിക്കയാണ്.




DOWNLOAD






VIDEO LINKS







Read also

Comments