.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Tuesday, January 31, 2017

VIJAYAVANI - MALAYALAM I SECOND TERM - STANDARD 10


VIJAYAVANI - MALAYALAM I



                           RMSA തയ്യാറാക്കി തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് മലയാളം 1    രണ്ടാം  ടേമിന്റെ ക്ലാസ് പരിചയപ്പെടുത്തുന്നു. ക്ലാസ് കേൾക്കുന്നതിനും ആവശ്യമെങ്കിൽ ഡൌൺലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.



SSLC BIOLOGY EXAM CAPSULE 2017


SSLC BIOLOGY EXAM CAPSULE 2017



                                 എസ് എസ് എൽ സി പരീക്ഷയുടെ അവസാന വട്ട തയ്യാറെടുപ്പ് നടത്തുന്നവർക്കായിതാ ഒരു ജീവശാസ്ത്ര പഠന വിഭവം. Biology Exam Capsule 2017   എന്ന പേരിൽ 4 പേജുകളുള്ള ഈ നോട്ട് ചിത്രങ്ങൾ കൊണ്ടും അധിക വിവരങ്ങൾ കൊണ്ടും വളരെയധികം നിലവാരം പുലർത്തുന്നു. പഠന നിലവാരം കുറഞ്ഞ കുട്ടികൾക്ക്  കൂടി D+ ഉറപ്പുവരുത്തുന്നതിനു പര്യാപ്തമായ ഈ നോട്ട്  ഏവർക്കും പ്രയോജനകരമാണ് .  വളരെ  ശ്രമകരമായ പ്രവർത്തനം നടത്തി ഇത് ബ്ലോഗുമായി ഷെയർ ചെയ്യുന്നത് ഏവർക്കും സുപരിചിതനായ ശ്രീ. രതീഷ് സാറാണ്. സാറിന് ഞങ്ങളുടെ   നന്ദിയും കടപ്പാടും അറിയിക്കുന്നു. 




DOWNLOAD


SSLC HINDI ORUKKAM ANSWER KEY


SSLC HINDI ORUKKAM ANSWER KEY



                            ഹിന്ദി ഒരുക്കം പഠന സഹായിയുടെ ഉത്തരങ്ങൾ തയ്യാറാക്കി ബ്ലോഗുമായി  പങ്കു വയ്ക്കുകയാണ് ആലപ്പുഴ പെരുമ്പാലം ജി എച്ച് എസ് എസ്സിലെ അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാർ . SSLC വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഈ പഠന വിഭവം തയ്യാറാക്കി ഷെയർ ചെയ്ത ശ്രീ. അശോക് കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  



DOWNLOAD


SSLC HINDI ORUKKAM ANSWER KEY





Monday, January 30, 2017

SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 3


REVISION CLASS - MALAYALAM I UNIT 3




                         BIO-VISION'S SSLC EXAM SPECIAL 2017 ന്റെ ഭാഗമായി അവതരിപ്പിക്കുന്ന റിവിഷൻ ക്ലാസ്സിൽ ഇന്ന് മലയാളം ഒന്നാം പേപ്പറിന്റെ " സംഘർഷങ്ങൾ സങ്കീർത്തനങ്ങൾ " എന്ന മൂന്നാമത്തെ യൂണിറ്റിലെ പാഠ ഭാഗങ്ങളുടെ റിവിഷൻ ക്ലാസ്സ്  അവതരിപ്പിക്കുന്നത്  മലപ്പുറം, താനൂർ DGHSS ലെ നാരായണൻ മാഷാണ് .ഈ ന്യൂതന സംരംഭത്തിൽ പങ്കാളിയായി ഞങ്ങളോടൊപ്പം സഹകരിച്ച ശ്രീ .നാരായണൻ മാഷിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. എല്ലാ അധ്യാപകരുടേയും  സഹകരണവും വിദ്യാർത്ഥികളുടെ പങ്കാളിത്തവും ഉണ്ടാകണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.  ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !




 ക്ലാസ് കേൾക്കാം




DOWNLOAD LINK


Related posts


SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 1
VIJAYAVANI - PHYSICS FIRST TERM - STANDARD 10
 VIJAYAVANI - CHEMISTRY FIRST TERM - STANDARD 10
VIJAYAVANI - BIOLOGY FIRST TERM - STANDARD 10
VIJAYAVANI - MATHEMATICS FIRST TERM - STANDARD 10





SSLC MODEL QUESTION BANK - ENGLISH AND MALAYALAM MEDIUM - MATHEMATICS, PHYSICS, CHEMISTRY


SSLC MODEL QUESTION BANK



                      പത്താം ക്ലാസ്സ് ഗണിതത്തിന്റെ ചോദ്യ ശേഖരം , ടിപ്സ് , ഫിസിക്സ് , കെമിസ്ട്രി എന്നിവയ്ക്കുള്ള ഇംഗ്ലീഷ് മലയാളം മീഡിയം മാതൃകാ ചോദ്യങ്ങള്‍ തയ്യാറാക്കി അയച്ചിരിക്കയാണ് മലപ്പുറത്ത് നിന്നും ശ്രീ നൗഷാദ് പരപ്പനങ്ങാടി. സാർ അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം ഭംഗിയായി നിറവേറ്റി ഷെയർ ചെയ്ത  ശ്രീ നൗഷാദ് പരപ്പനങ്ങാടി സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.



DOWNLOADS 





Sunday, January 29, 2017

VIJAYAVANI - MATHEMATICS FIRST TERM - STANDARD 10


VIJAYAVANI - MATHEMATICS



                                         RMSA തയ്യാറാക്കി തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് ഗണിതശാസ്ത്രം  ഒന്നാം ടേമിന്റെ ക്ലാസ് പരിചയപ്പെടുത്തുന്നു. ക്ലാസ് കേൾക്കുന്നതിനും ആവശ്യമെങ്കിൽ ഡൌൺലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.


SSLC IT THEORY MODEL EXAM SOFTWARE 2017


SSLC IT THEORY MODEL EXAM



                         വിദ്യാഭ്യാസ രംഗത്ത് വൈവിധ്യമാർന്ന ഒട്ടേറെ പഠന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു ശ്രദ്ധേയനായ കുണ്ടൂര്‍ക്കുന്ന്  ടിഎസ്എന്‍എം സ്കൂളിലെ ശ്രീ പ്രമോദ് മൂർത്തി സാർ SSLC IT പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക്  തിയറി പരീക്ഷയ്ക്ക് പരിശീലിക്കുന്നതിന് സഹായകരമായ ഒരു മാതൃകാ ഐ ടി തിയറി പരീക്ഷ സോഫ്റ്റ്‌വെയർ തയ്യാറാക്കി അവതരിപ്പിക്കുകയാണ്. IT@School പ്രസിദ്ധീകരിച്ച മാതൃകാതിയറി ചോദ്യശേഖരത്തിലെ ചോദ്യങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. പരീക്ഷാസോഫ്റ്റ്‌വെയറില്‍ കാണുന്ന മാതൃകയില്‍ ചോദ്യങ്ങള്‍ ദൃശ്യമാവുകയും അവയില്‍ നിന്നും ഉത്തരം തിരഞ്ഞെടുക്കാനും ഉത്തരം ശരിയാണോ എന്ന്  പരിശോധിക്കുന്നതിനും തെറ്റെങ്കില്‍ ഉചിതമായത് കണ്ടെത്തുന്നതിനും കഴിയും. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ സോഫ്‌റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് Right Click ചെയ്ത് Open with Gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് Application -> Education -‍>Sample_IT_Theory_Exam_2017 എന്ന ക്രമത്തില്‍ ഇത് തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.  ശ്രീ പ്രമോദ് മൂർത്തി സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 



DOWNLOAD







Saturday, January 28, 2017

VIJAYAVANI - BIOLOGY FIRST TERM - STANDARD 10


VIJAYAVANI - BIOLOGY


                    തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് ജീവശാസ്ത്രം ഒന്നാം ടേമിന്റെ  ക്ലാസ് പരിചയപ്പെടുത്തുന്നു. ക്ലാസ് കേൾക്കുന്നതിനും ആവശ്യമെങ്കിൽ ഡൌൺലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്


VIDYAJYOTHI - SOCIAL SCIENCE - STUDY MATERIAL


SOCIAL SCIENCE -  STUDY MATERIAL




            SSLC പരീക്ഷ എഴുതുന്ന എല്ലാവർക്കും ഉയർന്ന വിജയം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലാപഞ്ചായത് തിരുവനന്തപുരം ഡയറ്റിന്റെ സഹായത്തോടെ വിദ്യാജ്യോതി എന്ന പേരിൽ തയ്യാറാക്കിയ സോഷ്യൽ സയൻസിന്റെ   പഠന സഹായി പോസ്റ്റ് ചെയ്യുകയാണ്. ചുവടെയുള്ള ലിങ്കിൽ നിന്നും ഇവ ഡൌൺലോഡ് ചെയ്യാവുന്നതാണ്. 


DOWNLOADS


SOCIAL SCIENCE I
SOCIAL SCIENCE II



Related posts


 VIDYAJYOTHI - MATHEMATICS STUDY MATERIAL
VIDYAJYOTHI - ENGLISH STUDY MATERIAL
 ICT VERSION OF VIDYAJYOTHI - ENGLISH STUDY MATERIAL





Friday, January 27, 2017

VIJAYAVANI - CHEMISTRY FIRST TERM - STANDARD 10


VIJAYAVANI - CHEMISTRY



                                       RMSA തയ്യാറാക്കി തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് രസതന്ത്രത്തിന്റെ ക്ലാസ് പരിചയപ്പെടുത്തുന്നു. ക്ലാസ് കേൾക്കുന്നതിനും ആവശ്യമെങ്കിൽ ഡൌൺലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്



   ക്ലാസ് കേൾക്കാം




DOWNLOAD  LINK



Related posts


SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 1
VIJAYAVANI - PHYSICS FIRST TERM - STANDARD 10





IT SAMPLE QUESTIONS - THEORY AND PRACTICAL QUESTIONS - STANDARDS 8, 9, 10


IT SAMPLE QUESTIONS



                                       SCERT  തയ്യാറാക്കിയ ഐ റ്റി തീയറി പ്രാക്ടിക്കൽ പരീക്ഷകളുടെ ചോദ്യ ശേഖരം പ്രസിദ്ധീകരിക്കുകയുണ്ടായി  SSLC മോഡൽ ഐ റ്റി  പരീക്ഷയുടെ ചോദ്യ ശേഖരത്തോടൊപ്പം 8, 9 ക്ലാസ്സുകളുടെ  ചോദ്യ ശേഖരവും ഇതിലുണ്ട് . ഡൌൺലോഡ് ലിങ്ക് ചുവടെ ചേർക്കുന്നു 




IT Examination 2016-17 - Sample questions
Sample questions for Model SSLC IT Examination 2016-17


Sample questions for  IT Examination 2016-17 for the classes of std 8 & 9




Thursday, January 26, 2017

VIJAYAVANI - PHYSICS FIRST TERM - STANDARD 10


VIJAYAVANI - PHYSICS



                            ബയോ വിഷന്റെ SSLC EXAM SPECIAL 2017 പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങളുടെ RMSA തയ്യാറാക്കി തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുകയാണ്. ഇന്നത്തെ പോസ്റ്റിൽ ഫിസിക്സിന്റെ ക്ലാസ്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്  പ്രഗത്ഭരായ അധ്യാപകർ അവതരിപ്പിക്കുന്ന ഈ ക്ലാസ്സുകൾ   ഏറെ പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു.



ക്ലാസ് കേൾക്കാം




DOWNLOAD LINK



Related post


SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 1




VIDYAJYOTHI - MATHEMATICS STUDY MATERIAL


 MATHEMATICS STUDY MATERIAL



                SSLC പരീക്ഷ എഴുതുന്ന എല്ലാവർക്കും ഉയർന്ന വിജയം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലാപഞ്ചായത് തിരുവനന്തപുരം ഡയറ്റിന്റെ സഹായത്തോടെ വിദ്യാജ്യോതി എന്ന പേരിൽ തയ്യാറാക്കിയ ഗണിതത്തിന്റെ  പഠന സഹായി പോസ്റ്റ് ചെയ്യുകയാണ്. സോഷ്യൽ സയൻസ്    പഠന സഹായി ഉടൻ  പ്രതീക്ഷിക്കാവുന്നതാണ്. 


DOWNLOAD



VIDYAJYOTHI - MATHEMATICS STUDY MATERIAL



Related posts


MATHEMATICS REVISION QUESTIONS - MALAYALAM AND ENGLISH MDIUM - STANDARD 10
MATHEMATICS - QUESTION POOL WITH ANSWERS - MALAYALAM MEDIUM AND ENGLISH MEDIUM - STANDARD 10





Wednesday, January 25, 2017

MATHEMATICS REVISION QUESTIONS - MALAYALAM AND ENGLISH MDIUM - STANDARD 10


MATHEMATICS REVISION QUESTIONS




                              പത്താം ക്സാസ്സ് ഗണിത ശാസ്ത്രത്തെ അടിസ്ഥാനമാക്കി സമഗ്രമായൊരു  റിവിഷന്‍ പാക്കേജ് തയ്യാറാക്കി ഷെയർ ചെയ്യുകയാണ് പറളി ഹൈസ്കൂള്‍ ഗണിതാധ്യാപകനും DRG യുമായ ശ്രീ. സതീശന്‍ സാര്‍.  പാഠപുസ്തകത്തിലെ എല്ലാ ഗണിതാശയങ്ങളെയും ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ഈ റിവിഷന്‍ മെറ്റീരിയലിന്റെ ഇംഗ്ലീഷ് -മലയാളം മീഡിയം ചോദ്യശേഖരം ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പരീക്ഷക്ക് തയ്യാറെടുക്കുന്ന ഏവർക്കും  പ്രയോജനകരമായ  ഈ പഠന വിഭവം തയ്യാറാക്കി നല്‍കിയ ശ്രീ സതീശന്‍ സാറിന്  നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു



DOWNLOADS






Related post








Monday, January 23, 2017

SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 1


 REVISION CLASS




                          BIO-VISION'S SSLC EXAM SPECIAL 2017 ന്റെ ഭാഗമായി വൈവിധ്യമാർന്ന നിരവധി പഠന പ്രവർത്തങ്ങൾ ആരംഭിക്കുന്ന വിവരം ഇതിനകം അറിഞ്ഞുകാണുമല്ലോ! ഈ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്ന് മലയാളം ഒന്നാം പേപ്പറിന്റെ കാലാതീതം എന്ന ഒന്നാമത്തെ യൂണിറ്റിലെ പാഠ ഭാഗങ്ങളുടെ റിവിഷൻ ക്ലാസ്സാണ് അവതരിപ്പിക്കുന്നത്. ക്ലാസ് അവതരിപ്പിക്കുന്നത് മുൻ മലപ്പുറം DRG ആയ ശ്രീ രതീഷ് കുമാർ. എസ്. ജി , MSM HSS KALLINGALPARAMBA, മലപ്പുറം ആണ് . ഈ ന്യൂതന സംരംഭത്തിൽ പങ്കാളിയായി ഞങ്ങളോടൊപ്പം സഹകരിച്ച ശ്രീ . രതീഷ് കുമാർ സാറിനും, മലയാളം ക്ലാസ്സുകൾ തയ്യാറാക്കുന്നതിന് ഞങ്ങളോടൊപ്പം സഹകരിച്ചു കൊണ്ടിരിക്കുന്ന ശ്രീ പ്രവീൺ വർമ്മ സാറിനും, മലയാളം ഗ്രൂപ്പിനും ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.ഈ  സംരംഭത്തിന് എല്ലാ അധ്യാപകരുടേയും  സഹകരണവും വിദ്യാർത്ഥികളുടെ പങ്കാളിത്തവും ഉണ്ടാകണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. എല്ലാവരുടേയും വിലപ്പെട്ട അഭിപ്രായങ്ങളും നിദ്ദേശങ്ങളും ഉണ്ടാകണമെന്ന അഭ്യർത്ഥനയോടെ.....



 ക്ലാസ് കേൾക്കാം





 REVISION CLASS DOWNLOAD LINK HERE






ICT VERSION OF VIDYAJYOTHI - ENGLISH STUDY MATERIAL


ICT VERSION OF VIDYAJYOTHI - ENGLISH



                    വിദ്യാഭ്യാസ രംഗത്ത് വൈവിധ്യമാർന്ന ഒട്ടേറെ പഠന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു ശ്രദ്ധേയനായ കുണ്ടൂര്‍ക്കുന്ന്  ടിഎസ്എന്‍എം സ്കൂളിലെ ശ്രീ പ്രമോദ് മൂർത്തി സാർ SSLC യ്ക്ക് ഉയർന്ന വിജയം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലാപഞ്ചായത് തിരുവനന്തപുരം ഡയറ്റിന്റെ സഹായത്തോടെ വിദ്യാജ്യോതി എന്ന പേരിൽ തയ്യാറാക്കിയ ഇംഗ്ലീഷിന്റെ പഠന സഹായി  ICT രൂപത്തിൽ തയ്യാറാക്കി ഞങ്ങളുമായി പങ്കു വയ്ക്കുകയാണ്. ശ്രീ പ്രമോദ് മൂർത്തി സാറിനും ഐ റ്റി ക്ലബ്ബിനും  ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഒപ്പം സാറിന്റെ തന്നെ വിവരണത്തോടൊപ്പം ഈ പഠന വിഭവം നിങ്ങൾക്കായി സമർപ്പിക്കുന്നു . അഭിപ്രായങ്ങൾ തീർച്ചയായും പങ്ക് വയ്ക്കുമല്ലോ !


ICT version of "വിദ്യാജ്യോതി" for English

Sir,
we saw the post " Intensive Learning Material for English "വിദ്യാജ്യോതി" in Bio-Vision video blog . And we are very much impressed and hope it will help the students a lot. We thank you for the great effort.....and share

We  digitalised it with the possibilities of ICT features. It can be used as a self practicing tool  for the students.

All most all the language element questions except comprehension qns and word pyramids  are digitalised in this manner....

NB: It will work only on Ubunru 14.04 or higher
versions

How to install :
Download the .deb file
Install it with GDebi Package Manager with your system password.
Run with Application - Education - vidyajyothi



DOWNLOAD




Related posts

Sunday, January 22, 2017

IT VIDEO TUTORIALS - UNIT 9 - STANDARD 10


IT VIDEO TUTORIALS



                പത്താം ക്ലാസിലെ ഐ.റ്റി പാഠപുസ്തകത്തിലെ ചലിക്കും ചിത്രങ്ങള്‍ എന്ന 9-ാം   അധ്യായത്തിന്റെ വീഡിയോ ട്യട്ടോറിയലുകൾ തയ്യാറാക്കി  ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ജി.വി.എച്ച്.എസ്  കല്പകാഞ്ചേരിയിലെ കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍. പഠന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക്  സ്വയം ചെയ്ത് പരിശീലിക്കുവാൻ  സാധിക്കുന്ന വിധത്തില്‍ ലളിതമായ രീതിയിൽ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കിയ ശ്രീ സുഷീല്‍ കുമാര്‍ സാറിന്  ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..ചുവടെയുള്ള Video play list (1/5) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണുന്നതിനും ആവശ്യമെങ്കിൽ ഡൌൺലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

SSLC EXAM SPECIAL 2017



SSLC EXAM SPECIAL 2017



                   വിദ്യാഭ്യാസ ബ്ലോഗുകളിൽ ഒന്നാം സ്ഥാനത്തുള്ള ബയോവിഷൻ വീഡിയോ ബ്ലോഗ്  ഏഴു വർഷം പൂർത്തിയാക്കി മുന്നേറുമ്പോൾ പ്രവർത്തനമേഖല കൂടുതൽ വിപുലപ്പെടുത്തുതിന്റെ ഭാഗമായി ബ്ലോഗിലും ബ്ലോഗിന്റെ  ടെലിഗ്രാം ഗ്രൂപ്പിലും 2017 മാർച്ചിൽ  SSLC പരീക്ഷ എഴുതുന്നവർക്കായി  നിരവധി പഠന പ്രവർത്തനങ്ങൾ ഒരുക്കുകയാണ്. പഠനമെന്നത് താല്പര്യത്തോടെ വേണമെന്നുള്ള കാഴ്ചപ്പാടാണ് ഈ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത് . ഈ ന്യൂതന സംരംഭത്തിൽ എല്ലാ അധ്യാപകരുടേയും  സഹകരണവും വിദ്യാർത്ഥികളുടെ പങ്കാളിത്തവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ പഠന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന   എല്ലാ വിദ്യാർത്ഥികൾക്കും ഉയർന്ന ഗ്രേഡ് നേടാൻ  സാധിക്കട്ടെയെന്ന ആഗ്രഹത്തോടെ പഠന പ്രവർത്തനങ്ങൾ  വ്യക്തമാക്കുന്നു.

*1. റിവിഷൻ ക്ലാസ്സ്*
     കഴിയുന്നിടത്തോളം വിഷയങ്ങളുടെ  യൂണിറ്റടിസ്ഥാനത്തിൽ വിദഗ്ദ്ധരായ അധ്യാപകർ ക്ലാസ്സ് നൽകുന്നു . ( ഓഡിയോ രൂപത്തിലായിരിക്കും ക്ലാസ്സ് ഇത് ബ്ലോഗ് , ടെലിഗ്രാം ഗ്രൂപ്പ് എന്നിവയിൽ ലഭ്യമായിരിക്കും  )

*2. സംശയ നിവാരണം*
    ഓരോ വിഷയത്തിന്റയും യുണിറ്റടിസ്ഥാനത്തിലുള്ള  കുട്ടികളുടെ സംശയങ്ങൾ ഓഡിയോ ആയി ചോദിക്കാനും അവയ്ക്കുള്ള മറുപടി അധ്യപകർ നൽകുന്നതുമാണ്. ( സംശയങ്ങൾ അവയ്ക്കുള്ള മറുപടി എന്നിവ  ബ്ലോഗ് , ടെലിഗ്രാം ഗ്രൂപ്പ് എന്നിവയിൽ ലഭ്യമായിരിക്കും  )

*3. ക്വിസ് ടൈം*
    മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങളിൽ അധ്യാപകർ യൂണിറ്റടിസ്ഥാനത്തിലുള്ള ചോദ്യോത്തര പരിപാടി സംഘടിപ്പിക്കുന്നു. ( ടെലിഗ്രാം ഗ്രൂപ്പിൽ മാത്രം )


*4. ഡിസ്കഷൻസ്*
    മുൻകൂട്ടി നിശ്ചയിക്കുന്ന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾ നടത്തുന്ന ക്വിസ്, അനുബന്ധ വിവരങ്ങൾ പങ്കു വയ്ക്കൽ , ചർച്ചകൾ, സംശയങ്ങൾ ഷെയർ ചെയ്യൽ   എന്നിവ  (ടെലിഗ്രാം ഗ്രൂപ്പിൽ മാത്രം - അധ്യാപകരുടെ സാന്നിധ്യം ഉണ്ടായിരിക്കുമെന്നു കൂടി അറിയുക.)

*5. വിജയവാണി പ്രോഗ്രാം
വിവിധ വിഷയങ്ങളുടെ SSA തയ്യാറാക്കിയ വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് പോസ്റ്റ് ചെയ്യുന്നു   ( ഇത് ബ്ലോഗ് , ടെലിഗ്രാം ഗ്രൂപ്പ് എന്നിവയിൽ ലഭ്യമായിരിക്കും  )


 ഈ പഠന പ്രവർത്തനങ്ങൾ നാളെ ( 23/01/2017 ) മുതൽ ആരംഭിക്കുകയാണ് . നാളത്തെ REVISION CLASS ൽ മലയാളം ഒന്നാം യൂണിറ്റിന്റെ ക്ലാസ് ഉണ്ടായിരിക്കുന്നതാണ് തുടർന്നുള്ള ദിവസങ്ങളിലെ പഠന പ്രവർത്തനങ്ങളുടെ സമയ ക്രമം ബ്ലോഗിലൂടെയും ഗ്രൂപ്പുകൾ  വഴിയും അറിയിക്കുന്നതാണ്


ബയോ വിഷൻ Whatsapp ഗ്രൂപ്പിൽ ചേരുന്നതിന്  8547378281 എന്ന നമ്പരിൽ message അയക്കുക  





Telegram ഗ്രൂപ്പിൽ ചേരുന്നതിനുള്ള ലിങ്കുകൾ ചുവടെ ചേർക്കുന്നു





* Telegram messenger download link for Android phone: HERE
*Telegram messenger download link for Desktop(Linux): HERE
*Telegram messenger download link for Desktop(Windows) : HERE 
Telegram messenger download link for Desktop (Web version) without installation : HERE


(If any doubts call: 8547378281)



Saturday, January 21, 2017

SOCIAL SCIENCE STUDY MATERIAL - UNITS 9, 10 - STANDARD 10


STUDY MATERIALS



                                 സോഷ്യൽ സയൻസ്  II ലെ അവസാന യൂണിറ്റുകളായ unit 9: Financial Institton and services, unit 10: Consumer Satisfaction and protection  ഉം സാമ്പത്തിക ശാസ്തത്തിലെ സമകാലിക സംഭവങ്ങളുമായി സംവദിക്കുന്നതാണല്ലൊ. ഉള്ളടക്ക ഭാരവും പരീക്ഷാ സമ്മർദ്ദവും ലഘുകരിക്കാൻ വേണ്ടി നടത്തിയ ക്രമീകരണത്തിൽ യൂനിറ്റ് 9 - ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും പാർട്ട് എ -യിലും യൂനിറ്റ് 10, ഉപഭോക്താവ്: സംതൃപ്തിയും സംരക്ഷണവും പാർട്ട് ബി യിലുമാണല്ലൊ. യൂനിറ്റ് 9 -ൽ നിന്ന് 4 സ്കോറിന്റെ ചോദ്യങ്ങളാണെങ്കിൽ യൂനിറ്റ് 10-ൽ നിന്നും 8 സ്കോറാണ്.(പൊതു ചെലവും പൊതുവരുമാനത്തിൽ നിന്ന് ചോയ്സ് ഉണ്ടാകുമെങ്കിലും ) വസ്തുനിഷ്ഠ-വിവരണാത്മക ചോദ്യങ്ങളിൽ എളുപ്പം എവിടെയായിരിക്കുമെന്നറിയില്ല.  12 (4+8)സ്കോറുള്ള സാമ്പത്തിക ശാസ്ത്ര യൂനിറ്റുകൾ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് പഠനനേട്ടങ്ങൾ ഉറപ്പ് വരുത്താനും  അധ്യാപകർക്ക്   പാഠ  ഭാഗങ്ങൾ എളുപ്പത്തിൽ വിനിമയം ചെയ്യാനും ഒരുക്കം പ്രവർത്തനങ്ങളിലൂടെ   റിവിഷൻ നടത്താനും ഉപകരിക്കുമെന്ന രീതിയിലുമാണ് ഇത് തയ്യാറാക്കിയത്.  ഈ പഠനവിഭവങ്ങള്‍ ബ്ലോഗുമായി പങ്ക്‌വെച്ച ശ്രീ അബ്ദുള്‍ വാഹിദ് സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.



DOWNLOADS




Related posts







Friday, January 20, 2017

VIDYAJYOTHI - ENGLISH STUDY MATERIAL


ENGLISH STUDY MATERIAL



               SSLC പരീക്ഷ എഴുതുന്ന എല്ലാവർക്കും ഉയർന്ന വിജയം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലാപഞ്ചായത് തിരുവനന്തപുരം ഡയറ്റിന്റെ സഹായത്തോടെ വിദ്യാജ്യോതി എന്ന പേരിൽ തയ്യാറാക്കിയ ഇംഗ്ലീഷിന്റെ പഠന സഹായി പോസ്റ്റ് ചെയ്യുകയാണ്. മറ്റ് വിഷയങ്ങളുടെ   പഠന സഹായികൾ തുടർന്നുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്. 



DOWNLOAD



VIDYAJYOTHI - SSLC ENGLISH



Related posts


SSLC ENGLISH QUETION POOL 2017
SSLC ORUKKAM 2017






Thursday, January 19, 2017

ORGANIC CHEMISTRY WORK SHEETS - ENGLISH AND MALAYALAM MEDIUM - STANDARD 10


ORGANIC CHEMISTRY WORK SHEETS



                                                          പത്താം ക്ലാസ്സ് രസതന്ത്രത്തിലെ 'ഓര്‍ഗാനിക് സംയുക്‌തങ്ങളുടെ നാമകരണം' എന്ന പാഠ ഭാഗത്തിന്റെ മലയാളം , ഇംഗ്ലീഷ് മീഡിയം വര്‍ക്ക്ഷീറ്റുകൾ  തയ്യാറാക്കി അവതരിപ്പിക്കുകയാണ് കല്ലറ ജി.വി.എച്ച്.എസ്.എസ്സിലെ രസതന്ത്ര അധ്യാപകന്‍ ശ്രീ ഉന്മേഷ് സര്‍. ഓർഗാനിക് കെമിസ്ട്രിയിലെ ഏറ്റവും പ്രയാസമേറിയ ഈ ഭാഗത്തിന്റെ സമഗ്രവും ആധികാരികവുമായ വർക്ക് ഷീറ്റുകളാണ്  ഉന്മേഷ് സര്‍ തയ്യാറാക്കിയിരിക്കുന്നത്.  ശ്രീ ഉന്മേഷ് സാറിന് ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ ഇതോടൊപ്പം അറിയിക്കുന്നു



DOWNLOAD






Wednesday, January 18, 2017

SSLC ENGLISH QUETION POOL 2017


ENGLISH QUETION POOL




                                 SSLC കുട്ടികൾക്കായി ഇംഗ്ലീഷിന്റെ സമഗ്രമായൊരു ചോദ്യശേഖരം തയ്യാറാക്കി അവതരിപ്പിക്കുകയാണ് വയനാട് മാനന്തവാടി GVHSS ലെ ഇംഗ്ലീഷ് അദ്യാപകനായ ശ്രീ . അബ്ദുള്ള സാർ . ഒരു ഗൈഡിന്റെ നിലവാരം പുലർത്തുന്നതും 35 പേജുകളുള്ളതുമായ ഈ ചോദ്യ ശേഖരം ഒരു ചോദ്യ പേപ്പറിലെ സകല മേഖലകളിലെയും ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റിവിഷൻ പഠനത്തിനായി ഉപയോഗിക്കാവുന്ന ഈ പഠന വിഭവം ബ്ലോഗുമായി ഷെയർ ചെയ്ത  ശ്രീ . അബ്ദുള്ള സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു 


DOWNLOAD






Related posts








Tuesday, January 17, 2017

IT THEORY AND PRACTICAL NOTES - STANDARD 10 - UNITS 7, 8, 9


IT THEORY AND PRACTICAL NOTES


                            പത്താം ക്ലാസിലെ  ഐ.ടി പാഠപുസ്തകത്തിലെ 7ാം അധ്യായത്തിന്റെ  തീയറി  നോട്ട്, 8,9 ആധ്യായങ്ങളുടെ പ്രാക്ടിക്കൽ നോട്സ്  എന്നിവ തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്യുകയാണ്  ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ശ്രീമതി ഹൗലത്ത് ടീച്ചര്‍. വളരെ സമഗ്രമായ ഈ പഠന വിഭവം തയ്യാറാക്കിയ ശ്രീമതി ഹൗലത്ത് ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 



DOWNLOADS





Related posts







Monday, January 16, 2017

SSLC ENGLISH MODEL QUESTION PAPERS


SSLC ENGLISH MODEL QUESTION PAPERS




                             പത്താംക്ലാസിലെ ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ ഓരോ യൂണിറ്റിനെയും അടിസ്ഥാനമാക്കി ഓരോ മാതൃകാ ചോദ്യ പേപ്പർ വീതം തയ്യാറാക്കി  ബ്ലോഗുമാമയി ഷെയർ ചെയ്യുകയാണ് തിരുവനന്തപുരം ജിവിഎച്ച്എസ്എസ് കല്ലറയിലെ ഇംഗ്ലീഷ് ടീച്ചറായ ഹീര ടീച്ചർ.  ഈ ചോദ്യ ശേഖരത്തിൽ ആദ്യത്തെ 4 യൂണിറ്റുകളെ അടിസ്ഥാനമാക്കിയുള്ള 4 ചോദ്യ പേപ്പറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെയധികം ശ്രമഫലമായി ഇവ തയ്യാറാക്കിയ   ഹീര ടീച്ചർക്ക് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




DOWNLOADS


MODEL QUESTION 1 - UNIT 1

MODEL QUESTION 2 - UNIT 2

Related posts

BIOLOGY STUDY MATERIALS - STANDARD 10 UNIT 8 - STANDARD 9 UNIT 6 | STUDY NOTES - BIOLOGY


BIOLOGY STUDY MATERIALS




                             പത്താം ക്ലാസ്സ് ജീവശാസ്ത്രം  8ാം  അദ്ധ്യായത്തിന്റയും  9ാം ക്ലാസിലെ ചലനത്തിലെ ജീവശാസ്ത്രം എന്ന ആറാമത്തെ  അദ്ധ്യായത്തിന്റയും  മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം സ്റ്റഡി നോട്സ്   തയ്യാറാക്കി അയച്ചിരിക്കയാണ് ശ്രീ റഷീദ് ഓടക്കല്‍ സാർ ജി.വി.എച്ച്.എച്ച.എസ് കൊണ്ടോട്ടി, മലപ്പുറം വളരെ ആധികാരികവും സമഗ്രവുമായ ഈ പഠനവിഭവം തയ്യാറാക്കിയ ശ്രീ റഷീദ് ഓടക്കല്‍  സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.ചുവടെയുള്ള ലിങ്കിൽ നിന്നും ഇവ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്‌ . അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !




DOWNLOADS





Related posts








Saturday, January 14, 2017

QUESTION TAGS - ENGLISH GRAMMER VIDEO LESSON


VIDEO LESSON



                                         ഇംഗ്ലീഷിലെ QUESTION TAG സ്വയം പഠിക്കുന്നതിന് ഒരു വീഡിയോ ക്ലാസ് തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് ഏവർക്കും സുപരിചിതനായ ശ്രീ അരുണ്‍ കുമാര്‍ സാര്‍, ചവറ ജി.ബി . എച്ച് എസ് , കൊല്ലം. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനകരമായ പഠന വിഭവം തയ്യാറാക്കിയ ശ്രീ അരുണ്‍ കുമാര്‍ സാറിനോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.




VIDEO LESSON



Related posts





Related Posts Plugin for WordPress, Blogger...